ദൈവം മരിച്ചിട്ടില്ല (കെ. ബി. ഐ)

Voice Of Desert 10 years ago comments
ദൈവം മരിച്ചിട്ടില്ല         (കെ. ബി. ഐ)

'ദൈവത്തില്‍ഞങ്ങള്‍വിശസിക്കുന്നു.'' (ണ്ട  ട്ടഗ്ന ്രന്ദനു സ്സത്സഗ്മന്ഥന്ധ) 1864- മുതല്‍ അമേരിക്കന്‍ നാണയങ്ങളില്‍കണ്ടു വരുന്നആത്മീയ പൈത്യകമുദ്ര!. ആത്മമുദ്രകള്‍പേറുന്ന ഒരു കാലഘട്ടം സ്മ്യതിപഥത്തില്‍  മാത്രം. ദൈവത്തില്‍ ആശ്രയിക്കുവാന്‍ പഠിപ്പിച്ച പിതാക്കന്മരും, ഭരണാധികാരികളും മണ്മറഞ്ഞു . ധീരത, മത സ്വാതന്ത്യം, മനുഷ്യാവകാശം, ക്രിസ്തീയ സ്‌നേഹം ഇത്യാദി മൂല്യങ്ങള്‍ ഉയത്തിപ്പിടിച്ച മുന്‍ തലമുറ പ്രതിസന്ധികളില്‍ ദൈവസന്നിധിയില്‍ മുഴങ്കാലില്‍നിന്നവരായിരുന്നു.

ഫ്രാന്‍സിസ് സ്‌കോട്ട് എഴൂതിയ ദേശഭകതി ഗാനത്തിന്റെ (14.09.1814) ഈരടികളില്‍ദൈവാശ്രയത്തിന്റെശ്രേഷ്ടതയുംഊഷ്മളതയും തുളുമ്പിനിന്നു. (ണ്ട , ട്ടഗ്ന ്രദ്ധന്ഥ ഗ്നഗ്മത്സ ന്ധത്സഗ്മന്ഥന്ധ) എന്നത്കാലങ്ങള്‍കഴിഞ്ഞപ്പോള്‍ലോപിച്ച്''ണ്ട  ട്ടഗ്ന ്രന്ദനു സ്സത്സഗ്മന്ഥന്ധ''. എന്നായി. പില്‍ക്കാലത്ത് ഈ മഹത്തായദൈവാശ്രയ തത്വം എതിര്‍ക്കപ്പെട്ടു. ''തലമുറ തലമുറയായി ദൈവം ഞങ്ങളുടെ സങ്കേതമെന്നുവിശസിച്ചവരില്‍പലരും''ണ്ട  ട്ടനുഗ്നത്സദ്ദനു ന്ദനു സ്സത്സഗ്മന്ഥന്ധ''എന്ന ബാനറുകള്‍ എഴുതിരാഷ്ട്രീയശക്തിയില്‍ ആശ്രയിച്ച് ദൈവത്തെ ബുദ്ധിമണ്ഡലത്തില്‍ മാത്രം ഒതുക്കി നിര്‍ത്തി.

 

അമേരിക്കന്‍ ക്രൈസ്തവര്‍ നേരിടൂന്നവെല്ലുവിളികള്‍:

കാമ്പസ് ക്രുസേഡ്1980-കളില്‍ നടത്തിയ സര്‍വെ പ്രകാരം, ക്രൈസ്തവരില്‍ 95% പ്രതികരിച്ചത് ഈ പ്രകാരമാണ്‍; 'ഐ ആം കാര്‍ണല്‍'', ഐ ആം ബേബ് ഇന്‍ ക്രൈസ്റ്റ്'. വിസ്താരഭയത്താല്‍ വിവരിക്കാനാവാത്ത വിധം സങ്കീര്‍ണ്ണമായ സമസ്യകള്‍ ക്രൈസ്തവ മൂല്യങ്ങളെ പുറകോട്ട് അടിച്ചപ്പോഴും ആത്മീയത മുറുകെ പിടിച്ചവരും വലിയ ഒരു ഉണര്‍വ്വ് ഉണ്ടാകുമെന്നു വിശ്വസിച്ചവരും ധാരാളം.

