വചനം ജീവ ബന്ധിയായി എഴുതുന്നവനും രക്ഷയുടെ മാർഗ്ഗം തെളിയിക്കുന്നവനുമാണ് ക്രൈസ്തവ എഴുത്തുകാരനെന്ന് ഡോ റൂമ്പിൾ രാജ്
ദൈവ സൃഷ്ടിയോടുള്ള ക്രൈസ്തവന്റ ഉത്തരവാദിത്വം നവമാധ്യമങ്ങൾ വഴി ക്രിയാത്മകമായി ഉപയോഗിക്കണം.
വൈകാരികമായി അനാഥത്വം നിറഞ്ഞ വർ , മാനസികമായി വിവാഹ മോചനം നടത്തിയവർ, സാമൂഹ്യ മാധ്യമ സമ്പർക്കം മൂലം അടിമത്വം അനുഭവിക്കുന്നവർ,
സമൂഹത്തിൽ വർദ്ധിച്ചു വരുന്ന കാലത്താണ് നാം ആയിരിക്കുന്നത്. സമൂഹത്തിലെ നന്മ ഇല്ലാതാക്കാൻ , മലീമസപ്പെടാൻ ക്രിസ്തീയ എഴുത്തുകാരൻ അനുവദിച്ചു കൂടാ.
ദൈവം നൽകിയ അഴകുള്ള ആത്മാവിനെ രക്ഷിക്കേണ്ടതായ ചുമതല ക്രൈസ്ത്വവ എഴുത്തുകാരന്റെ ദൗത്യമാണെന്നും ഡോ.റൂബിൾ രാജ് പറഞ്ഞു.
ഐ.പി.സി. ഗ്ലോബൽ മീഡിയ അസ്സോസിയേഷൻ മൂന്നാമത് വാർഷിക യോഗത്തിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം