നീതിയില്‍ വിതപ്പിന്‍ , ദയയ്ക്കൊത്തവണ്ണം കൊയ്യുവിന്‍ കെ.എം.ജോസ് വീയപുരം

Voice Of Desert 10 years ago comments
നീതിയില്‍ വിതപ്പിന്‍ , ദയയ്ക്കൊത്തവണ്ണം കൊയ്യുവിന്‍  കെ.എം.ജോസ് വീയപുരം

നാമെല്ലാം കൃഷി ചെയ്തോ , കൃഷിയുമായി ബന്ധപ്പെട്ടോ

ജിവിക്കുന്നവരാണ്. അപ്പോള്‍ വിത എന്താണെന്ന് നമുക്ക് നല്ല ബോദ്ധ്യമുണ്ട്. വിതയ്ക്കുന്ന വിത്തിന്റെ അനേകംമടങ്ങ് കൊയ്തെടുക്കാന്‍ സാധിക്കും. ഒരിക്കലും നെല്‍വിത്ത് വിതച്ചിട്ട്‌ ഗോതമ്പ് കൊയ്തെടുക്കാന്‍ സാധിക്കില്ല. വിതയ്ക്കുന്നത് എന്താണോ അതിന്റെ ഫലമാണ് നാം കൊയ്യുന്നത്.

 

ദൈവവചനത്തില്‍ അനേകംവിതകയുംകൊയ്ത്തുംരേഖപ്പെടുത്തിയിട്ടുണ്ട്! ഒരു കൂട്ടര് കാറ്റ് വിതച്ചു കൊടുങ്കാറ്റ് കൊയ്യുന്നവര്‍, ഒരു കൂട്ടര് കണ്ണുനീരോടെ വിതച്ചു ആര്‍പ്പോടെ കൊയ്യുന്നവര്‍, മറ്റൊരു കൂട്ടര് ദുഷ്ടത വിതച്ചു നിതികേട് കൊയ്യുന്നവര്‍, വേറൊരു കൂട്ടര് വചനമെന്ന വിത്ത് വിതച്ചു 100, 60, 30 മേനി കൊയ്യുന്നവര്‍!

 