 

മറ്റനേകരാജ്യങ്ങളില്‍ സംഭവിക്കുന്ന ക്രൈസ്തവ പീഡ അമേരിക്കയിലില്ല. മാനുഷിക നിയമങ്ങളും ദൈവീക നിയമങ്ങളും തമ്മിലുള്ള യുദ്ധമാണിവിടെ. സമ്മിശ്രസംസ്‌കാരത്തില്‍ നാസ്തികരും വിശ്വാസം നഷ്ടപ്പെട്ടവരും കപടഭക്തന്മാരും വരച്ചുകൂട്ടിയ സംസ്‌കാര രേഖകള്‍ അരക്ഷിതത്വത്തിന്റേയും അനാഥത്വത്തിന്റേയും വരണ്ട പുറംതരിശുകളായിരുന്നു. സ്വാതന്ത്യമെന്നത് മത-സാമൂഹിക-സൗഹാര്‍ദ്ദ അടിത്തറയില്‍ ഭരണവര്‍ഗ്ഗമേല്‍പ്പിക്കുന്ന പ്രഹരമല്ല; പിതാമഹന്മാര്‍ കാട്ടിയ ആത്മീയ പാരമ്പര്യത്തെ പരിപോഷിപ്പിക്കുന്നതാകണമെന്ന് പ്രത്യാശ നഷ്ടപ്പെട്ട ക്രൈസ്തവ സമൂഹം പോലും ആവശ്യപ്പെട്ടു. ഭരണവ്യവസ്ഥിതിയില്‍ ഈ മതം നിയന്ത്രിതമോ പരിമിതമോ ആയ സ്വകാര്യ ജീവിതാശയമായി മാറും. അങ്ങനെ മതാനുസാരികള്‍ ഭരണനിയമങ്ങളെ ലംഘിക്കുന്നവരാകും. ഇപ്രകാരം മതസ്വാതന്ത്യമെന്ന ആശയം എല്‍.ജി.ബി.റ്റി (ന്തട്ടങ്ങസ്സ: ന്തനുന്ഥ്വദ്ധന്റ  ട്ടന്റത്‌ന ങ്ങദ്ധന്ഥനുറ്റഗ്മന്റരൂപ  സ്സത്സന്റ ന്ഥദ്ദനു ന്രുത്സ) അവകാശങ്ങള്‍ ഉള്‍ക്കൊള്ളുന്നതായിരിക്കും.

ചീഞ്ഞഴുകിയ ധാര്‍മ്മീകമൂല്യങ്ങള്‍ പുനരുജ്ജീവിപ്പിക്കുകയല്ല; മറിച്ച് കൂടുതല്‍ സാംസ്‌കാരിക തകര്‍ച്ചയിലേക്കു തള്ളിയിടുന്നതാകും മേല്‍പ്പറഞ്ഞ അവകാശ പോരാട്ടങ്ങള്‍.

 

ശ്രദ്ധിക്കുക:

ഇല്ലിനോയിസില്‍ ഒരു കത്തോലിക്ക ചാരിറ്റബിള്‍ സെന്റര്‍ അടച്ചുപൂട്ടി. സ്വവര്‍ഗ്ഗാനുകാരികളുടെ മക്കളെ സ്വീകരിക്കുന്നതിലും ഭേദം സ്ഥാപനം അടച്ചിടുന്നതാണൂ നല്ലതെന്നു അവര്‍ തീരുമാനിച്ചു.

കൗണ്‍സിലിങ്ങ് വിദഗ്ധനായ ഒരാള്‍ക്ക് പിഴ ഒടുക്കേണ്ടി വന്നു. ആണ്‍ കമിതാക്കള്‍ക്ക് കൗണ്‍സിലിങ്ങ് നിഷേധിച്ചതാണു കാരണം.

ന്യൂയോര്‍ക്കിലെ ഒരു കോടതി ജീവനക്കാരനു, മതസംവരണ നിയമം മറികടന്ന് സ്വവര്‍ഗ്ഗപ്രേമികള്‍ക്ക് ലൈസന്‍സ് നല്‍കേണ്ടിവന്നു.

സ്വവര്‍ഗ്ഗ വിവാഹകര്‍മ്മത്തിന്റെ ഫോട്ടോയെടുക്കാന്‍ വിസമ്മതിച്ച ഫോട്ടോഗ്രാഫര്‍ക്കെതിരെ കോടതി വ്യവഹാരം നടക്കുന്നു.

