നിലമ്പൂർ: ഐപിസി കേരളാ സ്റ്റേറ്റ് കണ്വന്ഷൻ ഡിസംബർ 3-7 വരെ പാലു ന്യൂഹോപ്പ് ബൈബിൾ കോളേജ് ഗ്രൗണ്ടിൽ നടക്കും. പ്രസിഡന്റ് പാസ്റ്റർ കെ.സി. തോമസ് ഉദ്ഘാടനം ചെയ്യും. പാസ്റ്റര്‍മാരായ കെ.സി. തോമസ്, കെ.സി. ജോണ്‍, സാം ജോര്‍ജ്, രാജു പൂവക്കാല, ഫിലിപ്പ് പി. തോമസ്, ഷിബു നെടുവേലിൽ, ബാബു ചെറിയാൻ, സണ്ണി കുര്യൻ, വര്‍ഗീസ് ഏബ്രഹാം, കെ.ജെ. തോമസ് എന്നിവർ പ്രസംഗിക്കും. ബുധനാഴ്ച പകൽ 9-4 വരെ ശുശ്രൂഷകസമ്മേളനവും വ്യാഴം മുതൽ ശനി വരെ പകൽ 10-1 വരെ പൊതുയോഗവും വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് സോദരിസമ്മേളനവും ശനിയാഴ്ച ഉച്ചകഴിഞ്ഞ് പിവൈപിഎ, സേസ്കൂൾ സമ്മേളനവും നടക്കും. ഞായറാഴ്ച രാവിലെ സംയുക്ത സഭായോഗം ഉണ്ടായിരിക്കും. സ്റ്റേറ്റ് കണ്വന്ഷൻ ക്വയർ ഗാനങ്ങൾ ആലപിക്കും. കണ്വന്ഷൻ സ്ഥലത്ത് ഗുഡ്ന്യൂസ് സ്റ്റാൾ പ്രവര്‍ത്തിക്കുന്നതാണ്.