 ഇവിടെ പ്രതിപാദിക്കുന്ന വിഷയം ഹോശേയ പ്രവചനം 10: 11, 12 വാക്യങ്ങളെ ഉദ്ധരിച്ചാണ്; എഫ്രെയിം മരുക്കമുള്ളതും ധാന്യം മെതിപ്പാന്‍ ഇഷ്ടപ്പെടുന്നതുമായ  പശുക്കിടാവ് ആകുന്നു; ഞാന്‍ അതിന്റ ഭംഗിയുള്ള കഴുത്തില്‍ നുകം വെക്കും, ഞാന്‍ എഫ്രയിമിനെ നുകത്തില്‍ പിണെക്കും, യഹൂദ ഉഴുകയും യാക്കോബ് കട്ട ഉടക്കുകയും ചെയ്യേണ്ടി വരും, നിതിയില്‍ വിതപ്പീന് ദയയ്ക്കൊത്തവണ്ണം കൊയ്യുവീന്‍, നിങ്ങളുടെ തരിശു നിലം ഉഴുവിന്‍, യഹോവ വന്നു നിങ്ങളുടെ മേല്‍ നിതി വര്‍ഷിപ്പിക്കേന്ടതിനു അവനെ അന്വേഷിപ്പാനുള്ള കാലം ആകുന്നുവല്ലോ. അതെ! ഇത് യഹോവയെ അന്വേഷിപ്പാനുള്ള കാലമാണ്! കഴിഞ്ഞ കാലങ്ങളെല്ലാം നമുക്ക് നഷ്ടത്തിന്റെ കണക്ക് മാത്രമേ നിരത്താനുള്ളു. നാം വളരെ അദ്ധ്വാനിച്ചു; ഏറെ പെറുക്കി എടുത്തു, ഉപവസിച്ചു, പ്രാര്ത്ഥിച്ചു, വളരെ വിതച്ചു എന്നാല്‍ ഫലം എടുക്കുന്നത് ശത്രുവാണ്. യിസ്രായേല്‍ വിതയ്ക്കും, മിദ്യാന്യര്‍ കൊയ്യും. നമ്മള്‍ കണ്ണുനീരോടെ വിതച്ചത് ഇന്ന് ശത്രു വന്ന്‍ കൊയത് കൊണ്ട്ട് പോവുന്നത് കൈയ്യും കെട്ടി നോക്കി നില്‍ക്കുന്നു. വെറും പാവകോമരങ്ങളായി ദൈവജനം മാറിയിരിക്കുന്നു .ശത്രുവിനെതിരെ ഒന്ന്‍ നിവര്‍ന്നു നില്‍ക്കാന്‍ കഴിയാതെ പാറകളിലും ഗുഹകളിലും ഗഹ്വരങ്ങളിലും ഓടി ഒളിക്കുന്നു. ഒരു കാലത്ത് കാട്ടുപോത്തിന് തുല്യമായ ശക്തിയുണ്ടായിരുന്നവര്‍, ജാതികളുടെ കൂട്ടത്തില്‍ എണ്ണപ്പെടാതിരുന്നവര്‍, അവരില്‍ ഒരാള്‍ 1000 പേരെയും, ഇരുവര്‍ 10000 പേരെയും ഓടിച്ചിരുന്നു; അവരുടെ ഇടയില്‍ ഒരു ബലഹീനനും ഉണ്ടായിരുന്നില്ല! ഇന്ന് ദൈവജനം പരാജിതരായി, ആയുധം നഷ്ടപ്പെട്ട യോദ്ധാക്കളായി; സ്വന്ത അവകാശങ്ങള്‍ പോലും സംരക്ഷിക്കുവാന്‍ പോലും കഴിവില്ലാത്ത   ബലഹീനരായിത്തീര്‍ന്നിരിക്കുന്നു. നമുക്ക് എവിടെയോ വീഴ്ച സംഭവിച്ചിരിക്കുന്നത്? എവിടെയാണെന്നുള്ളത് കണ്ടു പിടിച്ചു മടങ്ങി വരണം. എന്ത് കൊണ്ട് ദൈവജനത്തെ ദൈവം ശത്രുവിന്റെ കൈയില്‍ വിട്ടു കൊടുക്കുന്നു. ശത്രു എന്തു കൊണ്ട്ട് നമ്മുടെ മേല്‍ ആധിപത്യം സ്ഥാപിക്കുന്നു! കാരണം കര്‍ത്താവിനു നമ്മെ പൂര്ണ്ണമായി നാം ഏല്‍പ്പിച്ചു കൊടുത്തിട്ടില്ല

