മതസൌഹാർദത്തിന് ഉള്ളുതുറന്ന് പ്രവർത്തിക്കണം: മുഖ്യമന്ത്രി. മലപ്പുറം ജില്ലാ പെന്തെക്കൊസ്തു സമ്മേളനം

Voice Of Desert 10 years ago comments
മതസൌഹാർദത്തിന് ഉള്ളുതുറന്ന് പ്രവർത്തിക്കണം: മുഖ്യമന്ത്രി.     മലപ്പുറം ജില്ലാ പെന്തെക്കൊസ്തു സമ്മേളനം

പെരിന്തൽമണ്ണ: മതസൌഹാർദം ഉയർത്തിപ്പിടിക്കാൻ എല്ലാവരും ഉള്ളുതുറന്ന് പ്രവർത്തിക്കണമെന്ന് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി.മലപ്പുറം ജില്ലയിലെ വിവിധ പെന്തെക്കൊസ്തുസഭകളുടെ സംയുക്താഭിമുഖ്യത്തിൽ നടത്തിയ പെന്തെക്കൊസ്തു സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നവംബർ 7 ന് പെരിന്തൽമണ്ണ മുനിസിപ്പൽ ടൌൺഹാളിൽ നടന്ന സമ്മേളനത്തിൽ ഐപിസി കേരളാ സ്റ്റേറ്റ് സെക്രട്ടറി പാസ്റ്റർ ഫിലിപ്പ്. പി.തോമസ് മുഖ്യപ്രഭാഷണം നടത്തി. പാസ്റ്റർ മാത്യുതോമസ് അദ്ധ്യക്ഷത വഹിച്ചു. ബഹു.ഊർജ്ജ വകുപ്പ്മന്ത്രി ആര്യാടൻ മുഹമ്മദ്, പി.ശ്രീരാമകൃഷ്ണൻ എംഎൽഎ, കോർഡിനേറ്റർമാരായ ബിജോയ് കുര്യാക്കോസ്, സജി.കെ.മാത്യു, ഷിബു ചെറിയാൻ, ഐപിസി മലബാർ മിഷൻബോർഡ് സെക്രട്ടറി സജി മത്തായി കാതേട്ട്, വിവിധ പെന്തെക്കൊസ്തു സഭാനേതാക്കന്മാർ തുടങ്ങിയവർ പ്രസംഗിച്ചു. ദീർഘവർഷങ്ങളായി സുവിശേഷവയലിൽ സുത്യാർഹമായപ്രവർത്തനം കാഴ്ചവെച്ച മുതിർന്ന കർതൃദാസന്മാരെ ആദരിക്കുകയും ജീവകാരുണ്യസഹായങ്ങൾ വിതരണം നടത്തുകയും ചെയ്തു. മുനിസിപ്പൽ ടൌൺഹാളിൽ നടന്ന 7 ദിവസത്തെ ഉപവാസപ്രാർത്ഥനയോടനുബന്ധിച്ച് നൂറുക്കണക്കിന് വിശ്വാസികൾ പങ്കെടുത്ത സുവിശേഷറാലി നടന്നു. പാസ്റ്റർ ഷാജു ജോൺ നേതൃത്വം നൽകി.(പാസ്റ്റർ ബിജോയ് കുര്യാക്കോസ് ,കോർഡിനേറ്റർ)


Voice of Desert — Editor

POST WRITTEN BY
Voice of Desert
Editor

876

PEOPLE VIEWED THIS ARTICLE



നിങ്ങളുടെ അഭിപ്രായങ്ങള്‍ (YOUR COMMENTS)

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ Voice of Desert -ന്റെ അഭിപ്രായമാവണമെന്നില്ല. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.




Editor's Disclaimer

The opinions, beliefs and viewpoints expressed by the various authors and forum participants on this web site do not necessarily reflect the opinions, beliefs and viewpoints of Voice of Desert or official policies of the Voice of Desert.

view full disclaimers

Copyright Disclaimer view full disclaimers

  1. The author of each article published on this web site owns his or her own words.
  2. The articles on this web site may be freely redistributed in other media and non-commercial publications as long as the conditions are met. view details
  3. The articles on this web site may be included in a commercial publication or other media only if prior consent for republication is received from the author. The author may request compensation for republication for commercial uses.
Voice Of Desert, Copyright 2024. All Rights Reserved. 485246 Website Designed and Developed by: CreaveLabs