മാതാപിതാക്കൾ മക്കള്‍ക്ക് മാതൃകയാകണം: പാസ്റ്റർ ഷിബു തോമസ് ഒക്കലഹോമ

Voice Of Desert 4 months ago comments
മാതാപിതാക്കൾ  മക്കള്‍ക്ക് മാതൃകയാകണം: പാസ്റ്റർ ഷിബു തോമസ് ഒക്കലഹോമ

തിരുവല്ല: യഥാർത്ഥ ക്രിസ്തീയ ജീവിതം എന്താണെന്ന് ഇന്നത്തെ തലമുറക്ക് പഠിപ്പിച്ചു കൊടുക്കുന്ന മാതാപിതാക്കളുടെ അപര്യാപ്തതയാണ് നമ്മുടെ സഭകൾ നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധിയെന്ന് പാസ്റ്റർ ഷിബു തോമസ് ഒഖ്ലഹോമ പ്രസ്താവിച്ചു. പെന്തക്കോസ്ത് യൂത്ത് കൗൺസിലിൻ്റെ ഡെയ്സ് ഓഫ് ഹോപ് ഗ്ലോബൽ കോൺഫറൻസിൽ രണ്ടാം ദിവസം മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

എങ്ങനെ സഭാ രാഷ്ട്രിയം നടത്തണമെന്നും കസേര പിടിക്കണമെന്നും നേതാവാകണമെന്നുമാണ് ഇന്നത്തെ തലമുറ മുൻ തലമുറയിൽ നിന്നും കണ്ടുപഠിക്കുന്നത്. ഈ സ്ഥിതിക്ക് മാറ്റം ഉണ്ടാകണം. പകരം എങ്ങനെ വിശുദ്ധ ജിവിതം നയിക്കാമെന്നും ഉത്തമ ഭക്തരായി വിജയകരമായി മുന്നോട്ട് പോകാൻ കഴിയുമെന്നും മാതാപിതാക്കൾ മക്കൾക്ക് കാണിച്ചു കൊടുക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സമ്മേളനത്തിൽ പിവൈസി സംസ്ഥാന സെക്രട്ടറി ജെറി പൂവക്കാല അധ്യക്ഷത വഹിച്ചു. സ്റ്റേറ്റ് പ്രസിഡണ്ട് ഇവാ.ജിനു വർഗിസ്, സി എ സംസ്ഥാന പ്രസിഡണ്ട് പാസ്റ്റർ സാം ഇളമ്പൽ, ജനറൽ കോർഡിനേറ്റർ പാസ്റ്റർ ഷൈജു തോമസ് തുടങ്ങിയവർ പ്രസംഗിച്ചു.

പാസ്റ്റർ ജസ്റ്റിൻ ഗിൽഗാൽ (ബാംഗ്ലൂർ), പാസ്റ്റർ ഫിലിപ്പ് എം ഏബ്രഹാം, പാസ്റ്റർ അനിഷ് ഉമ്മൻ എന്നിവർ പ്രാർത്ഥനയോഗങ്ങൾക്ക് നേതൃത്വം നൽകി.

ലോർഡ്സൺ ആൻ്റണി (എറണാകുളം) പ്രയ്സ് ആൻഡ് വർഷിപ്പ്  നയിച്ചു.

പിവെെസി ഡെയ്സ് ഓഫ് ഹോപ് കോൺഫറൻസിൻ്റെ സമാപന ദിനമായ ഇന്ന് നടക്കുന്ന മീറ്റിംഗുകൾക്ക് പിവൈസി ജനറൽ ട്രഷറാർ പാസ്റ്റർ ഫിലിപ്പ് ഏബ്രഹാം, സിഇഎം സംസ്ഥാന പ്രസിഡണ്ട് പാസ്റ്റർ സോവി മാത്യു, പാസ്റ്റർ ലിജോ കെ ജോസഫ് എന്നിവർ നേതൃത്വം നൽകും.

ചർച്ച് ഓഫ് ഗോഡ് കേരള സ്റ്റേറ്റ് എജ്യുക്കേഷൻ  ഡയറക്ടർ പാസ്റ്റർ ഷിബു കെ മാത്യു, പാസ്റ്റർ സാജു ചാത്തന്നൂർ എന്നിവർ മുഖ്യ പ്രഭാഷണം നടത്തും. പാസ്റ്റർ എ കെ പൗലോസ്, ജോബ് കല്ലുമല, ലിനു ജോയി എന്നിവർ പ്രാർത്ഥനാ യോഗങ്ങൾക്ക് നേതൃത്വം നൽകും. പ്രെയ്സ് ആൻഡ് വർഷിപ്പ്: ഡോ.ബ്ലസൻ മേമന


ബ്ലസിൻ ജോൺ മലയിൽ  —

POST WRITTEN BY
ബ്ലസിൻ ജോൺ മലയിൽ

200

PEOPLE VIEWED THIS ARTICLE



നിങ്ങളുടെ അഭിപ്രായങ്ങള്‍ (YOUR COMMENTS)

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ Voice of Desert -ന്റെ അഭിപ്രായമാവണമെന്നില്ല. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.




Editor's Disclaimer

The opinions, beliefs and viewpoints expressed by the various authors and forum participants on this web site do not necessarily reflect the opinions, beliefs and viewpoints of Voice of Desert or official policies of the Voice of Desert.

view full disclaimers

Copyright Disclaimer view full disclaimers

  1. The author of each article published on this web site owns his or her own words.
  2. The articles on this web site may be freely redistributed in other media and non-commercial publications as long as the conditions are met. view details
  3. The articles on this web site may be included in a commercial publication or other media only if prior consent for republication is received from the author. The author may request compensation for republication for commercial uses.
Voice Of Desert, Copyright 2021. All Rights Reserved. 367793 Website Designed and Developed by: CreaveLabs