കോവിഡ് കാലം വേദനയുടെയും വേര്‍പാടിന്റെയും കാലമാണ് .
മരണ നിഴലില്‍ ഉള്ളം നീറുന്നവരെ കാണാതെ പോകുന്ന കാലം ..
ഈ ദുരിത നാളുകളില്‍ മാത്രം കേരളത്തില്‍ 18 വയസ്സില്‍ താഴെയുള്ള 66 കുട്ടികള്‍ ആത്മഹത്യ ചെയ്തു.ആത്മ പരിശോധനയക്കായി മാതപിതാക്കളും സത്വര മാര്‍ഗ്ഗോപദേശ്ങ്ങള്‍ക്കായി സര്‍ക്കാരും ഉണര്‍ന്നു. ഇളം തലമുറയുടെ ആത്മഹത്യ പ്രവണത ലഘൂകരിക്കാന്‍ “ചിരി”യെന്ന കൌണ്സിലിംഗ് സ്നേഹസംഭാഷണ സംവിധാനം ഫയര്‍ ഫോഴ്സ് മേധാവി ആര്‍ ശ്രീലേഖയുടെ നേതൃത്വത്തില്‍ രൂപികരിച്ചു .കുട്ടികളുടെ മാനസികാവസ്ഥ ഉള്‍കൊണ്ടാകണം മാതാപിതാക്കളുടെ ഇടപെടലെന്നു മുഖ്യമന്ത്രി ഉപദേശവും നല്‍കി
കളിക്കളങ്ങള്‍ ,കൂട്ടുകാര്‍,പീഡകള്‍ തിരിച്ചറിഞ്ഞു സഹായിക്കുന്ന അധ്യാപകര്‍ ഇങ്ങനെ പലതും നഷ്ടപ്പെട്ട കുട്ടികള്‍ ഓണ്‍ലൈന്‍ ക്ലാസികളിലും ചിലര്‍ രഹസ്യ സ്വഭാവമുള്ള “ചാറ്റിംഗ് “ബന്ധങ്ങളിലും തളയ്ക്കപ്പെട്ടു.
തിരുത്തല്‍ നല്‍കുമ്പോള്‍ മുതിര്‍ന്നവരോടെന്നപോലെ കുട്ടികളെ ആക്രമിക്കാതെ ഏറ്റുമുട്ടല്‍ ഒഴുവാക്കി, മനോനില വഷളാക്കാതെ ഊഷ്മളമായ സ്നേഹ സംവാദങ്ങള്‍ ഉണ്ടാകണം.അതിജീവനത്തിന്റെ അഗ്നി പരീക്ഷണം നേരിടുന്ന രക്ഷിതാക്കള്‍ നെഗറ്റീവ് എനര്‍ജി നല്‍കരുത് ,”എല്ലാം പോയി”എന്ന് നിരന്തരം ഉരുവിടുമ്പോള്‍ നിങ്ങളെ ഓര്‍ത്തു പിഞ്ചു മനസും നോവുമെന്നോര്‍ക്ക .
190രാജ്യങ്ങളിലായി 160കോടി കുട്ടികളുടെ വിദ്യാഭ്യാസം വഴിമുട്ടി നില്‍ക്കുന്നതായാണ് യുനെസ്കോ റിപ്പോര്‍ട്ട്.മഹാമാരി തകര്‍ത്ത അരിഷ്ടതകളെ അതിജീവിച്ചു സ്കൂളിലേക്ക് മടങ്ങുമ്പോള്‍ പലരും ജീവനോടെ കാണില്ല....ആ പേരുകള്‍ എന്നേക്കുമായി വിസ്മരിക്കപ്പെടും...ലോകത്തില്‍ പ്രതിവര്‍ഷം 16000 കുട്ടികള്‍ ആതമഹത്യ ചെയ്യുന്നവരില്‍ 15% പരീക്ഷപേടി നിമിത്തമാണ് എന്നും റിസള്‍ട്ട് കാത്തിരിക്കുന്ന രക്ഷിതാക്കള്‍ ശ്രദ്ദിക്കുക.വെറുപ്പും നിരാശയും അപകര്‍ഷബോധത്താലുള്ള പെരുമാറ്റ വൈകല്യങ്ങളും അവരുടെ ജീവിതത്തെ തകര്‍ച്ചയിലേക്ക് നയിക്കാം ..
