അതിനു ശതാധിപന് കര്‍ത്താവേ, നീ എന്റെ പുരെക്കകത്തു വരുവാന്‍ ഞാന്‍ യോഗ്യനല്ല; ഒരു വാക്കുമാത്രം കല്പ്പിച്ചാല് എന്റെ ബാല്യക്കാരനു സൌഖ്യം വരും ( മത്തായി 8:8)
കഫര്ന്നഹുമില് എത്തിയ യേശുവിനെ സമീപിച്ച ശതാധിപന്റെ അപേക്ഷക്കുമേലുള്ള യേശുവിന്റെ വാക്കിനു മറുപടിയായി ശതാധിപന്റെ വാക്കുകള്‍ ആണ് ഇവ. യേശുക്രിസ്തു ഞാന്‍ വന്നു അവനെ സൌഖ്യമാക്കും എന്ന് അവനോടു പറയുമ്പോള്‍ അവന് പറയുന്നു, നീ എന്നിലേക്ക് വരുവാനും ഞാനും നിന്നെ ഉള്‍ക്കൊള്ളുവാനും എന്റെ പുരയും യോഗ്യമല്ല. പക്ഷെ നിന്റെ വാക്ക് ഞാന്‍ എനിക്ക് എന്താണോ അതിനെക്കാളും എന്റെ പുരയെക്കാളും വലുതാണ്. ഞാന്‍ എന്നത് അവന്റെ പദവിയാണ്. ഞാനും അധികാരത്തിന് കീഴിലുള്ള മനുഷ്യന് ആകുന്നു. എന്റെ കീഴില്‍ പടയാളികള്‍ ഉണ്ട്; ഞാനും ഒരുവനോടു പോക എന്നു പറഞ്ഞാല്‍ പോകുന്നു; മറ്റൊരുത്തനോടു; വരിക എന്നു പറഞ്ഞാല്‍ വരുന്നു; എന്റെ ദാസനോടു: ഇത് ചെയ്ക എന്നു പറഞ്ഞാല്‍ അവന് ചെയ്യുന്നു എന്നു ഉത്തരം പറഞ്ഞു.
പുര അവന്റെ സ്വത്തും ,ഞാന്‍ എന്റെ പദവിയേക്കാള്‍, എന്റെ സ്വത്തിനേക്കാള്‍ അവിടുത്തെ വാക്കിനെ വിലയുളളതായി കാണുന്നു എന്നതാണ് ഈ ശതാധിപന് പറയുന്നത്. തുടര്‍ന്ന് യേശു പറയുന്നു “ യിസ്രായേലില്കുടെ ഇത്ര വലിയ വിശ്വാസം കണ്ടിട്ടില്ല എന്നു ഞാന്‍ സത്യമായിട്ടു നിങ്ങളോടു പറയുന്നു.” അപ്പോള്‍ യേശുവിന്റെ വീക്ഷണത്തില്‍ ഏറ്റവും വലിയ വിശ്വാസം, തന്നെയും തനിക്കുള്ളതിനെയും നിസാരവല്ക്കരിച്ചിട്ടു അവിടുത്തെ വാക്കുകളെ വിലയുള്ളതായി കാണുന്നതാണ്. പിന്നെ യേശു ശതാധിപനോടു:
“ പോക, നീ വിശ്വസിച്ചതുപോലെ നിനക്കു ഭവിക്കട്ടെ” എന്നു പറഞ്ഞു. “നീ വിശ്വസിച്ചതുപോലെ നിനക്കു ഭവിക്കട്ടെ” എന്നു പറഞ്ഞാല്‍ നിന്നെയും നിനക്കുള്ളതിനെയും ത്യജിച്ചിട്ട് എന്റെ വാക്കിനെയും അതിലൂടെ വെളിപ്പെടുന്ന ശക്തിയെയും നീ ഉന്നതമായി കാണുവാന്‍ കാണിച്ച മനസ്സിന്റെ മുന്പില് ഞാന്‍ നിനക്കുവേണ്ടി പ്രവര്‍ത്തിക്കാതിരിപ്പാന്‍ കഴിയുകയില്ല എന്നതാണ് യേശു അര്‍ത്ഥമാക്കിയത്. നമ്മുടെ അപേക്ഷ യേശു സ്വീകരിക്കെണമെങ്കില് നാം നമ്മുടെ പദവിയില്‍ നിന്നും ഒന്ന് താഴേക്കിറങ്ങി, നമ്മുക്ക് എന്തെങ്കിലും അവകാശപ്പെടുവാന്‍ ഉണ്ടെങ്കില്‍ അതെല്ലാം ദൈവത്തിന്റെ മുന്പില് ഒന്നുമില്ലെന്ന് സമ്മതിക്കുവാനുള്ള മനോഭാവത്തോടെ അവനെ സമീപ്പിക്കണം.