ആരാധന യോഗത്തില്‍ സാക്ഷ്യം പറയുമ്പോള്‍ പ്രത്യാശാഗാനം പാടി കുഴഞ്ഞുവീണു ദൈവ സന്നിധിയില്‍ ചേര്‍ക്കപ്പെട്ട റിജോയ് വര്‍ഗീസ് രാജു(29) ലോകമെങ്ങുമുള്ള വിശ്വാസികളെ ഈറനണിയിച്ചു. സൌദിയില്‍ പാര്സന് കമ്പനി അഡ്മിനിസ്ട്രെറ്റര്‍ ആയിരുന്ന റിജോയ് കഴിഞ്ഞ ഒക്ടോബര്‍ നാലാം തീയതി യാത്ര തിരിച്ച് ഞായറാഴ്ച രാവിലെ മണര്‍കാടുള്ള ഭാര്യ ഭവനത്തിലെത്തിയ ശേഷം തലപ്പാടി ഐ.പി.സി ചര്‍ച്ചില്‍ ആരാധനയ്ക്കായി കടന്നു പോകുകയായിരുന്നു.ചില മാസങ്ങള്‍ക്ക് മുന്‍പ് വിവാഹിതനായി മടങ്ങിയ ഈ ചെറുപ്പക്കാരന് പെട്ടെന്ന് അവധിക്ക് നാട്ടിലെത്തുകയായിരിന്നു.
യാത്ര ക്ഷീണം വകവെയ്ക്കാതെ സഹധര്‍മ്മിണിയുമായി ആരാധന യോഗത്തില്‍ സംബന്ധിച്ച് സാക്ഷ്യം പറയുവാന്‍ എഴുന്നേറ്റത് സീയോന് നഗരി പുല്കുവാന് വെമ്പുന്ന ഒരു ഭക്തന്റെ പ്രത്യാശയുടെ ഈരടികള്‍ പാടികൊണ്ടായിരിന്നു. "വിശ്വാസ ജീവിത പടകില്‍ ഞാന്‍ സീയോന് നഗരിയില്‍ പോകുന്നു ഞാന്‍ ...വിശ്വാസ നായകന് യേശുവേ നോക്കി വിശ്രമ ദേശത്ത് പോകുന്നു ഞാന്‍ ..."എന്ന വരികള്‍ പാടുന്ന നിമിഷത്തില്‍ താന്‍ കുഴഞ്ഞു മുഴങ്കാലില്‍ ഇരുന്നു. കാരിത്താസ് ഹോസ്പിറ്റലില്‍ ചികില്‍സ ലഭ്യമാക്കിയെങ്കിലും ഒക്ടോബര്‍ 13നു താന്പ്രീയം വെച്ച സീയോന്നഗരി
പുല്‍കുകയായിരിന്നു.ഒരു ദൈവഭക്തനായ വിശ്വാസിക്ക് ലഭിക്കുന്ന എല്ലാ ആദരവും ഏറ്റു വാങ്ങി ദൈവസന്നിതിയില്‍ അന്ത്യ നിമിഷങ്ങള്‍ ആയിരക്കണമെന്നു പ്രീയ സഹോദരന് ആഗ്രഹിചിരിന്നുഎന്ന് തോന്നുമെങ്കിലും"തന്റെ ഭക്തന്മമാരുടെ മരണം യാഹോവക്ക് വിലയേറി യത്'എന്ന തിരിച്ചറിവ് വിശ്വാസ സമൂഹത്തെയും ദുഖാര്‍ത്തരായ പ്രീയപ്പെട്ടവരെയും ധൈര്യപ്പെടുത്തുന്നു.മാതൃകയുള്ള, പ്രാര്‍ത്ഥന മുടക്കാത്ത,പര സഹായിയായ റിജോ താന്‍ പ്രത്യാശിച്ചതുപോലെ ദൈവ കാരണങ്ങളില്‍ വിശ്രമിക്കട്ടെ.
വെണ്ണിക്കുളം ശാലേം പുത്തന്‍പുരക്കല്‍ പി.സി.രാജുവിന്റെയും ലിസ്സി രാജുവിന്റെയും മകനാണ് റിജോയ്.ഭാര്യ; എസ്തേര്‍.സഹോദരിമാര്‍;ലിനി(കുവൈറ്റ്)റബേക്ക.സംസ്കാര ശുശ്രൂഷകള്‍ വെണ്ണിക്കുളം വാലാങ്കര ഇന്ത്യ പൂര്‍ണ ദൈവ സഭാ സെമിത്തേരിയില്‍ നടന്നു.പാസ്റ്റര്‍ പി .ജെ .ജെയിംസ് ശുശ്രൂഷകള്‍ നിര്‍വഹിച്ചു.റിജോയുടെ ബന്ധു മിത്രങ്ങളെ ദയവായിപ്രാര്ഥനയില് ഓര്‍ക്കുക. (എഡിറ്റര്‍)