ദോഹ ബഥേല്ഏ.ജി ഫാമിലി-യൂത്ത്സെമിനാര് ശ്രദ്ദേയമായി.ദൈവമേ എന്നെ ഉപയോഗിക്കണമെ' എന്ന വിഷയത്തെ ആസ്പദമാക്കി ഒക്ടോബര്‍ 19മുതല്‍21 വരെ നടന്ന സെമാനാറില്‍ ഷാജന് ജോണ്‍ ഇടക്കാട് പ്രഭാഷണം നടത്തി.'എന്നോട് ചോദിച്ചു കൊള്‍ക;ഞാന്‍ നിനക്ക് ജാതികളെ അവകാശമായും ഭൂമിയുടെ അറ്റങ്ങളെ കൈവശമായും തരും'എന്ന കുറിവാക്യത്തെ ആസ്പദമാക്കി സ്വഭാവരൂപികരണത്തിന്റെ പത്ത് വ്യക്തി കേന്ദ്രീകൃത വിഷയങ്ങള്‍ ചര്‍ച്ച ചെയ്യപ്പെട്ടു.ഒരു വ്യക്തിയില്‍ കര്‍ത്താവ് വരുത്തുന്ന മാറ്റങ്ങള്‍ കഴിഞ്ഞ നാളുകളില്‍ ചരിത്രത്തെ എപ്രകാരം സ്വാദീനിച്ചിട്ടുണ്ട് എന്ന് ചില വ്യക്തികളെ ഉയര്‍ത്തിക്കാട്ടി വിശദീകരിച്ചു.എഡ്വാര്‍ഡ് കിംപെല് എന്ന സണ്‍ഡേ സ്കൂള്‍ അദ്ധ്യാപകന്റെ ആത്മീക തീവ്രത നിമിത്തം ലോകം അറിയപ്പെടുന്ന നിരവധിസുവിശേഷകരെ ദൈവ രാജ്യത്തിന് ലഭിച്ചു;അതില്‍ പ്രമുഖനാണ് ബില്ലി ഗ്രഹാം .മേരി ജോന്‍സ് എന്ന ബാലികയുടെ ബൈബിള്‍ വായിക്കുവാനുള്ള ഒടുങ്ങാത്ത ആഗ്രഹം ബൈബിള്‍ സൊസൈറ്റി യുടെ രൂപികരണത്തിനു കാരണമായി."ദൈവമേ എന്നെ ഉപയോഗിക്കണമെ എന്ന് ആത്മാര്‍ഥമായി സമര്‍പ്പിക്കുകയും പ്രാര്‍ത്ഥിക്കുകയും ചെയ്യുന്നവര്‍ ലോക ചരിത്രത്തിന്റെ ഏടുകളില്‍ ഓര്‍ക്കപ്പെടും. ദൈവ രാജ്യത്തിന്റെ കെട്ടുപണിയില്‍ പങ്കാളികളാകാന്‍ സമര്‍പ്പണ മനോഭാവത്തിനായി ആഹ്വാനം ചെയ്തു.
പാസ്റ്റര്‍ പി എം .ജോര്‍ജ്ജ് അധ്യക്ഷനായിരിന്നു.പാസ്റ്റര്‍ ചാള്‍സ്(ബഥേല്‍-എജി.തമിള്‍)പാസ്റ്റര്‍ എം.ജെ ഡൊമിനിക് (ദോഹഐ.പി.സി),പാസ്റ്റര്‍ വില്‍സണ്‍ മത്തായി (ശാലേംഐ.പി.സി),പാസ്റ്റര്‍.കെ.ജോയ് (എ.ജി.പ്രസ്ബിററര് പത്തനംതിട്ട) പാസ്റ്റര്‍ യോഹന്നാന് സാമുവെല്‍(കാംപ്സ് ക്രൂസേട്) ബ്ര.ലൈജു(പി.വൈ.പി എ.സ്റ്റേറ്റ് വൈസ് പ്രസിഡന്റ്)എന്നിവര്‍ സെമിനാറില്‍ സംബന്ധിച്ചു.ബഥേല്ഏ.ജി ഗായക സംഘം സംഗീത ശുശ്രൂഷ നിര്‍വഹിച്ചു.