 മത്തായി 11: 29, 30 നോക്കൂ ഞാന്‍ സൗമ്യതയും താഴ്മയും ഉള്ളവനാകയാല്‍ എന്റെ നുകം ഏറ്റ് എന്നോട് പടിപ്പീന്‍, എന്റെ നുകം മ്യദുവും എന്റെ ചുമടു ലഘുവും ആകുന്നു”. നാം രക്ഷിക്കപ്പെട്ടു, സ്നാനപ്പെട്ടു, ആത്മാവിനെയും പ്രാപിച്ചു. എന്നാല്‍ ഇന്നും നാം നമ്മുടെ കര്‍ത്താവിന്റെ ലഘുവായ മ്യദുലമായ നുകം വെയ്ക്കുന്നതിനായി നമ്മുടെ ചുമല്‍ താഴ്ത്തി കൊടുത്തിട്ടില്ല. ഒരു കാലത്ത് സാത്താനെന്ന നമ്മുടെ പഴയ യജമാനന് ദാസനായി, അവന്‍റെ ഹിതമെല്ലാം നിവര്‍ത്തിക്കുന്ന ഉഴവ് കാളകളായിരുന്നു. അന്ന് നാം പേറിയിരുന്ന നുകം ഭാരമേറിയതായിരുന്നു.നാം അറിയാതെ, നമ്മുടെ അനുവാദം ഇല്ലാതെ അവന്റെ ഭാരമേറിയ നുകത്തിന്‍ കീഴില്‍ നമ്മെ തളച്ചു. നുകം നാം  കുടഞ്ഞു കളയാതിരിക്കുവാന്  അവന്റെ അമിക്കയറുകളാല്‍ നമ്മെ നുകത്തോടു കൂട്ടി ചേര്‍ത്ത് ബന്ധിച്ചു. സ്വാതന്ത്ര്യം എന്ന മൂന്നക്ഷരം നമ്മുടെ നിഘണ്ടുവില്‍ നിന്നും അവന്‍ തുടച്ചു നീക്കി, അവന്‍ തെളിയിക്കുന്ന വഴിയെ, അവന്റെ ആഞ്ജാനുവര്‍ത്തികളായി; അവന്റെ ആശ നമ്മില്‍ കൂടി പൂര്‍ത്തീകരിച്ച് കൊണ്ടിരുന്നു.

 

 പുറപ്പാടു 15:7 നോക്കൂ. ശത്രുവിനു നമ്മെക്കുറിച്ചുള്ള  ആശ ഞാന്‍ പിന്തുടരും,പിടിക്കും, കൊള്ള പങ്കിടും, എന്റെ ആശ അവനാല്‍ പൂര്‍ത്തീകരിയ്ക്കും എന്ന്‍ ശത്രു പറഞ്ഞു. കഴിഞ്ഞ കാലങ്ങളിലെല്ലാം ശത്രു നമ്മെ മേയിച്ചു, നമ്മുടെ അനുവാദമില്ലാതെ അവന്റെ ഭാരമുള്ള നുകം നമ്മുടെ മേല്‍ വെച്ചു നമ്മെ അടിമകളാക്കി, അവന്റെ ഹിതം ഒക്കേയും നമ്മില്‍ക്കൂടി പൂര്‍ത്തീകരിച്ച് കൊണ്ടിരുന്നു. അവനു വേണ്ടി നാം കട്ട ഉടച്ചു, ഉഴുതു, നിലം നിരപ്പാക്കി, വിതച്ചു വിളവിലെത്തിയ നാള്‍  ശത്രു അത് കൊയ്തെടുത്തു; സാത്താന്യ നുകത്തിന്‍ കീഴില്‍, അവന്റെ അടികളെറ്റ് പുളഞ്ഞ് ഒന്ന് മുകളിലേക്കു നോക്കുവാന്‍ പോലും സാധിക്കാതെ എല്ലാം വിധിയെന്നു സമാധാനിച്ചു, പാപഭാരവും ചുമന്നു അദ്ധ്വാനഭാരത്താല്‍ തളര്‍ന്നു. ഭാരം ഒന്നിറക്കി വെക്കാന്‍ ഒരു ഇടം അന്വേഷിച്ചു കൊണ്ടിരുന്ന നിന്നെ ദൂരത്ത്‌ നിന്ന് ഒരു  യജമാനന് ദര്‍ശിച്ചു -; യജമാനന്റെ വാക്കുകള്‍ആണ്‌ മത്തായി 11: 28 ല്‍  കാണുവാന്‍ കഴിയുന്നത്. അദ്ധ്വാനിക്കുന്നവരും ഭാരം ചുമക്കുന്നവരുമായുള്ളോരേ, എല്ലാവരും എന്റെ അടുക്കല്‍ വരുവിന്‍, ഞാന്‍ നിങ്ങളെ ആശ്വസിപ്പിക്കാം”. നമ്മുടെ പാപഭാരം  യജമാനന് അഴിച്ചു മാറ്റി, അമിക്കയറുകളെ അഴിച്ചു മാറ്റി, ഭാരമേറിയ നുകം നമ്മുടെ തോളില്‍ നിന്നും എടുത്തു മാറ്റി, നമ്മെ സ്വതന്ത്രരാക്കി, അവന്‍ നമുക്ക് സ്വാതന്ത്യം പ്രഖ്യാപിച്ചു"സ്വാതന്ത്യത്തിനായി ക്രിസ്തു നമ്മെ സ്വതന്ത്രരാക്കി, അതില്‍ ഉറച്ചു നില്പീന്‍, അടിമ നുകത്തില്‍ വിണ്ടും കുടുങ്ങിപ്പോകരുത്”

