പമ്പ,അച്ചൻകോവിൽ നദികളിൽ ജലനിരപ്പ് ഉയരുകയാണ്.ഭയപ്പെടേണ്ട കാര്യമില്ല ആശക്കയുടേയും ആവശ്യമില്ല എന്നാൽ നല്ല ജാഗ്രത ഉണ്ടാവണം.ഇടനാട്,മംഗലം, പുത്തൻകാവ്, പണ്ടനാട്,തിരുവൻവണ്ടൂർ എന്നീ പ്രദേശങ്ങളിൽ താമസിക്കുന്നവർ ജലനിരപ്പുയർന്നാൽ ക്യാമ്പിലേക്ക് മാറുന്നതിനുള്ള മുൻകരുതലുകൾ എടുക്കേണ്ടതാണ്.ഏതെങ്കിലും സാഹചര്യത്തിൽ മാറിതാമസിക്കേണ്ട സാഹചര്യം വന്നാൽ ബന്ധപ്പെട്ട കേന്ദ്രങ്ങളിൽ നിന്നും അറിയിപ്പ് ലഭിക്കുന്ന മുറയ്ക്ക് ആവശ്യമായ വസ്ത്രങ്ങൾ,പേസ്റ്റ്,സോപ്പ്,ബ്രഷ്,തോർത്ത് മരുന്നുകൾ എന്നിവ ഒരു കിറ്റിലാക്കി വയ്ക്കേണ്ടതും മാറുന്നതിനുള്ള ക്രമീകരണങ്ങൾ നടത്തേണ്ടതാണ്.ഇത് പരസ്പ്പരം എല്ലാവരിലേക്കും എത്തിക്കേണ്ടതാണ്.ബന്ധപ്പെട്ട ജനപ്രതിനിധി ശ്രദ്ധിക്കേണ്ടതാണ്.എന്ന്,
സജി ചെറിയാൻ എംഎൽഎ