''മത സാമൂഹ്യ അടിത്തറയില്‍ ആധുനിക മനുഷ്യാവകാശ നിയമങ്ങള്‍ ഏല്‍പ്പിക്കുന്ന പ്രഹരം ക0ിനമാണു. പൗരാവകാശത്തിന്റെ പേരില്‍ ആത്മീയതയുടെ അസ്ഥിവാരം ഇളക്കുന്ന യുദ്ധം മുറുകുകയാണിവിടെ'' *1

ലോകത്തിനു ശക്തരായ മിഷണറിമാരെ സമ്മാനിച്ച അമേരിക്ക, തള്ളപ്പെട്ട ജനസമൂഹത്തെ സംരക്ഷിച്ച അമേരിക്ക, ഒരിക്കല്‍ മറ്റിതര രാജ്യങ്ങള്‍ക്കു സമ്പത്തും സൗഭാഗ്യങ്ങളും നല്‍കിയവര്‍, നേരിടുന്നത് ആഗോള തീവ്രവാദ ഭീകരതയെക്കാള്‍ ധാര്‍മ്മീക ജീര്‍ണ്ണതയാണു. തോക്കു സംസ്‌കാരത്തെക്കാള്‍ ഭീതിതമായ സാംസ്‌കാരിക ബഹുലതകള്‍, ഭീകരവേട്ടയുടെ മറവില്‍ പൗരസ്വകാര്യതയെ ചൂഴ്ന്നുനില്‍ക്കുന്ന ആധുനിക ക്യാമറക്കണ്ണുകള്‍, മതസ്വാതന്ത്യത്തിനു വിലങ്ങിടുന്ന 'പുള്‍പിറ്റ് സെന്‍സര്‍ഷിപ്പ്' നീക്കങ്ങള്‍ അസ്വസ്ഥതകള്‍ വര്‍ദ്ധിപ്പിക്കും. സ്‌കൂള്‍ തലത്തില്‍ പ്രാര്‍ത്ഥന നിരോധിക്കപ്പെട്ടതിനെക്കുറിച്ച് വിലപിക്കുമ്പോള്‍തന്നെ, പൊതു അവധി ദിനത്തില്‍ സ്‌കൂള്‍ വാടകയ്‌ക്കെടുത്ത് ആരാധന നടത്തിയതും വിവാദമാക്കിയ നാടാണു അമേരിക്ക.

'ഇല്ല. ദൈവം മരിച്ചിട്ടില്ല''

'ഗോഡ് ഈസ് ഡെഡ്'' ചില വര്‍ഷങ്ങള്‍ക്കു മുന്‍പ് ടൈം മാസിക കവര്‍പേജില്‍ കൊടുത്ത തലക്കെട്ടാണിത്. 'ദൈവം മരിച്ചു''. അമേരിക്കന്‍ ജനതയുടെ ഹ്യദയത്തില്‍ നിന്നും ദൈവം അപ്രത്യക്ഷനായി. സാംസ്‌കാരിക അഭയാര്‍ത്ഥികകളായി പൗരത്വം നേടിയെത്തിയവര്‍, അവര്‍ വളര്‍ന്നു വന്ന കൂട്ടായ്മ ബന്ധത്തില്‍ ദൈവത്തെ ആരാധിക്കുവാന്‍ പരിശ്രമിച്ചു. പതിവായി ദേവാലയത്തില്‍ പോകുന്നവരുടെ ശരാശരികണക്ക് 30 ശതമാനം മാത്രമായി ചുരുങ്ങിയപ്പോഴും മേല്‍പ്പറഞ്ഞ 'വിദേശികളില്‍' നല്ല പങ്കും വിശ്വാസത്തെ പരിത്യജിച്ചില്ല.

അമേരിക്കയില്‍ വിശ്വാസികളേക്കാള്‍ അവിശ്വാസികളുടെ എണ്ണം വര്‍ദ്ധിച്ചുവെന്നു പറയുന്ന വിമര്‍ശകര്‍ക്ക് മറുപടിയാണു 'ട്ടഗ്ന ്രദ്ധന്ഥ ന്റരൂപ ദ്ധത്മനു ന്റ  ്രന്ദനുരൂപ രൂപ : സ്സന്‌നു ക്ഷഗ്മന്ധഗ്മത്സനു ഗ്നക്ഷ 'നുരൂപ ദ്ധദ്ദദ്ധഗ്ന  ദ്ധ  ക്കണ്ഡനുത്സദ്ധ്യന്റ'' എന്ന ഗ്രന്ഥം. 2012 ലെ പുതിയ സര്‍വ്വേപ്രകാരം 90 ശതമാനം അമേരിക്കന്‍ ക്രൈസ്തവരും ദൈവത്തില്‍ വിശ്വസിക്കുന്നതായി സി.ബി.എന്‍ ന്യൂസിനു നല്‍കിയ അഭിമുഖത്തില്‍ ഫ്രാങ്ക് ന്യൂപോര്‍ട്ട് അഭിപ്രായപ്പെട്ടു.