ഇന്നു നാം ക്രിസ്തുവിനാല്‍ സ്വതന്ത്രരാക്കപ്പെട്ട ദൈവജനമാണ്. എന്നാല്‍ ഫറവോന്‍ ജനത്തെ വിട്ടയച്ച ശേഷം മനസ്സു മാറി അവരെ  പിന്തുടര്‍ന്നതു പോലെ, ഇന്നും സ്വതന്ത്രരാക്കപ്പെട്ട ദൈവജനത്തിന്റെ പിന്നാലെ പഴയ യജമാനനാകുന്ന സാത്താന്‍ തന്‍റെ ഭാരമുള്ള അടിമ നുകവുമായി പുറകേയുണ്ട്അതാണ്‌ പൌലോസ് പുതിയ നിയമ യിസ്രായേല്‍ ആയ നമ്മെ ഓര്‍പ്പിച്ചുണര്‍ത്തുന്നത്, അടിമ നുകത്തില്‍ നിങ്ങള്‍ വീണ്ടും കുടുങ്ങി പോവരുത്.

 

അടിമ നുകത്തില്‍ വീണ്ടും കുടുങ്ങി പോകാതിരിക്കാന്‍ ക്രിസ്തുവിലുള്ള സ്വാതന്ത്ര്യം നാം അനുഭവിക്കണം. ക്രിസ്തുവിലുള്ള പൂര്ണ്ണ സ്വാതന്ത്ര്യം നമുക്ക് സ്വായത്തമാക്കാന്‍ കര്‍ത്താവിനു നമ്മെ പൂര്‍ണ്ണമായി ഏല്‍പ്പിച്ചു കൊടുക്കണം, കര്‍ത്താവിന്റെ ശിഷ്യരായിത്തീരുക! അതിനായി നമ്മെ തന്നത്താന്‍ ഒരുക്കി കര്‍ത്താവില്‍ ഏല്‍പ്പിച്ചു കൊടുക്കുമ്പോള്‍, കര്‍ത്താവിന്റെ മ്യദുവായ നുകം നമ്മുടെ ഭംഗിയുള്ള കഴുത്തില്‍ വെക്കും, നല്ല യജമാനന്‍ ഒരിക്കലും നമ്മെ നിര്‍ബന്ധിച്ചു അവന്റെ നുകം ചുമപ്പിക്കയില്ല. മത്തായി 11: 24 നോക്കുക. ഞാന്‍ സൌമ്യതയും താഴ്മയും ഉള്ളവനാകയാല്‍ എന്റെ നുകം ഏറ്റ് എന്നോടു പഠിപ്പിന്‍. എന്റെ നുകം മ്യദുവും എന്റെ ചുമടു ലഘുവും ആകുന്നു; കര്‍ത്താവിന്റെ നുകം എപ്പോള്‍ നമ്മുടെ ചുമലില്‍ വരുന്നുവോ അപ്പോള്‍ മുതല്‍ നാം കര്‍ത്താവിനു ദാസനാണ്, ശിഷ്യനാണ്, ഓമനപുത്രനാണ്. അപ്പോള്‍ മുതലാണ്‌ നമുക്ക് കര്‍ത്താവിനോടു ചേര്‍ന്ന് പഠിക്കാന്‍ കഴിയുന്നത്, “എന്റെ നുകം ഏറ്റ് എന്നോടു പഠിപ്പീന്‍ നുകം മ്യദുവാണ്; പുറത്തു നിന്നു നോക്കുമ്പോള്‍ നുകം വലിയ ഭാരമുള്ളതാണെന്ന് തോന്നും, എന്നാല്‍ നുകം ഏറ്റ് കര്‍ത്താവിനോടു ചേര്‍ന്ന് പഠിച്ച ഒരു ദൈവ പൈതലിന് ഇതു വളരെ ലഘുവാണ്. പൌലോസ് പറയുന്നു നൊടി നേരത്തേക്കുള്ള ലഘുവായ കഷ്ടം, അതെ ലഭിപ്പാനുള്ളത് വരുവാനുള്ള തേജസ്സ്. ഇനിയും നുകത്തിനു അടിമപ്പെടുമ്പോള്‍ നമുക്ക് ലഭിക്കുന്നത്! ക്രിസ്തുവിലുള്ള സര്‍വ്വസ്വാതന്ത്ര്യം “എന്താശ്ചര്യം” അടിമയായിരിക്കുമ്പോള്‍ തന്നെ പൂര്‍ണ്ണ സ്വാതന്ത്ര്യം” പിന്നെയോ സ്വര്‍ഗ്ഗത്തിലെ സകലവിധ  ആത്മീയ അനുഗ്രഹത്തിനും അവകാശി, ക്രിസ്തു യേശുവിനോടു കൂടി കൂട്ടവകാശം. ഹാ! ദൈവത്തിന്റെ ജനമേ, ദാസനായിരിക്കെ തന്നെ യജമാനന്! അടിമയായിരിക്കെ സ്വതന്ത്രന്‍! ശിഷ്യനായിരിക്കെത്തന്നെ ഗുരുവിനോളം! ദാരിദ്രനായിരിക്കെ തന്നെ  മഹാസമ്പന്നന്‍! ലോകത്തില്‍ വെറും ചവറായിരിക്കെ, ദൈവരാജ്യത്തില്‍ രാജകീയ പുരോഹിത വര്‍ഗ്ഗം! എപ്പോള്‍ ലോകത്തിന്റെ സര്‍വ്വ സ്വാതന്ത്ര്യത്തിനും നാം നമ്മുടെ ജഡത്തേ മരിപ്പിക്കുമോ, ഇവിടെ നമ്മില്‍  രണ്ട്ട് ക്രീയ നടക്കണം തന്റെ ജഡം ലോകത്തിന്റെ സ്വാതന്ത്ര്യത്തിന് മരിപ്പിക്കുക, ആത്മാവ് ക്രിസ്തുവിന്റെ സ്വാതന്ത്ര്യത്തിനായി ജീവിപ്പിക്കുക!

അപ്പോള്‍ നാം നീതിയില്‍ വിതപ്പാന്‍ തുടങ്ങും, ക്രിസ്തുവിന്റെ നുകം ഏറ്റ് അവനോടു ചേര്‍ന്ന് പഠിക്കുന്നതാണ് ക്രിസ്തുവിന്റെ നീതി.നമ്മുടെ സ്വന്ത നീതിയല്ല, ന്യായപ്രമാണത്തിന്റെ നീതിയുമല്ല. ക്രിസ്തുവിലുള്ള നീതി ശത്രുവിനെ സ്നേഹിക്കുന്ന നീതി, സൌമ്യതയും താഴ്മയുമായ നീതി.

സുവിശേഷം അറിയിക്കുക എന്നുള്ള ക്രിസ്തുവിന്റെ നീതി, ക്രിസ്തുവിന്റെ കഷ്ടത സന്തോഷത്തോടെ സഹിക്കുന്ന നീതി, സഹോദരനെ തന്നെപ്പോലെ സ്നേഹിക്കുന്ന നീതി, നശിച്ചു പോകുന്ന ആത്മാക്കളെക്കുറിച്ചുള്ള ആത്മഭാരം എന്ന ക്രിസ്തുവില്‍ നീതി! പ്രീയമുള്ളവരെ നീതി പ്രാപിക്കണമെങ്കില്‍ ഒരിക്കലും നമ്മുടെ സ്വന്ത കഴിവില്‍ കൂടി പ്രാപിപ്പാന്‍ കഴിയില്ല, മറിച്ച് നമ്മുടെ കഴിവ് കേടുകള്‍,ശൂന്യതകള്‍, ഒന്നുമില്ലായ്മകള്‍, നിസ്സാരത്വം എല്ലാം സമ്മതിച്ചു കര്‍ത്താവില്‍ പൂര്ണ്ണമായി സമര്‍പ്പിച്ചു അവന്റെ മ്യദുവായ നുകത്തിനു അടിമപ്പെടുമ്പോള്‍ കര്‍ത്താവിന്റെ നീതി നാം പ്രാപിക്കും. നിമിഷം മുതലുള്ള നമ്മുടെ വിത നീതിയിലുള്ള വിതയായിരിക്കും, വിത ദൈവം വളരുമാറാക്കും, അതിന്റെ പൂര്ണ്ണ ഉത്തരവാദിത്തം ദൈവത്തിനായിരിക്കും, അപ്പോള്‍ നമുക്ക് പറയുവാന്‍ കഴിയും, ഞാന്‍ നട്ടു, അപ്പൊല്ലോസ് നനച്ചു ദൈവ൦ വളരുമാറാക്കി. നടുന്നവനും നനക്കുന്നവനും ഒന്നുമില്ല എന്നുള്ള വലിയ സത്യം നാം മനസ്സിലാക്കും.

 നീതിയില്‍ വിതപ്പിന്‍! കര്‍ത്താവിന്റെ നീതി പ്രാപിക്കുന്ന ഒരു വ്യക്തിക്ക് ചുറ്റുപാടുകളിലുള്ള തരിശു നിലങ്ങളെ കാണുവാനുള്ള കാഴ്ച്പാടുണ്ടാകുംവരണ്ടു കിടക്കുന്ന തരിശു നിലങ്ങള്‍ (Virgin lands), ഉഴവ് നടക്കാതെ, കട്ട ഉടയാതെ കിടക്കുന്ന തരിശു നിലങ്ങള്‍! വെള്ളത്തിന്റെ ഗന്ധം പോലും ഏശാതെ ഉണങ്ങി വരണ്ടു കിടക്കുന്ന ഊഷര ഭൂമി; നമ്മുടെ ചുറ്റുപാടുകളിലേക്ക് ഒന്ന്‍ കണ്ണോടിക്കു; നശിച്ചു പോകുന്ന തരിശു നിലങ്ങളായ ജീവിതങ്ങള്‍; ഒരിക്കല്‍ പോലും സുവിശേഷത്തിന്റെ വിത നടക്കാത്ത ജീവിതങ്ങള്‍, പരിശുദ്ധാത്മാവ് എന്ന ജീവജലം കടന്നു ചെന്നിട്ടില്ലാത്ത ഊഷര ഭൂമി! കര്‍ത്താവ് ഇവരെ കണ്ടിട്ട് പറഞ്ഞു കൊയ്ത്ത് വളരെയുണ്ട് സത്യം വേലക്കാരോ ചുരുക്കം!

