രാജ്യത്തെ സേവിക്കുന്ന ഐപിഎസ് ഉദ്യോഗസ്ഥനാകാന്‍ യുവാവ് ഉയര്‍ന്ന വേതനമുള്ള വിദേശജോലി ഉപേക്ഷിച്ചു. പാരീസില്‍ 52 ലക്ഷം രൂപ വാര്‍ഷിക വരുമാനമുള്ള ജോലി വേണ്ടെന്നു വെച്ചാണ് വിനായക് വര്‍മ്മ ഐപിഎസുകാരനാകാന് ഇന്ത്യയിലെത്തിയത്. ആദ്യതവണ തന്നെ വിനായക് സിവില്‍ സര്‍വ്വീസ് പരീക്ഷ വിജയിച്ചു.ബംഗളൂരുവിലെ നാഷ്ണല്‍ ലോ സ്കൂളില്‍ നിന്നും ബിരുദം കരസ്ഥമാക്കിയ വിനായക് പാരീസില്‍ ഒരു നിയമസ്ഥാപനത്തില്‍ ജോലി ചെയ്യുകയായിരുന്നു. 52 ലക്ഷം രൂപയായിരുന്നു വാര്‍ഷിക വരുമാനം. ജോലി സമയം കൂടുതലായിരുന്നെങ്കില്‍ ബാക്കിയുള്ള സമയങ്ങളില്‍ സിവില്‍ സര്‍വ്വീസ് പരീക്ഷയ്ക്ക് വേണ്ടി തയ്യാറെടുപ്പുകള്‍ നടത്തി. 2012ലെ സിവില്‍ സര്‍വ്വീസ് പരീക്ഷയില്‍ വിജയിച്ചു. മെച്ചപ്പെട്ട റാങ്കിനായി ഒരു തവണ കൂടി ശ്രമം നടത്തി. അടുത്ത വര്‍ഷം 187ാം റാങ്കോടെ പരീക്ഷ വിജയിച്ചു. തുടര്‍ന്ന് പാരീസിലെ ജോലി ഉപേക്ഷിച്ച് ഇന്ത്യയിലെത്തി. ഇപ്പോള്‍ സര്‍ദാര്‍ വല്ലഭായി പട്ടേല്‍ പോലീസ് അക്കാഡമിയില്‍ പരിശീലനത്തിലാണ്. മധ്യപ്രദേശ് കേഡര്‍ ഐപിഎസ് ഉദ്യോഗസ്ഥനാണ് വിനായക്. ‘വെറുതെ മനഃപാഠം ചെയ്തതുകൊണ്ട് മാത്രം പരീക്ഷ പാസാകില്ല. എല്ലാ സമയവും കണ്ണും കാതും തുറന്നുവയ്ക്കുക. ദിവസം തോറും അറിവ് സ്വരുക്കൂട്ടുന്നതാണ് അവസാനം നമുക്ക് സഹായകമാകുക’. വിനായക് പറയുന്നു.
ഐപിഎസുകാരനാകാന് 52 ലക്ഷം രൂപ ശമ്പളമുള്ള ജോലി ഉപേക്ഷിച്ചു
Voice Of Desert
10 years ago
comments
നിങ്ങളുടെ അഭിപ്രായങ്ങള്‍ (YOUR COMMENTS)
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ Voice of Desert -ന്റെ അഭിപ്രായമാവണമെന്നില്ല. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.