നന്മയായ ക്രിസ്തു (കെ. ബി. ഐ)

Voice Of Desert 9 years ago comments
നന്മയായ ക്രിസ്തു        (കെ. ബി. ഐ)

'ഭയപ്പെടേണ്ട സര്‍വ്വജനത്തിനും ഉണ്ടാകുവാനുള്ളൊരു മഹാസന്തോഷം ഞാന്‍ നിങ്ങളോട് അറിയിക്കുന്നു. കര്‍ത്താവായ ക്രിസ്തു എന്ന രക്ഷിതാവ് ഇന്നു ദാവീദിന്റെ പട്ടണത്തില്‍ നിങ്ങള്‍ക്കായ് ജനിച്ചിരിക്കുന്നു. (ലൂക്കൊ. 2:10,11). സര്‍വ്വലോകത്തിനും സമാധാനമായ ക്രിസ്തു നിമിത്തം ലോകത്തിനു ലഭ്യമായ നന്മകള്‍ വിവരണാതീതമാണ്:

ആധുനിക ചികിത്‌സാ സമ്പ്രദായം.

ആധുനിക ചികിത്‌സാ സ്മ്പ്രദായം 'നവരീതി' കൈവരിച്ചതു ക്രിസ്തു ഈ ലോകത്തില്‍ വന്നതിനു ശേഷമാണ്

ക്രിസ്തുഭക്തയായ ഫ്‌ളോറന്‍സ് നൈറ്റിംഗ് ഗേള്‍ ആതുര ശുശ്രൂഷ ജീവിത ദര്‍ശനമായി കണ്ട് നേഴ്‌സിംഗ് ഒരു 'ശുശ്രൂഷ ജോലിയായി' ഏറ്റെടുത്തു. ചരിത്രം കണ്ട ഏറ്റവും വലിയ മനുഷ്യസ്‌നേഹത്തിന്റെ മാത്യക കാട്ടിയ 'ഇന്റര്‍നാഷണല്‍ റെഡ് ക്രോസ്'സ്ഥാപിതമായത് വേദപുസ്തകഅടിസ്ഥാന ധര്‍മ്മം ഉള്‍ക്കൊണ്ടാണു. ക്രിസ്തുവിനെ സ്വീകരിച്ച ലൂയി പാസ്റ്റ്ചര്‍ മറ്റാരേക്കാളും എത്രയോ ജീവന്‍ രക്ഷിച്ചിരിക്കുന്നു.

സാധുജന സംരക്ഷണം

ക്രിസ്തുവിന്റെ ദീനദയാലുത്വം ഉള്‍ക്കൊണ്ടതാണ് ആധുനിക ധര്‍മ്മസ്ഥാപനങ്ങള്‍. അപരിചിതരോടും അറിയപ്പെടാത്തവരോടുമുള്ള പരോപകാരതല്‍പരത ക്രിസ്തുവിനു മുന്‍പ് അന്യമായിരുന്നു. ഔദാര്യഭാവം ആതിഥ്യം അനുകമ്പ സ്വയം ത്യാഗം ഇവയെല്ലാം ക്രിസ്തുവില്‍ നിന്നു ഉള്‍ക്കൊണ്ടതാണ്

''ഹ്യദയം തകര്‍ന്നവരെ മുറികെട്ടുവാനും തടവുകാര്‍ക്ക് വിടുതലും ബദ്ധന്മാര്‍ക്ക് സ്വാതന്ത്യവും അറിയിപ്പാനും.. ദു:ഖിതരെ ഒക്കെയും ആശ്വസിപ്പിപ്പാനും... അവന്‍ എന്നെ അയച്ചിരിക്കുന്നു (യെശ. 61:1-3)