വേലക്കാര്‍ ഇന്നു ധാരാളം ഉണ്ട്. എന്നാല്‍ കര്‍ത്താവിന്റെ നുകത്തിന്‍ കീഴില്‍, തരിശു നിലങ്ങള്‍ ഉഴുതു മറിച്ച്, കുനിഞ്ഞിരുന്നു അതിലെ കട്ട ഉടച്ചു, പരിശുദ്ധാത്മാവ് എന്ന നദിയില്‍ നിന്ന് ഒരു ചെറിയ ചാല് കീറി തരിശു നിലമൊന്നു നനയ്ക്കുവാന്‍, അതിലെ കട്ടകള്‍ ഒന്ന്‍ കുതിരുവാന്‍, അങ്ങനെ ഒരാത്മാവെങ്കിലും ക്രിസ്തുവിന്റെ രാജ്യത്തിനു അവകാശി ആയിതീരണ൦ എന്ന വാഞ്ചയുള്ള, ദാഹമുള്ള എത്ര വേലക്കാരുണ്ട്?അവരെയാണ് ദൈവത്തിനു ഇന്നാവശ്യം.

 ഇന്ന്‍ സഹോദരാ, സഹോദരി നീ അതിന് തയ്യാറാണെങ്കില്‍ മരുക്കമുള്ളതും, ധാന്യം മെതിപ്പാന്‍ ഇഷ്ടപ്പെടുന്നതുമായ ഒരു പശുക്കിടാവായി കര്‍ത്താവിന്റെ അടുക്കല്‍ നീ വന്നാല്‍ അവന്‍ നിന്റെ ഭംഗിയുള്ള  കഴുത്തില്‍  മ്യദുവായ നുകം വെക്കും ദൈവ സ്നേഹമാകുന്ന പാശം കൊണ്ട്ട് നുകവുമായി നിന്നെ പിണച്ചു കെട്ടും. അതിലെ കട്ട ഉടയ്ക്കുമ്പോള്‍ നീ ക്ഷിണിക്കയില്ല. കര്‍ത്തന്റെ കരസ്പര്‍ശനമാം മന്ദമാരുതന്‍ നിന്നെ തലോടിക്കൊണ്ടിരിക്കും . അങ്ങനെ തരിശു നിലങ്ങളെ നമുക്ക് ഒരുക്കിയെടുക്കാം സുവിശേഷമെന്ന  വിത്ത് വിതക്കാം കര്‍ത്താവ് അത് വളരുമാറാക്കട്ടെ.100, 60, 30 മേനിയായി വിളയട്ടെ! ഇനിയും ശത്രു നിന്റെ അവകാശം കൊയ്തെടുക്കില്ല -!

നമുക്ക് നീതിയില്‍ വിതയ്ക്കാം – ദയയ്ക്കൊത്തവണ്ണം കൊയ്യാം. വലിയ ഒരു കൊയ്ത്ത് നമ്മുടെ മുന്‍പിലുണ്ട്, അതിനായി ഒരുങ്ങാം. യഹോവ നമ്മുടെ മേല്‍ നീതി വര്‍ഷിപ്പിക്കേണ്ടതിന് അവനെ അന്വേഷിപ്പാനു


Voice of Desert — Editor

POST WRITTEN BY
Voice of Desert
Editor

3,868

PEOPLE VIEWED THIS ARTICLE



നിങ്ങളുടെ അഭിപ്രായങ്ങള്‍ (YOUR COMMENTS)

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ Voice of Desert -ന്റെ അഭിപ്രായമാവണമെന്നില്ല. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.




Editor's Disclaimer

The opinions, beliefs and viewpoints expressed by the various authors and forum participants on this web site do not necessarily reflect the opinions, beliefs and viewpoints of Voice of Desert or official policies of the Voice of Desert.

view full disclaimers

Copyright Disclaimer view full disclaimers

  1. The author of each article published on this web site owns his or her own words.
  2. The articles on this web site may be freely redistributed in other media and non-commercial publications as long as the conditions are met. view details
  3. The articles on this web site may be included in a commercial publication or other media only if prior consent for republication is received from the author. The author may request compensation for republication for commercial uses.
Voice Of Desert, Copyright 2024. All Rights Reserved. 484577 Website Designed and Developed by: CreaveLabs