പത്തനംതിട്ട: ഒക്ടോബർ മാസം ഏഴാം തീയതി തിങ്കളാഴ്ച പത്തനംതിട്ട കോ-ഓപ്പറേറ്റീവ് കോളേജിൽ വെച്ച് നടന്ന വൈ പി ഇ പത്തനംതിട്ട മേഖല താലന്ത് പരിശോധന അനുഗ്രഹീതമായ രീതിയിൽ സമാപിച്ചു. രാവിലെ 9 മണിക്ക് വൈ പി ഇ പത്തനംതിട്ട മേഖലാ കോഡിനേറ്റർ പാസ്റ്റർ ബിബിൻ തോമസ് അധ്യക്ഷത വഹിച്ച ചടങ്ങിൽ വൈ പി ഇ കേരള സ്റ്റേറ്റ് സെക്രട്ടറി ബ്രദർ മാത്യു ബേബി ഉദ്ഘാടനം നിർവഹിച്ചു. 9 ഡിസ്ട്രിക്ട്കളിൽ നിന്നായി മുന്നൂറിലധികം മത്സരാർത്ഥികൾ പങ്കെടുത്തു. 86 പോയിന്റ് നേടി പത്തനംതിട്ട ഡിസ്ട്രിക്ട് ഒന്നാം സ്ഥാനവും 46 പോയിന്റ് നേടി കോന്നി ഡിസ്ട്രിക്ട് രണ്ടാം സ്ഥാനവും 29 പോയിന്റ് വീതം നേടി റാന്നി ഈസ്റ്റ് ഡിസ്ട്രിക്റ്റും വെച്ചുച്ചിറ ഡിസ്ട്രിക്റ്റും മൂന്നാം സ്ഥാനം പങ്കിട്ടെടുത്തു .
പൊതുസമ്മേളനവും സമ്മാനദാന വിതരണചടങ്ങിനും കേരള സ്റ്റേറ്റ് മീഡിയ ഡയറക്ടറും ചിറ്റാർ ഡിസ്ട്രിക്ട് പാസ്റ്ററുമായ പാസ്റ്റർ സാംകുട്ടി മാത്യു അധ്യക്ഷത വഹിച്ചു. കോന്നി ഡിസ്ട്രിക്ട് പാസ്റ്ററും പത്തനംതിട്ട സോണൽ സൺഡേസ്കൂൾ പ്രസിഡണ്ടുമായ പാസ്റ്റർ ജോസഫ് സാം വിജയികളായ ഡിസ്ട്രിക്റ്റുകൾക്കുള്ള സമ്മാനദാനം നിർവഹിച്ചു. കേരള സ്റ്റേറ്റ് ചാരിറ്റി ഡിപ്പാർട്ട്മെന്റ് ഡയറക്ടറായ പാസ്റ്റർ ഷിജു മത്തായി, പത്തനംതിട്ട ഡിസ്ട്രിക്ട് പാസ്റ്റർ തോമസുകുട്ടി എബ്രഹാം വെച്ചൂച്ചിറ ഡിസ്ട്രിക്ട് പാസ്റ്റർ വൈ ജോസ്, ലോക്കൽ സഭ ദൈവദാസന്മാർ, വൈ പി ഇ സ്റ്റേറ്റ് ബോർഡ് ഭാരവാഹികളായ പാസ്റ്റർ ബൈജു തങ്കച്ചൻ, പാസ്റ്റർ ഡെന്നിസ് എന്നിവർ പങ്കെടുത്തു. താലന്തു പരിശോധന കൺവീനർ പാസ്റ്റർ ബോബി എസ് മാത്യുവിന്റെ നേതൃത്വത്തിൽ പത്തനംതിട്ട മേഖല എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളും അഡ്വൈസറി ബോർഡ് മെമ്പേഴ്സും താലന്ത് പരിശോധനയുടെ വിജയത്തിനായി പ്രവർത്തിച്ചു.
വൈ പി ഇ പത്തനംതിട്ട സോൺ മീഡിയ