സാംസ്‌കാരിക ഔന്നത്യം അവകാശപ്പെടുന്ന ഗ്രീക്ക്-റോമന്‍ സംസ്‌കാരത്തില്‍ അടിമത്വവും മനുഷ്യക്കുരുതിയും സര്‍വ്വസാധാരണമായിരുന്നു. കുരുന്നു കുട്ടികളെ ബലി നല്‍കുന്ന ക്രൂരമായ പ്രവണത പ്രാചീന മതങ്ങള്‍ അനുവര്‍ത്തിച്ചിരുന്നു. മെക്‌സിക്കോയിലെ അസ്തക് സാമ്രാജ്യത്തിലും, പെറുവിലെ 'ഇന്‍ കാ' സാമ്രാജ്യത്തിലും അടിമത്തം, മതാചാര ബലാത്സംഗം, കൂട്ട മനുഷ്യക്കുരുതി തുടങ്ങിയവ നിലനിന്നിരുന്നു. ഭര്‍ത്യചിതയില്‍ ചാടിമരിക്കുവാന്‍ വിധിക്കപ്പെട്ട ഭാരതസ്തീകളുടെ ദുരന്തനാളുകള്‍ അവസാനിച്ചത് മിഷണറിയായ വില്യം കേറി ഇന്ത്യയിലെത്തിയതോടെയാണ്.

അടിമത്തം നിര്‍ത്തലാക്കിയതില്‍ ക്രിസ്തുവിനെ അറിഞ്ഞും അനുഗമിച്ചിരുന്നവരുമായ വില്യം വില്‍ബര്‍ഫോഴ്‌സിന്റേയും ഡേവിഡ് ലിവിംഗ്‌സ്റ്റണിന്റേയും പങ്ക് വിസ്മരിക്കാനാവില്ല.

സ്വാതന്ത്ര്യം എന്നത് ക്രൈസ്തവീകതയുടെ മധുരഫലമാണ്. ഗര്‍ഭചിദ്രം, സ്വവര്‍ഗ്ഗരതി, അശ്ലീലതയൊക്കെ പ്രോത്‌സാഹിക്കപ്പെടുന്നത് സാംസ്‌കാരിക മുന്നേറ്റമല്ല; മറിച്ച് പ്രാചീന ക്രിസ്തുരഹിത കാലഘട്ടത്തെ പുണരുവാന്‍ പ്രേരിപ്പിക്കുകയാണ്.

രാഷ്ട്രങ്ങള്‍ അനുഗ്രഹിക്കപ്പെടുന്നു.

സാക്ഷാത്തായ ക്രിസ്തുസാന്നിദ്ധ്യത്തിന്റെ സുശക്തഫലം വിവരണാതീതമാണു. വിദ്യാഭ്യാസം മുതല്‍ മനുഷ്യാവകാശംവരെയും ആരോഗ്യരംഗം മുതല്‍ സാമ്പത്തിക സ്വാതന്ത്യം വരെയും ഇതു വ്യാപിച്ചുകൊണ്ടിരിക്കുമ്പോള്‍ ഇവയെല്ലാം സാദ്ധ്യമാക്കിയ ആത്മീക സാംസ്‌കാരത്തെ നാം മറക്കരുത്.

ശാസ്ര്തീയ വിപ്ലവം.

ആധുനിക ശാസ്ര്തത്തിനു ജന്മം നല്‍കിയത് ക്രിസ്തുശിഷ്യരാണ്. പ്രൊട്ടസ്റ്റന്റ് നവോത്ഥാന കാലയളവിലാണു ശാസ്ര്തീയ വിപ്ലവം ജൈത്രയാത്ര തുടങ്ങിയത്. ശാസ്ര്തീയ കണ്ടുപിടുത്തങ്ങളുടെ പുരോഗതിയില്‍ ബൈബിളിനു നിര്‍ണ്ണായകമായ സ്വാധീനമുണ്ടായി. ഏതൊരു ശാസ്ര്തീയമേഖലയിലും നേത്യത്വം നല്‍കുവാന്‍ ഒരു ക്രിസ്തുവിശ്വാസിയുണ്ടായിരുന്നു. ശാസ്ര്തീയ അടിത്തറ ബൈബിളാണ്.

നാം ഒരു കാറില്‍ കയറി എന്‍ജിന്‍ സ്റ്റാര്‍ട്ടാക്കി ലൈറ്റുകള്‍ തെളിയിച്ച് ഒരു ആശുപത്രിയിലെത്തുന്നു. വേദനസംഹാരി കുത്തിവെച്ച് ഒരു ശസ്ര്തക്രിയക്കു വിധേയമാകുന്നു. അതും അണുവിമുക്തമായ അന്തരീക്ഷത്തില്‍.. ഓര്‍ക്കുക നമുക്ക് ഇതെല്ലാം ലഭ്യമായതിനു പിന്നില്‍ ക്രൈസ്തവ ധര്‍മ്മമുണ്ട്. 

എല്ലാവര്‍ക്കും വിദ്യാഭ്യാസം

ക്രിസ്തു മതത്തിന്റെ ദ്യശ്യവിസ്മയങ്ങളാണു ഇന്നു നാം കാണുന്ന കലാലയങ്ങളും സര്‍വ്വകലാശാലകളും. യേശുവിന്റെ ജീവിതവും ഉപദേശവും വിദ്യാഭ്യാസ സമ്പ്രദായത്തെ ആഴത്തില്‍ സ്വാധീനിച്ചു. ' ഞാന്‍ നിങ്ങളോട് കല്‍പ്പിച്ചത് ഒക്കെയും പ്രമാണിപ്പാന്‍ തക്കവണ്ണം ഉപദേശിച്ചുംകൊണ്ട് സകലജാതികളേയും ശിഷ്യരാക്കിക്കൊള്‍വീന്‍'' (മത്തായി 28:20). ഇതായിരുന്നു ക്രിസ്തുനിയോഗം. ഗ്രീക്ക്- റോമ സാമ്രാജ്യങ്ങള്‍ പെണ്‍കുട്ടികള്‍ക്കു വിദ്യ നിഷേധിച്ചപ്പോള്‍ ഏല്ലാവര്‍ക്കൂം വിദ്യാഭ്യാസമെന്നതായിരുന്നു ക്രിസ്തുനിയോഗം. ലിംഗഭേദമെന്യേ ഏവര്‍ക്കൂം വിദ്യാഭ്യാസമെന്ന വിപ്ലവകരമായ മാറ്റത്തിനാധാരം ക്രൈസ്തവരാണ്.

ദൈവവചനത്തിലൂന്നിയ ശാസ്ര്തീയ പ0നമാണു സര്‍വ്വകലാശാലാ തലത്തില്‍ ഉന്നതപ0ന പക്രിയയെ ഒരു പ്രതിഭാസമാക്കിയത്. ഉന്നത വിദ്യാഭ്യാസമെന്ന ആശയത്തിനാധാരം ക്രിസ്തുമതവിശ്വാസമാണ്..

ഭൂമിയിലെങ്ങും സുവിശേഷം

അറിവിന്റെ നാള്‍വഴിയിലെ ഏറ്റവും വലിയ മുന്നേറ്റമായ അച്ചടിയന്ത്രം കണ്ടുപിടിച്ച ക്രിസ്തുവിശ്വാസിയായ ഗുട്ടന്‍ബര്‍ഗ് ആദ്യം അച്ചടിച്ചതു ബൈബിളാണ്. ലോകത്തിലെ വിവിധ ഭാഷകള്‍ അച്ചടിരൂപം കൈവരിച്ചത് ക്രിസ്ത്യന്‍ മിഷണറിമാരാലാണു. ലോകലിപിക ളിലെ ആദ്യത്തെ പുസ്തകം ബൈബിള്‍ മാത്രമാണെന്നു അവകാശപ്പെടുന്നതില്‍ അതിശയോക്തിയില്ല. സാക്ഷരത, വായന, സാഹിത്യം തുടങ്ങി അക്ഷരലോകത്തെ മുഴുവന്‍ ധന്യമാക്കുവാന്‍ ക്രിസ്തുവിനെ പിന്‍പറ്റുന്നവര്‍ക്ക് കഴിഞ്ഞു.

