കുവൈറ്റ് : സ്നേഹിതൻ വാർത്താ പത്രിക കുവൈറ്റ്- രണ്ടാം വാർഷികത്തോട് അനുബന്ധിച്ച് ഒക്ടോബർ 7 നു സംഘടിപ്പിച്ച സുവിശേഷ സംഗീത സന്ധ്യ അബ്ബാസിയ എബാ ഹാളിൽ വെച്ച് നടത്തപ്പെട്ടു. വെണ്ണിക്കുളം സായോണ്‍ സിംഗേഴ്സിനു ഒപ്പം കുവൈറ്റിലെ വിവിധ സഭകളിൽ നിന്നുള്ള ഗായികാ ഗായകന്മാർ ഗാനശുശ്രൂഷയ്ക്ക് നേത്യത്വം നല്കി. സുവിശേഷകൻ അനീഷ് ജോണ്‍ ജേക്കബ് -കോട്ടയം, വചന ശുശ്രൂഷയ്ക്കു നേത്യത്വം നല്കി. കുവൈറ്റിലെ വിവിധ സഭാവിഭാഗങ്ങളിൽ പെട്ട നുറുകണക്കിനു വിശ്വാസികൾ പങ്കെടുത്തു . മൂന്നാം വയസിലേയ്ക്ക്കു കാൽ വെച്ച സ്നേഹിതൻ വാർത്ത പത്രിക കുവൈറ്റിലെ 65 ൽ പരം സഭകളിൽ എല്ലാ മാസവും മുടങ്ങാതെ എത്തുന്നത് കൂടാതെ 10,000 ൽ ഏറെ ഇ മെയിലുകളിലും പത്രം അയച്ചു കൊടുക്കുന്നു. കഴിഞ്ഞ രണ്ട് വർഷങ്ങളിലെ പ്രവർത്തനങ്ങൾ സ്നേഹിതൻ പ്രവർത്തകർ സുവിശേഷ സംഗീത സന്ധ്യയിൽ വിശദീകരിച്ചു. രണ്ട് വർഷങ്ങൾ കൊണ്ട് കുവൈറ്റിൽ പ്രചുല പ്രചാരം നേടിയ സ്നേഹിതൻ ആസ്സാം , യു.പി, ആന്ധ്രാ, വയനാട് എന്നിവിടങ്ങളിൽ വസ്ത്ര വിതരണവും, വയനാട്ടിൽ സ്കൂൾ കിറ്റ് വിതരണം, ബൈബിൾ വിതരണം എന്നിവ കൂടാതെ വിദ്യാഭ്യാസ സഹായങ്ങൾ, ചികിത്സാ സഹായങ്ങൾ, വിവാഹ സഹായങ്ങൾ , മാസം തോറും മുടങ്ങാതെയുള്ള മിഷനറി സഹായങ്ങളും ചെയ്തുവരുന്നു. സ്നേഹിതൻ പത്രത്തിലെ മാസം തോറുമുള്ള നല്ല സ്നേഹിതൻ പംക്തി കണ്ട് സഹായിക്കുന്ന മനുഷ്യ സ്നേഹികളാണു ഈ പ്രവർത്തനങ്ങളുടെ പിൻബലം . കഴിഞ്ഞ വർഷം കുവൈറ്റിലെ എല്ലാ പെന്തകൊസ്തു സഭകളേയും ഉൾപ്പെടുത്തി നടത്തിയ ബൈബിൾ ക്വിസിൽ 65 ടീമുകൾ പങ്കെടുക്കുകയുണ്ടായി .. അതുപോലെ തന്നെ കുട്ടികൾക്ക് വേണ്ടി നടത്തിയ ചിത്ര രചന മത്സരത്തിൽ കുവൈറ്റിലെ വിവിധ സഭകളിൽ നിന്നും അനേകം കുഞ്ഞുങ്ങൾ പങ്കെടുക്കുകയുണ്ടായി. സ്നേഹിതൻ കുവൈറ്റിന്റെ എവർ റോളിംഗ് ട്രോഫിക്കു വേണ്ടിയുള്ള ജൂനിയർ സീനിയർ വിഭാഗങ്ങളിലെ ഈ വർഷത്തെ ബൈബിൾ ക്വിസ് മത്സരം 2014 ഡിസംബർ 12 നു അബ്ബാസിയ യുണൈറ്റഡ് ഇന്ത്യൻ സ്കൂളിൽ വെച്ച് നടത്തപ്പെടും
സ്നേഹിതൻ സുവിശേഷ സംഗീത സന്ധ്യ സമാപിച്ചു.
Voice Of Desert
10 years ago
comments
നിങ്ങളുടെ അഭിപ്രായങ്ങള്‍ (YOUR COMMENTS)
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ Voice of Desert -ന്റെ അഭിപ്രായമാവണമെന്നില്ല. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.