ജിം ഗാര്‍ലോ എഴുതി: '192 ലോക രാഷ്ട്രങ്ങളില്‍, പാവനമായ അവരുടെ ഭരണഘടനയില്‍ പറയുന്നതിനേക്കാള്‍ വ്യത്യസ്തമാണീ രാഷ്ട്രത്തിന്റെ 'പിറവി പ്രഖ്യാപിത രേഖ'. ഭരണഘടന അനുശാസിക്കുന്ന എല്ലാ അവകാശങ്ങളും ദൈവത്തില്‍ നിന്നും വരുന്നതാണെന്ന് അടിവരയിട്ടു പറയുന്നത് അമേരിക്കയില്‍ മാത്രം.'' ദൈവ വിശ്വാസം മുറുകെ പിടിക്കുന്ന മഹാശയന്മാരും, ദൈവഭ്യത്യന്മാരും ഈ രാജ്യത്തിന്റെ നവീകരണത്തിനായ് പ്രയത്‌നിക്കുന്നു. 'പ്രാര്‍ത്ഥനയാല്‍ പരിഹരിക്കപ്പെടാത്ത ഒരു പ്രശ്‌നവും ഈ രാജ്യം നേരിടുന്നില്ല''. യു.എസ്. സെനറ്റ് ചാപ്ലയിന്‍ ബാരി ബ്ലാക്ക് പ്രസ്താവിച്ചത് യാഥാര്‍ത്ഥ്യമാകട്ടെയെന്ന് ആശംസിക്കുന്നവര്‍ ആകുലപ്പെടുന്നത് ഇന്നത്തെ ആത്മീയ നേത്യത്വത്തെക്കുറിച്ചാണ്. പണം, പ്രശസ്തി, ആഡംബരം ഇത്യാദി ലൗകീക ചിന്തകളില്‍ മാത്രം ഊറ്റം കൊള്ളുന്ന 'സുവിശേഷ തൊഴിലാളികളെയല്ല' 'വലിയൊരു ഉണര്‍വ്വ്' യാഥാര്‍ത്ഥ്യമാകുവാന്‍ ദര്‍ശനമുള്ള സമര്‍പ്പിത ശുശ്രൂഷക്കാരെ ജനം കാത്തിരിക്കുന്നു.

ഇക്കഴിഞ്ഞ 3 പതിറ്റാണ്ടുകളില്‍ അമേരിക്ക ആത്മീയമായി അധ:പതിക്കുമെന്ന് വര്‍ഷങ്ങള്‍ക്കു മുന്‍പ് പ്രവചിച്ച ചരിത്രകാരന്മാര്‍ക്കുള്ള മറുപടിയായി പ്രസിദ്ധ ചിന്തകനായ ഡേവിഡ് ജെരമ്യായുടെ വാക്കുകള്‍ ഇവിടെ കുറിക്കട്ടെ 'അമേരിക്ക ബൈബിളിലില്ല. ഏബ്രഹാം ലിങ്കണ്‍ പ്രതികൂലങ്ങളില്‍ ബൈബിള്‍ വായിച്ചതും വൈറ്റ് ഹൗസിലെ വെളിച്ചത്തിലിരുന്ന് വിത്സണ്‍ ബൈബിള്‍ ധ്യാനിച്ചതും, അധികാരത്തിലേറുന്ന ഭരണാധികാരികള്‍ ' ഗോഡ് ബ്ലെസ്സ് അമേരിക്ക' എന്നുരുവിട്ട് ക്യാപ്പിറ്റോള്‍ പടികള്‍ ചവിട്ടുന്നതും കാണുമ്പോള്‍ ഓര്‍ക്കേണ്ടത് ഈ രാജ്യം ധീരന്മാരുടേയും സ്വാതന്ത്യസ്‌നേഹികളുടേയും നാടായി മാറിയത് യാദ്യഛികമല്ല; മറിച്ച് സ്യഷ്ടി മുതല്‍ ദൈവത്തിന്റെ ആത്മാവ് പരിവര്‍ത്തിച്ചുകൊണ്ടിരുന്നു എന്നുള്ളതാണു'' *2