ക്രിസ്ത്യന്‍ മിഷണറി പ്രസ്ഥാനങ്ങള്‍ 19-)0 നൂറ്റാണ്ടില്‍ ആഫ്രിക്ക-ഏഷ്യ-പെസഫിക്ക് ദ്വീപുകള്‍ കേന്ദ്രീകരിച്ച് ആയിരക്കണക്കിനു വിദ്യാലയങ്ങള്‍ സ്ഥാപിച്ചു. ഭാഷകള്‍ക്ക് ലിപികള്‍ നിര്‍മ്മിച്ച് രൂപപ്പെടുത്തി.

ജര്‍മ്മന്‍-ലൂഥറന്‍ അനുഭാവികളാണു 16-)0 നൂറ്റാണ്ടില്‍ പാ0ശാല പാ0്യപദ്ധതിയെ തരം തിരിച്ചതു. മൂക-ബധിര സമൂഹത്തിനു അറിവിന്റെ വെളിച്ചം പകര്‍ന്നതും കിന്റര്‍ഗാര്‍ട്ടന്‍ എന്ന ആശയം അവതരിപ്പിച്ചതും ക്രിസ്തുവിനെ സ്വീകരിച്ചവരാണ്. 1760-ല്‍ റോബര്‍ട്ട് റെയ്‌സ് സണ്ടേസ്‌ക്കൂള്‍ പ്രസ്ഥാനം സ്ഥാപിച്ച് സാധുക്കളായ ആയിരക്കണക്കിനു കുട്ടികളെ സാക്ഷരതയിലേക്കും വചനനിശ്ചയത്തിലേക്കും കൈപിടിച്ചുനടത്തി; സര്‍വ്വകലാശാലകള്‍ രൂപപ്പെടുത്തി.

ആധുനിക ശാസ്ര്തീയ വിദ്യാഭ്യാസ സമ്പ്രദായത്തിന്റെ അടിത്തറ പാകുവാന്‍ ഉപയോഗിക്കപ്പെട്ടവരുടെ ഗുരു യേശുക്രിസ്തു തന്നെ...

അന്ധരുടെ നേര്‍ക്കാഴ്ച...

ഗ്രീക്ക്-റോമ സംസ്‌കാരം മനുഷ്യജീവിതത്തിനു വില കല്‍പ്പിച്ചില്ല. അംഗവൈകല്യമുള്ള, പ്രത്യേകിച്ച് അന്ധരായി പിറന്നുവീഴുന്ന കുട്ടികളെ അവര്‍ ഉപേക്ഷിച്ചു. എന്നാല്‍ കുരുടന്മാരോടു മനസ്സലിഞ്ഞു അവരെ സൗഖ്യമാക്കിയ യേശുവിന്റെ ശിഷ്യന്മാര്‍ 4-)0 നൂറ്റാണ്ടോടുകൂടി അന്ധരായവര്‍ക്ക് അഭയകേന്ദ്രങ്ങള്‍ സ്ഥാപിച്ച് യേശുവിന്റെ മാത്യക പിന്‍പറ്റി. മൂന്നാം വയസ്സില്‍ അന്ധനായിതീര്‍ന്ന ലൂയിസ് ബ്രയിലി ക്രിസ്തുവിനെ സ്വീകരീച്ചതോടൊപ്പം അന്ധന്മാര്‍ക്കായി അക്ഷരകല യാഥാര്‍ത്ഥ്യമാക്കി.

നിയമനിര്‍മ്മാണം...

