ഖത്തർ :ദോഹ അസ്സെംബ്ലിസ് ഓഫ് ഗോഡ് സഭയുടെ യുവജന പ്രസ്ഥാനമായ ക്രൈസ്റ്റ് അംബാസ്സഡേഴ്‌സ്ന്റെ ആഭിമുഖ്യത്തിൽ നടത്തപെട്ട മീറ്റിംഗിൽ 43 ഓളം വരുന്ന ഹെൽത്ത് പ്രൊഫഷണൽസിനെ (ഡോക്ടഴ്‌സ്, നഴ്സസ്, മെഡിക്കൽ റിസർച്ച് സ്റ്റാഫ്സ്, പാരാ മെഡിക്കൽ സ്റ്റാഫ്സ്) ആദരിച്ചു.
സഭ സെക്രട്ടറി ബ്രദർ എബ്രഹാം കൊണ്ടാഴി മീറ്റിംഗിന്റെ അനുഗ്രഹത്തിനായി പ്രാർത്ഥിച്ചു.ക്രൈസ്റ്റ് അംബാസ്സഡേഴ്‌സ് പ്രസിഡന്റ് ബ്രദർ ജിജോ തോമസ് അധ്യക്ഷനായിരുന്ന മീറ്റിംഗിൽ സഭ ശുശ്രുഷകൻ പാസ്റ്റർ സജി പി മുഖ്യ പ്രഭാഷണം നടത്തി. CCSC പ്രസിഡന്റ് പാസ്റ്റർ ജേക്കബ് ജോൺ സന്നിഹിതനായിരുന്നു. പാസ്റ്റർ ജേക്കബ് ജോൺ , ബ്രദർ മാത്യൂസ് ജോർജ് എന്നിവർ ആശംസകൾ അറിയിക്കുകയും CA സെക്രട്ടറി ബ്രദർ ബിജോ മാത്യുവിന്റെ നേതൃത്വത്തിൽ സർട്ടിഫിക്കറ്റ് വിതരണം പാസ്റ്റർ സജി പി, പാസ്റ്റർ ജേക്കബ് ജോൺ, ബ്രദർ ബൈജു വർഗീസ്, സിസ്റ്റർ പ്രിൻസി സജി തുടങ്ങിയവർ നടത്തുകയും കോവിഡ് കാലഘട്ടത്തിൽ ഉള്ള ജോലിയിലെ അനുഭവങ്ങൾ Dr. റിഗൻ ബോയസ്, ബ്രദർ ജസ്റ്റിൻ മാത്യു (നേഴ്സ് ) എന്നിവർ പങ്കുവയ്ക്കുകയും ഹമദ് മെഡിക്കൽ കോർപറേഷൻ കാൻസർ സെന്റർ ഹെഡ് നേഴ്സ് സിസ്റ്റർ ശോശാമ്മ നൈനാൻ തന്റെ 36 വർഷത്തെ ഓർമകൾ പങ്കു വയ്ക്കുകയും, ആ അനുഭവകൾ പുതിയ തലമുറയ്ക്ക് നൽകുകയും ചെയ്തു.
വോട്ട് ഓഫ് താങ്ക്സ് CA ട്രഷ്റർ ബ്രദർ ബിനു ജോൺ അറിയിച്ചതിനെ തുടർന്ന് ബ്രദർ ജോസ് തോമസ് മീറ്റിംഗ് പ്രാർത്ഥിച്ചു അവസാനിപ്പിച്ചു.പ്രോഗ്രാമിന്റെ സുഖകമായ നടത്തിപ്പിനുവേണ്ടി CA കമ്മിറ്റി അഗങ്ങളായ ഹാന ആദർശ്, ജോൺസി ഫിലോമോൻ, ജിജോ വൈദ്യൻ, പ്രിൻസ് വിൽസൺ എന്നിവർ ഉടനീളം സന്നിഹിതരായിരുന്നു