അമേരിക്കന്‍ ജനതയ്ക്കു നഷ്ടപ്പെട്ടതായ ആത്മീയമൂല്യങ്ങള്‍ പരിരക്ഷിക്കുവാന്‍ പ്രതിഞ്ജാബദ്ധരായ സുവിശേഷകന്മാര്‍ക്ക് ആത്മപരിശോധനയ്ക്കായി ചില യാഥാര്‍ത്ഥ്യങ്ങള്‍ക്കൂടി:

മൂന്നു ലക്ഷം പ്രൊട്ടസ്റ്റന്റ് സഭകള്‍ അമേരിക്കയിലുണ്ട്. ഓരോ പട്ടണത്തിലും വേദപ0നശാലകള്‍ ഉണ്ട്.

എന്നിട്ടൂം എന്തുകൊണ്ട് ക്രിസ്തുവിനായ് ഈ രാജ്യത്തെ നേടുവാന്‍ കഴിഞ്ഞില്ലെന്ന് എഴുത്തുകാരനും സുവിശേഷകനുമായ ഗ്രേഗ് സ്‌റ്റെയിര്‍ *3 വ്യക്തമാക്കുന്നു. ക്രിസ്ത്യന്‍ പോസ്റ്റ് ലേഖകനായ ഇദ്ദേഹം ചൂണ്ടിക്കാട്ടിയ 7 പോയിന്റുകള്‍ ചുവടെ.

1. സുവിശേഷം പങ്കിടല്‍ മറ്റൊരാളുടെ ദൗത്യമായ് നാം കരുതുന്നു.

'വിളിയും തെരഞ്ഞെടുപ്പും', മികച്ച പരിശീലനവും സ്വായത്തമാക്കിയവര്‍ മിഷണറിയാകാനുള്ള മോഹം മറ്റൊരാള്‍ക്കു നല്‍കി അടുത്ത 'മിഷണ്‍ ചലഞ്ചു' വരെ എല്ലാം മറക്കുന്നു. ഇതൊക്കെ ബില്ലി ഗ്രഹാമിനെപ്പോലുള്ള ആത്മീയാചാര്യന്മാര്‍ക്കു മാത്രമുള്ളതെന്നു കരുതി അലസരാകാതെ ഏറ്റവും അടുത്തുള്ള സ്‌നേഹിതരെ സന്ദര്‍ശിച്ച് വചനം പങ്കിടുകയാണു 'മെഗാ ക്രൂസേഡു' കളേക്കാള്‍ ഫലപ്രദം. നമുക്കു ചുറ്റും ക്രിസ്തുവിനെ അറിയാത്തവര്‍ പെരുകുന്നു. ഇതു വേറൊരാളുടെ ഉത്തരവാദിത്തമല്ല; ഓരോ ക്രിസ്ത്യാനിയുടേയും കടമയാണ്.

2. അടിയന്തിര സ്വഭാവവും നിര്‍ബന്ധ ബോധവും നഷ്ടപ്പെട്ടു

വരുവാനിരിക്കുന്ന നരകാഗ്നിയെക്കുറിച്ചു കേള്‍ക്കുമ്പോഴാണു സുവിശേഷം പങ്കിടാനുള്ള നിര്‍ബന്ധം തന്റെമേല്‍ കിടക്കുന്നതായുള്ള തിരിച്ചറിവ് ലഭിക്കുന്നത്. ഈ തിരിച്ചറിവ് ലഭിക്കാതിരിക്കെ സുവിശേഷം എന്നത് അടിയന്തിര സ്വഭാവമുള്ളതല്ല. പ്രസംഗിക്കാതെങ്ങനെ കേള്‍ക്കും..' പൗലോസ് പറയുന്നു ''തെരഞ്ഞെടുപ്പിന്‍ പ്രകാരമുള്ള ദൈവനിര്‍ണ്ണയം പ്രവ്യത്തികള്‍ നിമിത്തമല്ല; വിളിച്ചവന്റെ ഇഷ്ടം നിമിത്തം തന്നെ' (റോമര്‍. 9:11). 'ചിലരെ തീയ്യില്‍ നിന്നു വലിച്ചെടുത്തു രക്ഷിപ്പാന്‍…'' (യൂദാ. 23)

3. സുവിശേഷത്തെക്കുറിച്ച് നാം ലജ്ജിതരാണ്.

