ക്രൈസ്തവ ഗാന ശാഖയ്ക്ക് നിരവധി ഉണര്‍വ് ഗാനങ്ങള്‍ സമ്മാനിച്ച തോമസ് മാത്യു, കരുനാഗപ്പള്ളി എഴുതി ഈണം പകര്‍ന്ന പുതിയ ഗാനം,'കാണുന്നു ഞാന്‍ വിശ്വാസത്താല്‍' വിശ്രമതീരമണയാന് വെമ്പുന്ന ഭക്തന്മാര്ക്ക് അഗ്നി ചിറകുകള് നല്കുന്ന ഗാനാര്പ്പണമാണ്.
"കാണുന്നു ഞാന്‍ വിശ്വാസത്തിന് കണ്കളാല് എന്‍ സ്വര്‍ഗീയ ഭവനം ..
ആകാശ ഗോളഗണങ്ങള്ക്കപ്പുറം സീയോന് നഗരിയതില്‍.
വെറുമൊരു ശ്വാസം മാത്രമാകും ഞാന്‍ ..
ഒരുനാള്‍ മണ്ണോടു മണ്ണായി മറഞ്ഞു പോയിടും..
മേഘാരൂഡനായി മമ മണാളന്‍ വരുമ്പോള്‍
എന്നെയും ഉയര്‍പ്പിക്കും-
എത്തിക്കും എന്‍ സ്വര്‍ഗ്ഗീയ വീട്ടില്‍ .."
സഹോദരന്റെ ആകസ്മിക വേര്‍പാടില്‍ ഉള്ളം നൊന്തപ്പോള്‍ ദൈവം നല്കിയ പ്രത്യാശയുടെ അനുഭവമാണ് ഗാനരചനയ്ക്ക് ആധാരം.
മല്‍പ്രിയനേ എന്നേശു നായകനേ , എന്‍ പ്രിയന് വലംകരത്തില് പിടിച്ചെന്നെ, ആപത്തു വേളകളില്‍ ആനന്ദ വേളകളില്‍, ഉണര്വിന് പ്രഭുവേ ഉണര്വിന് രാജാ, എന്നേശുവേ ആരാധ്യനേ, വിശുദ്ധാത്മാവേ എഴുന്നള്ളേണമേ, എന്നീ ഉണര്‍വ് ഗാനങ്ങളുടെ രചയിതാവാണ് കര്തൃ ദാസനായ തോമസ് മാത്യു കരുനാഗപ്പള്ളി. ദൈവാത്മ നിയോഗത്താല്‍ ഒരു പ്രത്യേക അനുഭവ പശ്ചാത്തലത്തില്‍ ദൈവ കൃപയാല്‍ രചിച്ച ഏറ്റവും പുതിയ "കാണുന്നു ഞാന്‍ വിശ്വാസത്തിന് കണ്കളാല് " എന്ന അതിമനോഹര ഗാനം ശ്രവിക്കുക.
Click on the below link to view video
http://youtu.be/LVe61yevSiA (Lyrics & Music :Thomas Mathew Karunagapally)