
ദോഹ ബഥേൽ ഏ ജി സഭാംഗമായ ബിജു മാണി (47) കർതൃസന്നിതിയിൽ ചേർക്കപ്പെട്ടു.കോവിഡ് ബാധിച്ചു രണ്ടു മാസത്തിലത്തികമായി ഹസ്സൻ മുബാറക്ക് ഹോസ്പിറ്റലിൽ ചികിത്സയിൽ ആയിരുന്നു . കടുത്ത നിമോണിയ പിടിപെട്ട് തന്റെ ആരോഗ്യസ്ഥിതി മോശമായിക്കൊണ്ടിരുന്നതിനാൽ ഓക്സിജൻ സഹായത്തോടെ ഐ സി യുവിൽ നിരീക്ഷണത്തിലായിരുന്നൂ.
ദോഹയിലെ വിശ്വാസ സമൂഹത്തെ സങ്കട പ്പെടുത്തി ഇന്നലെ രാത്രി 9.45നായിരു ന്നൂ അന്ത്യം .
സഭയുടെ പൊതു വിഷയങ്ങളിൽ ആത്മാർഥയോടെ പ്രവർത്തിച്ച് തങ്ങളുടെ പ്രിയ സഹോദരനായി സഭ ശ്രദ്ധയോടെ പ്രാർത്ഥിച്ചു വരുകയായിരുന്നു.
ഭാര്യ സിമിയെയും രണ്ടു മക്കളേയും (നോയേൽ,നേഹെമ്യ)ദൈവീക സമാധാനത്തിൽ കാ ക്കേണ്ടത്തിനായി പ്രാർഥന അഭ്യർത്ഥിക്കുന്നു