സ്വര്‍ഗ്ഗത്തിലേക്കുള്ള ഏക വഴി ക്രിസ്തു മാത്രമെന്നു പറയുവാന്‍ മടിക്കുന്നവരാണേറെയും. സംസ്‌കാരബഹുലതകള്‍ ഉള്‍ക്കൊള്ളേണ്ടവര്‍ എന്റെ വിശ്വാസം മാത്രമാണു ശ്രേഷ്ടമെന്നു എങ്ങനെ പറയും?. ഇതു മറ്റൊരാളുടെ വിശ്വാസത്തോടുള്ള അനാദരവല്ലേ..? വിശ്വാസം പങ്കിടല്‍ ഇടുങ്ങിയ ചിന്താഗതിയായി കണ്ട് അപഹാസ്യരായി സമൂഹത്തില്‍ പാര്‍ശ്വവല്‍ക്കരിക്കപ്പെടുന്നതിനേക്കാള്‍ മൗനം വിദ്വാനു ഭൂഷണമെന്നു ചിന്തിക്കുന്നവരാണു ഭൂരിഭാഗവും. (മത്തായി 5: 11,12) ലജ്ജിതരാകാതെ ധൈര്യത്തോടെ സുവിശേഷം പങ്കിടുന്നവരാകണം. നിന്ദയും പരിഹാസവും നേരിടേണ്ടിവരുന്നവര്‍ ക്രിസ്തു നിമിത്തം ഈ വേദനയെ ക്രിസ്തുവിന്റെ സ്‌നേഹാര്‍ദ്രമായ ആലിംഗനമായി സ്വീകരിക്കണം.

4. സുവിശേഷം എന്തെന്നറിയാത്ത ക്രൈസ്തവര്‍

സുവിശേഷം ലളിതമായി പങ്കിടാനറിയാത്തവരാണേറെയും. വ്യക്തമായി അറിവില്ലാതെ എപ്രകാരം യേശുവിനെക്കുറിച്ച് സംസാരിക്കും? യുദ്ധകാലത്ത് രഹസ്യ സന്ദേശവാഹകര്‍ക്ക് നെപ്പോളിയന്റെ ഉപദേശം ഇപ്രകാരമായിരുന്നു: ''ബി ക്ലിയര്‍, ബി ക്ലിയര്‍, ബി ക്ലിയര്‍'. (1 കൊരി. 15:3,4 ; കൊലൊ. 4:4)

5. സഭാനേത്വത്വം സുവിശേഷത്തിന്റെ സാക്ഷാല്‍ മാര്‍ഗ്ഗദര്‍ശിയാകണം

സുവിശേഷത്തെക്കുറിച്ച് സംസാരിക്കുന്നില്ല. സുവിശേഷം പങ്കിടുന്നവരെ പ്രത്യേകം ക്ഷണിച്ചുവരുത്തി പ്രസംഗിപ്പിക്കുന്നു. അതും ചുരുക്കം ചില സന്ദര്‍ഭങ്ങളില്‍ മാത്രം. സഭാ നേത്യത്വത്തിലുള്ള ഉപദേശിമാരും മൂപ്പന്മാരും യേശുക്രിസ്തുവില്‍ക്കൂടിയുള്ള രക്ഷ പ്രസംഗിക്കുന്നില്ലെങ്കില്‍ അനുയായികള്‍ എത്രമാത്രം?

6. എങ്ങനെ പ്രാര്‍ത്ഥിക്കണമെന്നു നാം മറക്കുന്നു.

