കോട്ടയം : മലയാളത്തിലുള്ള നിരവധി ക്രിസ്തീയ കീർത്തങ്ങളുടെ രചയിതാവായ ജർമ്മൻ വൈദികനായ വോൾബ്രീറ്റ് നാഗൽ (Volbreet Nagal) ന്റെ നൂറാം ചരമ വാർഷികത്തോട് അനുബന്ധിച്ചു അദ്ദേഹത്തിന്റെ ജീവചരിത്രവും, അദ്ദേഹം രചിച്ച 50ൽ പരം ഗാനങ്ങളും ഉൾപ്പെടുത്തിയ 'വി. നാഗൽ കീർത്തനങ്ങൾ' എന്ന മൊബൈൽ ആപ്പ് പുറത്തിറങ്ങി. കേരള ക്രൈസ്തവരുടെ ഇടയിൽ നാഗൽ സായിപ്പ് എന്ന പേരിൽ അറിയപ്പെട്ടിരുന്ന അദേഹത്തിന്‍റെ ഗാനങ്ങള്‍ സഭാ വ്യത്യാസം കൂട്ടാതെ ധാരാളം ആളുകൾ ഇന്നും പാടി ആസ്വദിക്കുന്നു. ദുഖത്തില്‍ ആശ്വാസം പകരുന്നവയും, സ്തോത്ര ഗീതങ്ങളും, ക്രിസ്തുവിന്‍റെ രണ്ടാംവരവിനെ പ്രകീർത്തിക്കുന്നതുമായവയാണ് അവയില്‍ നല്ല പങ്കും. ഈ മേയ് 21നു നാഗൽ ഓർമയായിട്ട് 100 വർഷം പൂർത്തിയാവുന്നു.
എല്ലാ ഗാനങ്ങളുടെയും വരികളോടൊപ്പം തന്നെ തന്നെ ഗാനങ്ങള്‍ ശ്രവിക്കാനും, വീഡിയോ കാണുവാനുമുള്ള ഫീച്ചര്‍ ഉടനെ ലഭ്യമാകും എന്ന് പിന്നണി പ്രവര്‍ത്തകര്‍ അറിയിച്ചു. രണ്ടായിരത്തില്‍ പരം മലയാള ക്രൈസ്തവ ഗാനങ്ങളുടെ വരികള്‍, പാട്ട്പുസ്തകങ്ങള്‍, ഗാനരചയിതാക്കളുടെ ജീവചരിത്രം, ഗാനങ്ങള്‍ രചിക്കാന്‍ ഇടയായ സന്ദര്‍ഭം എന്നിവ ലഭ്യമാക്കിയിരുന്ന ക്രിസ്തീയ ഗാനാവലി (https://www.kristheeyagaanavali.com/) എന്ന വെബ്സൈറ്റിന്റെ പ്രവർത്തകർ ആണ് ഈ ആപ്പ് പുറത്തിറക്കിയിരിക്കുന്നത്.
ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ "V Nagal Songs" അഥവാ "വി. നാഗൽ കീർത്തനങ്ങൾ" എന്ന് സെര്‍ച്ച് ചെയ്താല്‍ ആപ്പ് ലഭ്യമാകും.
വെബ് ലിങ്ക് :
https://www.kristheeyagaanavali.com/mal/Songbook/V_Nagel_Keerthanangal
ആപ്പ് ഡൗൺലോഡ് ലിങ്ക് :
https://play.google.com/store/apps/details?id=com.kristheeyagaanavali.vnagal