വേദപുസ്തകത്തിലെ പത്തു കല്‍പ്പനകളില്‍ അടിത്തറയിട്ടുള്ളതാണൂ ലോകനിയമവ്യവസ്ഥയുടെ ചട്ടക്കൂട്. ഭരണകര്‍ത്താക്കളുടെ അധികാരത്തെ നിയന്ത്രിക്കുന്ന നിയമവ്യവസ്ഥ 'മാഗ്നാ കാര്‍ട്ടാ' എന്ന പേരില്‍ (1215) എഴുതിയത് ഒരു പാസ്റ്ററാണെന്നുള്ളത് ക്രിസ്തുവിന്റെ സ്വാധീനം വ്യക്തമാക്കുന്നു.

ആഗോള സാഹിത്യം, സംസ്‌കാരം, ചിത്രകല, വാസ്തുശില്‍പചാരുത എന്നിങ്ങനെ സര്‍വ്വോന്മുഖമായ കലാ-സാംസ്‌കാരിക വളര്‍ച്ചയ്ക്കു പിന്നില്‍ യേശുവിന്റെ ജീവിതവും ഉപദേശവും അന്തര്‍ലീനമായിരിക്കുന്നു. ഭരണസംവിധാനം, നിയമനിര്‍മ്മാണാം, ദുരിതാശ്വാസ സംഘടനകള്‍, പ്രക്യതിപര്യവേക്ഷണം, സാധുജനസംരക്ഷണം തുടങ്ങി എത്ര എത്ര നന്മ പ്രവര്‍ത്തികള്‍ നമുക്കു ചുറ്റും നിറഞ്ഞു നില്‍ക്കുന്നു.

ക്രിസ്ത്യാനിത്വം സമൂലമാറ്റത്തിന്റെ, നീതിയുടെ, പാപമോചനത്തിന്റെ, രക്ഷയുടെ, മനുഷ്യസ്‌നേഹത്തിന്റെ മാത്രം മാര്‍ഗ്ഗമാണ്. ലോകമെങ്ങും നെഞ്ചിലേറ്റുന്ന ഏറ്റവും ശ്രേഷ്ടമായ പുസ്തകമാണു ബൈബിള്‍. ഏറ്റവും വലിയ വ്യക്തിത്വം ക്രിസ്തുവും!. ബുദ്ധിമാന്‍ യേശുവിനെ അന്വേഷിക്കുകയല്ല; അനുഗമിക്കുകയാണു!!. രാജാക്കന്മാര്‍ അവന്റെ മുന്‍പില്‍ കുമ്പിടും!!!...

ആശയങ്ങള്‍ക്ക് കടപ്പാട്: പീറ്റര്‍ ഹാമ്മണ്‍ ഡ്, ഫ്രണ്ട്‌ള് ലൈന്‍ ഫെല്ലോഷിപ്പ്


Voice of Desert — Editor

POST WRITTEN BY
Voice of Desert
Editor

2,373

PEOPLE VIEWED THIS ARTICLEനിങ്ങളുടെ അഭിപ്രായങ്ങള്‍ (YOUR COMMENTS)

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ Voice of Desert -ന്റെ അഭിപ്രായമാവണമെന്നില്ല. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
Editor's Disclaimer

The opinions, beliefs and viewpoints expressed by the various authors and forum participants on this web site do not necessarily reflect the opinions, beliefs and viewpoints of Voice of Desert or official policies of the Voice of Desert.

view full disclaimers

Copyright Disclaimer view full disclaimers

  1. The author of each article published on this web site owns his or her own words.
  2. The articles on this web site may be freely redistributed in other media and non-commercial publications as long as the conditions are met. view details
  3. The articles on this web site may be included in a commercial publication or other media only if prior consent for republication is received from the author. The author may request compensation for republication for commercial uses.
Voice Of Desert, Copyright 2022. All Rights Reserved. 276005 Website Designed and Developed by: CreaveLabs