മദ്ധ്യസ്ഥപ്രാര്‍ത്ഥനയില്‍ വ്യക്തിഗതമായ വിഷയത്തെക്കാള്‍ ദൈവവേലയെക്കൂറിച്ചുള്ള ദാഹവും താല്‍പര്യവും ഉണ്ടാകണം. ആഗോള സാമ്പത്തിക മാന്ദ്യം സുവിശേഷീകരണ യത്‌നങ്ങള്‍ക്ക് പിന്‍ബലമായ സാമ്പത്തിക ഉറവിടം അടച്ചുകളഞ്ഞ വേളയിലാണു എങ്ങനെ പ്രാര്‍ത്ഥിക്കണമെന്നു നമ്മില്‍ പലരും പ0ിച്ചത്. തകര്‍ച്ചയിലായിരിക്കുന്ന സ്‌നേഹിതരെ രക്ഷിക്കുവാന്‍ പ്രാപ്തനാക്കുന്ന ദൈവത്തോട് യാചിക്കണം. നമുക്കുവേണ്ടി പ്രവര്‍ത്തിക്കുന്ന ഏലിയാവിന്റെ ദൈവത്തെ നാം കാണണം. ക0ിനഹ്യദയങ്ങളെ ഉരുക്കുന്ന ദൈവപ്രവ്യത്തിയുടെ ചലനങ്ങള്‍ ദര്‍ശിക്കുവാന്‍ ഹ്യദയം നുറുങ്ങിയ പ്രാര്‍ത്ഥന ഉണ്ടാകട്ടെ.

7. ദര്‍ശനമുള്ള യുവതിയുവാക്കന്മാരെ വാര്‍ത്തെടുക്കുവാന്‍ സഭയ്ക്കു കഴിയണം.

നന്നാ ചെറുപ്പത്തില്‍ ക്രിസ്തുവിനെ സ്വന്തം രക്ഷിതാവായി സ്വീകരച്ച യുവതീയുവാക്കന്മാര്‍ക്ക് എന്തുകൊണ്ടാണ് സുവിശേഷം പങ്കിടാന്‍ കഴിയാത്തത്? മുതിര്‍ന്നവരെ പരിശീലനം നല്‍കി വേലയ്ക്കിറക്കുന്നതിനേക്കാള്‍ അനിവാര്യവും ഫലപ്രദവുമാണു ചെറുപ്പക്കാരുടെ പ്രവര്‍ത്തനങ്ങള്‍. സുവിശേഷം പ്രസംഗിക്കുവാനുള്ള അറിവും ധീരതയും ചെറുപ്പക്കാര്‍ക്കു ലഭിക്കണം. സഭ ഒരു പരിശീലനക്കളരിയാകണം ഇങ്ങനെ ചെയ്താല്‍ നമ്മുടെ സമൂഹം പരാജയമാകില്ല.

അതെ, ദൈവം മരിച്ചിട്ടില്ല. സംസ്‌കാരം മാറുന്നു എങ്കിലും മാറ്റത്തിന്റെ കാറ്റിലുലയാത്ത ദൈവീക പദ്ധതി നാം കൈവിടരുത്. ''സാംസ്‌കാരിക മാറ്റങ്ങള്‍ക്കു മുന്‍പില്‍ മുഖം കുനിച്ചിരിക്കാന്‍ നമുക്കാവില്ല; പക്ഷേ ഈ മൂശയ്ക്കുള്ളില്‍ നാം രൂപപ്പെടേണ്ടവരല്ല'. *4 ഉപ്പും വെളിച്ചവും എന്നപോലെ അഴുകിയ ജീവിത രീതികളോട് നമുക്കു പ്രതികരിക്കാം. ആത്മമുദ്രകള്‍ പേറുന്ന ഒരു രാഷ്ട്രം ദൈവത്തിനായ് ഉണരട്ടെ.

കെ.ബി.ഐ


Voice of Desert — Editor

POST WRITTEN BY
Voice of Desert
Editor

2,625

PEOPLE VIEWED THIS ARTICLEനിങ്ങളുടെ അഭിപ്രായങ്ങള്‍ (YOUR COMMENTS)

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ Voice of Desert -ന്റെ അഭിപ്രായമാവണമെന്നില്ല. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
Editor's Disclaimer

The opinions, beliefs and viewpoints expressed by the various authors and forum participants on this web site do not necessarily reflect the opinions, beliefs and viewpoints of Voice of Desert or official policies of the Voice of Desert.

view full disclaimers

Copyright Disclaimer view full disclaimers

 1. The author of each article published on this web site owns his or her own words.
 2. The articles on this web site may be freely redistributed in other media and non-commercial publications as long as the conditions are met. view details
 3. The articles on this web site may be included in a commercial publication or other media only if prior consent for republication is received from the author. The author may request compensation for republication for commercial uses.
Voice Of Desert, Copyright 2023. All Rights Reserved. 283318 Website Designed and Developed by: CreaveLabs