അനുഭവ മുദ്രകളുടെ ആത്മാവിഷ്കാര കാവ്യ സമാഹാരം ‘ദ് മ്യൂസിങ്സ് ഓഫ് എ ടീനെജേര്’ ഷാര്‍ജ രാജ്യാന്തര പുസ്തക മേളയില്‍ പ്രകാശനം ചെയ്തു.പുസ്തക മേളയിലെ ഏറ്റവും പ്രായം കുറഞ്ഞ കവയിത്രിയെന്ന ബഹുമതി നേടിയിട്ടുള്ള റിബെക്ക മേരി ജോണ്‍ എന്ന പതിനാലുകാരിയുടെ കവിത സമാഹാരം നവംബര്‍ പത്തിന് യു എ ഇ –യിലെ പ്രസിദ്ധനായ കവി ഡോക്ടര്‍ ശിഹാബ് ഗാനെമാണ് പ്രകാശനം ചെയ്തത്.പ്രായത്തില്‍ കവിഞ്ഞ പക്വതയും,പദസമ്പത്തും മൌലീകമായ രചനാവൈഭവവും ഒത്തിണങ്ങിയ റിബെക്ക ഗള്‍ഫ് ന്യൂസിനു നല്കിയ അഭിമുഖത്തില്‍ പറഞ്ഞു; ‘എന്റെ രണ്ടാമത്തെ പുസ്തകത്തില്‍ ജീവിതത്തിന്റെ വിഭിന്ന മേഖലകളിലേക്ക് വിരല്‍ ചൂണ്ടുന്ന വളരെ ഗൌരവമുള്ള വിഷയങ്ങളാണുള്ളത്.രാജ്യസ്നേഹം,ദൈവസ്നേഹം,ജനന-മരണ ചാക്രികത..ഇത്യാതി വിഷയങ്ങള്‍ ”
മയക്കു-മരുന്നുകള്‍ക്കെതിരെയുള്ള ദുബായ് പോലീസിന്റെ ബോധവല്‍ക്കരണ പരിപാടിയുടെ ഭാഗമായി റിബെക്കയുടെ ഒരു കവിത കഴിഞ്ഞ വര്‍ഷം പ്രസിദ്ധീകരിച്ചിരിന്നു.
ഒരു സ്കൂള്‍ വിദ്യാര്‍ഥിയുടെ ബാല്യ കൌമാര ചിന്തകള്‍ക്കപ്പുറം പക്വതയാര്‍ന്ന കവയിത്രിയുടെ ഉദ്വേഗഭരിതമായ ഉള്‍ക്കാഴ്ചകളും പ്രതീക്ഷകളും ഉള്‍കൊള്ളുന്ന ഉന്നത ദൈവീക മൂല്യങ്ങളുടെ വിനയന്വിതമായ വെളിപ്പെടുത്തലുകളാണ് ഈ കവിത സമാഹാരം.
ദുബായ് ഇന്ത്യന്‍ ഹൈസ്കൂളിലെ ഒന്‍പതാം തരം വിദ്യാര്‍ഥിനി റിബേക്ക മേരി ജോണിന്റെ 30 കവിതകളുടെ സമാഹരം ‘ദ് മ്യൂസിങ്സ് ഓഫ് എ യങ്ഗേള്‍’ കഴിഞ്ഞ വര്‍ഷം പുസ്തകമേള വേദിയില്‍ പ്രകാശനം ചെയ്ത് ലോക ശ്രദ്ധ പിടിച്ചുപറ്റി . കഴിഞ്ഞ വര്‍ഷം പുസ്തക മേളയിലെ ഏറ്റവും പ്രായം കുറഞ്ഞ എഴുത്തുകാരിക്കുള്ള സര്‍ട്ടിഫിക്കറ്റും ലഭിച്ചിരുന്നു.
‘ദ് മ്യൂസിങ്സ് ഓഫ് എ ടീനെജേര്’ എന്ന കൃതി പെന്ഖ്വിന് ബുക്സിന്റെ ഭാഗമായ പാട്രിജ്ജ് പബ്ലിക്കേഷന്‍സാണ് വില്‍പ്പനക്കായി രാജ്യാന്തര പുസ്തക വിപണിയില്‍ അച്ചടി- വിതരണം നിര്‍വഹിച്ചിരിക്കുന്നത് .യു.ഏ.ഇയിലെ സമുന്നതമായ വിദ്യാഭ്യാസ പഠന നിലവാരത്തിനുള്ള 2014 ലെ ഷേഖ് ഹംദാന്‍ അവാര്‍ഡ് ജേതാവായ റിബെക്ക പറയുന്നതു; “ദൈവം , ഓരോ കുട്ടിക്കും ഒരു വ്യക്തിഎന്ന നിലയില്‍ സഹജ വാസനകള്‍ നല്‍കിയിട്ടുണ്ട്.ആ പ്രത്യേക താലന്ത് കണ്ടെത്തി പരിപോഷിപ്പിച്ച്മനുഷ്യ നന്മയ്ക്കായി പ്രയോജനപ്പെടണം“
ഹൃദയത്തിന്റെ ഭാഷയാണ് കവിത.ദൈനം ദിന ജീവിതത്തില്‍ നേരിടുന്ന,അനുഭവിക്കുന്ന ചിന്തകള്‍,അര്ദ്ധമൌനം,സന്നിഗ്ദത,ഭാവുകത്വപരമായ വര്‍ണ്ണങ്ങള്‍ ഒക്കെ വരികളാകുമ്പോള്‍ വായനക്കാരില്‍ ആഴത്തില്‍ സ്പര്‍ശിക്കുന്ന ഉള് പ്രേരണയാകുമെന്നു കവയിത്രി വിശ്വസിക്കുന്നു.
വെണ്മണി ആറ്റിലെത്ത് കുടുംബംഗമായ റെജി-സുസന്‍ ദമ്പതികളുടെ മകളാണ് റിബെക്ക.പഠനത്തിലും ആത്മീക കാര്യങ്ങളിലും ഉന്നത ദര്‍ശനം പുലര്‍ത്തുന്ന റിബെക്കയും മാതാപിതാക്കളും ദുബായ് ഐ പി സി ബെഥെല്‍ സഭാംഗങ്ങളാണ്.കൂടുതല്‍ വിവരങ്ങള്‍ക്ക് ; Reji John Mobile: +971 55 6874108 . www.rebeccamaryjohn.com. പുസ്തകം ലഭിക്കുന്ന വെബ്സൈറ്റ്; www.amazon.com, www.barnesandnoble.com., www.flipkart.com (കെ.ബി.ഐസക്ക്)