മൈസൂരിലുള്ള ശാലേം ഗോസ്പെല്‍ മിഷന് ചര്‍ച്ച് ഓഗസ്റ്റ് മാസത്തിൽ സാലിഗ്രാം ചര്‍ച്ച് കേന്ദ്രികരിച്ച് നടത്തിയ 21 ദിവസത്തെ ഉപവസപ്രാര്ഥന ആ ദേശത്തിലെ ചില കുടുംബങ്ങളുടെ വിടുതലിനു കാരണമായി. എസ്.ജി.എം മിഷനറിമാരും സമീപ സഭകളില്‍ നിന്നുള്ള വിശ്വസികളും സജീവമായി പങ്കെടുത്തു. ആത്മീയ വരപ്രാപതരായ ദൈവസന്മാർ ഈ യോഗങ്ങളിൽ ശുശ്രൂഷിച്ചു. പ്രസ്തുത ഉപവസപ്രാര്ത്ഥനയെതുടർന്നു 26 പേര് ദൈവകല്പന അനുസരിച്ച് സഭയോട് ചേർന്നു.സഭാശുശ്രൂഷകനായ പാസ്റ്റര്‍ ബര്‍ന്നബാസ്, എസ്.ജി.എം മിഷന്ചര്ച്ച്കോ-ഓഡിനേറ്റെര് മാത്യൂസ് ജോര്‍ജ് എന്നിവര്‍ നേതൃത്വം നല്കി.ദൈവ കല്‍പ്പന അനുസരിച്ച് കൂട്ടായ്മ ആചരിക്കുന്ന ദേശവാസികളായ പലരും മാനസിക പീഡ അനുഭവിക്കുന്നതിനാല്‍ ഇവിടെയുള്ള സഭാ വിശ്വാസികളെ ഓര്‍ത്തു പ്രാര്‍ഥിക്കണമെന്ന് മാത്യൂസ് ജോര്‍ജ്ജ് ആവശ്യപ്പെട്ടു.