പ്രശസ്ത ഗാനരചയിതാവും വര്‍ഷിപ്പ് ലീഡറുമായ സുവിശേഷകന് ആര്.എസ്.വിയും സംഘവും നവ.14 മുതല്‍27 വരെ ബാംഗ്ലൂരിലെ വിവിധ സഭകളില്‍ ആത്മീയ സംഗീത ശുശ്രൂഷകള്‍ക്ക് നേതൃത്വം കൊടുക്കും. "അസാദ്ധ്യമായ് എനിക്കൊന്നുമില്ല” “എന്റെ ദൈവത്താല്‍ എന്റെ ദൈവത്താല്‍ നിശ്ചയം അനുഗ്രഹം പ്രാപിച്ചീടും ഞാന്‍”, “യേശുവേ ഒരു വാക്കു മതി’, “എനിക്കായി കരുതുന്നവന്” എന്നീ അനുഗ്രഹീത ഗാനങ്ങളുടെ രചയിതാവാണ് ആര്.എസ്.വി. ബാംഗ്ലൂര്‍ ക്രിസ്ത്യന്‍ പ്രസ് അസോസിയേഷനാണ് സംഘാടകര്‍.
കൂടുതല്‍ വിവരങ്ങള്‍ക്ക്: ചാക്കോ കെ. തോമസ്. 09448426369.
250-ളം പാട്ടുകള്‍ എഴുതിയ ആര്.എസ്.വിയുമായി "Voice of Desert"ന്റ ചീഫ് എഡിറ്റര്‍ കെ.ബി.ഐസക്ക് നടത്തിയ അഭിമുഖം “കനലെരിയുന്ന അനുഭവവുമായി ബ്ര.ആര്.എസ്സ്.വിജയരാജ്” വായിക്കുവാന്‍ താഴെ കാണുന്ന ലിങ്ക് ക്ലിക്ക് ചെയ്യുക.