ന്യൂയോര്‍ക്ക് : ഇന്‍ഡ്യാ പെന്തക്കോസ്ത് ദൈവസഭ നോര്‍ത്ത് അമേരിക്കന്‍ ഈസ്റ്റേണ്‍ റീജിയന്റെ യുവജന സംഘടനയായ പി.വൈ.പി.എ. വാര്‍ഷിക സമ്മേളനം നവംബര്‍ 23 ഞായറാഴ്ച വൈകീട്ട് എല്മണ്ടിലുള്ള ശാലേം പെന്തക്കോസ്തല്‍ ടാബര്‍നാക്കിള്‍ ചര്‍ച്ച് ആഡിറ്റോറിയത്തില്‍ നടന്നു.
2015-2017 വര്‍ഷത്തേക്കുള്ള പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. ഭാരവാഹികള്‍:
പ്രസിഡന്റ്: ബ്രദര്‍.സാമുവേല്‍ തോമസ്, വൈസ് പ്രസിഡന്റ്: ബ്രദര്‍. റോബിന് വര്‍ഗീസ്, സെക്രട്ടറി: ബ്രദര്‍ കോശി സിജു. ജോണ്‍, ജോയിന്റ് സെക്രട്ടറി: സ്റ്റാന്‍ലി സാമുവേല്‍, ട്രഷറാര്‍: ബ്രദര്‍ ഏബ്രഹാം മോനീസ് ജോര്‍ജ്. വി.ബി.എസ് കോര്‍ഡിനേറ്റര്‍: സിസ്റ്റര്‍ ഐറീസ് ജേക്കബ്, മീഡിയ കോര്‍ഡിനേറ്റര്‍: ജോണ്‍സി കുമ്പനാട് എന്നിവര്‍ തിരഞ്ഞെടുക്കപ്പെട്ടു. ഐ.പി.സി. ഈസ്റ്റേണ്‍ റീജിയന് സെക്രട്ടറി പാസ്റ്റര്‍ ജോസഫ് വില്യംസ് തിരഞ്ഞെടുപ്പ് ക്രമീകരണങ്ങള്‍ക്ക് നേതൃത്വം നല്കി. ബ്രദര്‍ ജോര്‍ജ് സാമുവേല്‍ അദ്ധ്യക്ഷത വഹിച്ചു. റവ.ഇട്ടി ഏബ്രഹാം അനുഗ്രഹ പ്രാര്‍ത്ഥന നടത്തി. പി.വൈ.പി.എ. ജനറള്‍ സെക്രട്ടറി പാസ്റ്റര്‍ സാം പനച്ചയില്‍, പ്രിന്‍സണ്‍ ഏബ്രഹാം എന്നിവര്‍ ആശംസ സന്ദേശം നല്കി. (നിബു വെള്ളവന്താനം)