ദുരിതമയമായ തലമുറകളുടെ ചിത്രം മുന്‍കൂട്ടികണ്ട കഥാകാരനാണ് ടി പദ്മനാഭന്‍.”പ്രകാശം പരത്തുന്ന പെണ്‍കുട്ടി”എന്ന കഥയിലൂടെ തന്റെ സൂക്ഷ്മ നിരീക്ഷണം ഇപ്രകാരമാണ്: ഒറ്റപ്പെട്ടവനും,മൃത്യൂ വാങ്ച് പേ റുന്നവനുമാണ് കഥാനായകന്‍. അവന്‍ പറയുന്നു “എന്റെ ജീവിതത്തില്‍ പിന്നിട്ട ഓരോ വര്‍ഷവും ഉത്കടവിഷാദവും നിരാശയും നിറഞ്ഞതായിരുന്നു എന്നെ നശിപ്പിക്കുവാന്‍ തക്കം പാര്‍ത്തിരിക്കുന്നവാരാണ് ഞാന്‍ കണ്ടു മുട്ടുന്ന ഓരോരുത്തരും എന്നായിരുന്നു എന്റെ വിശ്വാസം .ജീവിതം ദുസ്സഹമായി തീര്‍ന്നു .. “ഇപ്രകാരമുള്ള ശിഥില ജീവിതങ്ങളില്‍ നവോന്‍മേഷം പകരുവാന്‍ കഴിയുംപോഴാണ് സമൂഹം നന്മയിലേക്ക് നയിക്കപ്പെടുക
പ്രവാസികള്‍ക്കിടയിലെ ആകുലതകള്‍ കുട്ടികളെ സാരമായി ബാധിക്കും .കമ്പനികള്‍ അടച്ചുപൂട്ടിയതും നാട്ടിലും ഗള്‍ഫ് നാടുകളിലുമായി ഒറ്റപ്പെട്ട മാതാപിതാകളുടെ അസാന്നിധ്യം മക്കളെ വേദനിപ്പിക്കുന്നുണ്ട്.ഫീസിളവു നല്‍കാതെ “വെര്‍ച്വല്‍ ടീച്ചിംഗ് “വരുത്തുന്ന അതിക ചെലവുകള്‍ മാതാപിതാക്കളെ കുഴക്കുന്നു.നാട്ടിലേക്ക് മടങ്ങാനാകാതെ ജീവിതത്തിന്റെ രണ്ടറ്റം മുട്ടിക്കാന്‍ നെടുവീര്‍പ്പിടുന്നവര്‍ ഏറെയാണ് ജോലി നഷ്ടപ്പെട്ടവര്‍ക്കും കുട്ടികള്‍ക്കും ഭിന്ന ശേഷിക്കാര്‍ക്കും ലഭിക്കേണ്ടതായ സാര്‍വത്രിക മനുഷാവകാശ പിന്തുണ നഷ്ടപ്പെടുമ്പോള്‍ കുഞ്ഞു മക്കളെയും തളര്‍ത്തും.
ഇവിടെ കഴിവുകള്‍ പ്രകടമാക്കാന്‍ സോഷ്യല്‍ മീഡിയയും ,സംഗീതം ചിത്ര രചന എല്ലാം പ്രയോഗിക്കുപോഴും പെട്ടെന്ന് ഒരു പൈതല്‍ “ടാറ്റാ പോകണം “എന്ന് പറഞ്ഞു പൊട്ടികരഞ്ഞാല്‍ ആ കുട്ടി “പുറം ലോകം” കാണാനും “ഫിസിക്കല്‍ ആക്ടിവിറ്റി”ക്കായി ദാഹിക്കുന്നുയെന്നര്‍ത്ഥം..അവരിലെ ഭയം അകറ്റാനും, ജാഗ്രത പുലര്‍ത്തി അതിജീവനത്തിന്റെ ബാലപ പാഠങ്ങള്‍
നല്‍കി സാന്ത്വന നല്‍കാനും സൗമ്യകരമാണവര്‍ക്കാവശ്യം
ഉള്ളം പിടയുമ്പോഴും ചിരിക്കുന്നവനാണ് പ്രവാസി .ചത്തു കിടന്നാലും ചമഞ്ഞു കിടക്കാന്‍ ഉത്സാഹം ഉള്ളവര്‍ എന്നാല്‍ ഈ കോവിഡ് കാലത്ത് അവന്‍ പതറുന്നു “..ഇനി വയ്യ” മരണം .എത്ര മധുരമെന്നവന്‍ കൌണ്‍സിലിംഗ് വിദഗ്ദ്ധന്മാരോടെ പറയ്യാന്‍ മടിക്കുന്നില്ല ....
ചിരിയുടെ ചക്രവര്‍ത്തിയായ ചാര്‍ലി ചാപ്ലിന്‍ മഴയത്ത് നടക്കാന്‍ ഇഷ്ടപ്പെട്ടു ..., തന്റെ കണ്ണു നീര്‍ ആരും കാണാതിരിക്കാനായിരുന്നു ഇത്. .നിങ്ങള്‍ കണ്ണു നീര്‍ ഒപ്പെണ്ടവരാണ് .നമ്മുടെ കുട്ടികള്‍ തളരരുത് ...തലമുറ നിങ്ങളുടെ കണ്ണുനീര്‍ ഒരിക്കല്‍ തിരിച്ചറിയും ,,,അതു നന്മയുടെ മരിക്കാത്ത ഓര്‍മ്മകളാകും .അവര്‍ അനേകരുടെ കണ്ണു നീര്‍ ഒപ്പി ചേര്‍ത്ത് നിര്‍ത്തുന്നവാരകും.
ഭയമില്ലാതെ കേരള സര്‍ക്കാരിന്റെ ചിരി യില്‍ നമുക്കും പങ്കാളികളാകാം ..ഉള്ളം തേങ്ങുംപോഴും ചിരിക്കാന്‍ കഴിയുന്ന ദൈവാശ്രയമുള്ള പ്രത്യാശയുള്ള മാതപിതാക്കളാകാം ..അവര്‍ കണ്ണീര്‍ പൂക്കള്‍ ആകാതെ ദൈവ കരങ്ങളില്‍സുരക്ഷിതായിരിക്കട്ടെ
(ഹല്ലെലുയ്യ പത്രത്തില്‍ പ്രസിദ്ധീകരിച്ചത് )