ഡാലസ്: നോര്‍ത്ത് അമേരിക്കന്‍ ഐപിസി സഭകളുടെ സംയുക്ത സമ്മേളനമായ 13-മത് ഫാമിലി കോണ്‍ഫറന്‍സിന്റെ രജിസ്ട്രേഷന് കിക്കോഫ് ഡിസംബര്‍ 7 ന് ഗാര്‍ലന്‍ഡ് ഐപിസി ഹേബ്രോന് സഭാഹാളില്‍ വൈകീട്ട് 4.30 ന് നടക്കും. ഡാലസ് പട്ടണത്തിലെ വിവിധ സഭകളില്‍ നിന്നുള്ള സഭാശുശ്രൂഷകരും വിശ്വാസികളും പങ്കെടുക്കുന്ന ഈ യോഗത്തില്‍ കണ്‍വീനര്‍ പാസ്റ്റര്‍ അലക്സ് വെട്ടിക്കല്‍, സെക്രട്ടറി ജോയി തുമ്പമണ്‍, ട്രഷറര്‍ സാമുവേല്‍ യോഹന്നാന് എന്നിവര്‍ അടുത്ത വര്‍ഷം ഒക്ലഹോമ സിറ്റിയില്‍ ജൂലായ് 16 മുതല്‍ 19 വരെ നടക്കുന്ന ഫാമിലി കോണ്‍ഫറന്‍സിന്റെ പ്രോഗ്രാമുകളും അതിഥികളുടെ പാര്‍പ്പിട ക്രമീകരണങ്ങളും വിശദമായി പ്രസ്താവിക്കുന്നതാണ്.
യോഗത്തിന്റെ ക്രമീകരണങ്ങള്‍ ചെയ്തിരിക്കുന്നത് ഡാലസ് ഐപിസി സഭകളുടെ പ്രതിനിധിയായി രാജു തരകനാണ്. അമേരിക്കയില്‍ വിവിധ സംസ്ഥാനങ്ങളില്‍ ഐപിസി ഫാമിലി കോണ്‍ഫറന്‍സിന്റെ പ്രമോഷണല്‍ മീറ്റിംഗ് നടത്തുന്നതിനുള്ള ക്രമീകരണങ്ങള്‍ തുടരുകയാണ്.
കൂടുതല്‍ വിവരങ്ങള്‍ക്ക്: www.ipcfamilyconference.com