(ക്രൈസ്തവ കൈരളിയുടെ അഭിമാനമായിരുന്ന ഡോ.ഡി ബാബു പോളിന്നോടുള്ള ആദരവോടെ പുനപ്രസിദ്ധീകരണം)
പെന്തെക്കോസ്ത്കാരുടെ ഒരു യോഗത്തില്‍ എന്നെ എന്തിനാ വിളിച്ചതെന്ന് ചിന്തിച്ചു.കഴിഞ്ഞ ദിവസം ഒരു വാട്സ് ആപ്പ് മെസ്സേജ് കിട്ടിയപ്പോള്‍ എനിക്ക് മനസിലായി എന്നെ വിളിച്ചതിന്റെ ഉദ്ദേശം .ഇവിടെ കുമ്പനാട് നടക്കുന്ന കണ്‍വന്ഷനി ല്‍ കെ സി ജോണും ,ജേക്കബ് ജോണും പ്രസംഗിക്കുന്നത് എടുത്തു വാട്സ് ആപ്പിലൂടെ ചീത്ത പറയുന്ന ഒരു പരുപാടി ഉണ്ടെന്നു എനിക്ക് മനസിലായി . അപ്പോള്‍ യാക്കോബായ ക്കാരനായ എന്നെ തന്നെ നിങ്ങള്‍ വിളിക്കണം ...!ഈ പണി നിങ്ങള്‍ക്ക് നേരെത്തെ പരിചയം ഉള്ളതല്ല .ഞങ്ങള്‍ക്ക് അറിയാം .ഞങ്ങള്‍ ബാവ കക്ഷി ,മെത്രാന്‍ കക്ഷി എന്ന് പറയും .നിങ്ങള്‍ നിര്‍മല സുവിശേഷത്തിന്റെ ആള്‍ക്കാ ര്‍ ആയതിനാ ല്‍ പൌലോസിന്റെപക്ഷം അപ്പല്ലോസിന്റെ പക്ഷം എന്ന് പറയും .അതുകൊണ്ട് ഒരേ തൂവല്‍ പക്ഷികള്‍ പോലെ തോന്നിയത് കൊണ്ടാകാം എന്നെ വിളിച്ചതെന്നു തോന്നുന്നു .
എല്ലാ ക്രൈസ്തവ വിഭാഗത്തിലുള്ളവര്‍ക്കും ശ്രേഷ്ഠ വ്യക്തിത്വ മായി അറിയപ്പെടുന്ന പാസ്റ്റര്‍ കെ സി ജോണ്‍ ,സുപരിചിതനായ ദൈവദാസ ന്‍ തോമസ് വടെക്കെക്കൂറ്റ്,ജോര്‍ജ് മത്തായി സി. പി. എ എന്നിവരെ നിങ്ങള്‍ ആദരിക്കുന്നത് ഏറ്റവും സുഭോദെര്‍ക്കമായ സംഗതിയാണ്. എഴുത്ത് പോലെ എഴുത്തുകാരന്റെ ജീവിതവും ശ്രെദ്ധിക്കണമെന്ന് ശ്രീമാന്‍ സി വി മാത്യു പറഞ്ഞത് പോലെ നാം അറിയാതെ നമ്മെ നിരീക്ഷിച്ചുകൊണ്ടിരിക്കുന്ന ഒരു സമൂഹത്തിലാണ് നാം ജീവിക്കുന്നത് .
എന്റെ ജീവിതത്തിലെ രണ്ടു അനുഭവങ്ങള്‍ ഞാ ന്‍ പറയാം . 1976.തിരുവനന്തപുരത്തുള്ള ഞങ്ങളുടെ പള്ളിയില്‍ ഞാ ന്‍ ബൈബി ള്‍ ക്ലാസ് എടുക്കുമായിരുന്നു .ഒരു ദിവസം ക്ലാസ്സ് കഴിഞ്ഞ് പുറത്ത് വന്നു ഞാന്‍ ഒരു സിഗരറ്റ് വലിച്ചു .ഇത് കണ്ട പെരുമ്പാവൂര്‍ കാരനായ ഒരാള്‍ വളരെ ബഹുമാന പൂര്‍വ്വം എന്നോട് പറഞ്ഞു “ഹെഡ്മാസ്റര്‍ അച്ഛന്റെ മക ന്‍ എങ്ങനയാ സിഗരെറ്റ് വലി പഠിച്ചതെന്ന് ഞാ ന്‍ ആലോചിക്കാറുണ്ട് “ “നിങ്ങളെ പോലെ വേദ പ്രഭാഷകനായ ഒരാള്‍ എങ്ങനെ സിഗരെറ്റ് വലി തുടങ്ങി “ എന്ന ചോദ്യം എന്നെ ചിന്തിപ്പിച്ചു . അന്ന് മുതല്‍ വലി നിര്‍ത്തുവാ ന്‍ ഞാ ന്‍ പ്രാര്‍ഥിച്ചു തുടങ്ങി ;പതിനാലു കൊല്ലം ..! 27 കൊല്ലമായി ഞാന്‍ വലിക്കുന്നില്ല .എന്നെ ഈ തീരുമാനത്തിലേക്ക് നയിച്ചത് എന്നെ നിരീക്ഷിച്ച ഒരു സാധാരണക്കാരന്റെ കമന്റ് ആണ്.എഴുത്തുകാരനെ സമൂഹം ശ്രദ്ധിക്കുമെന്ന് അറിഞ്ഞു വേണം ഇതിലേക്ക് കടന്നു വരാനെന്നു പറയാനാണ് ഈ അനുഭവം പങ്കു വെച്ചത്.
വേദശബ്ദരത്നാകരം * ഒന്‍പതുവര്‍ഷം കൊണ്ടാണ് ഞാന്‍ എഴുതിയത് .എല്ലാ ദിവസവും കാലത്ത് 2.45നു എഴുനേറ്റു കൃത്യമായി 5.45 വരെ എഴുതി ,6 മണിക്ക് പള്ളിയില്‍ കുര്‍ബാനയ്ക്ക് പോയി വന്നു വിശ്രമിച്ചു 10 മണിക്ക് ആപ്പീസില്‍ പോയി എഴുതി പൂര്‍ത്തീകരിച്ച ഒരു ഗ്രന്ഥമാണതു. ഇന്ന് ആ ഗ്രന്ഥം വായിക്കുമ്പോ ള്‍ ഞാന്‍ തന്നെ എഴുതിയതാണോ എന്ന് തോന്നിപോകും ..!മണ്‍ ചിരാതുകളി ല്‍ സ്വോഛജടമാംസി തൈലം പക ര്‍ ന്നു വയ്ക്കുന്നവനാണ് ദൈവം എന്ന് തെളിയിക്കുന്ന ഒരു അനുഭവത്തി ലൂടെയാണ് ഞാ ന്‍ കടന്നു പോയത് . പതിനഞ്ചു വയസില്‍ എനിക്ക് പട്ടം തരാനായി മെത്രാന്‍ അച്ചന്‍ എന്റെ വീട്ടി ല്‍ വന്നതാ.എന്‍റെ അപ്പന്‍ പറഞ്ഞു എന്റെ തലമുറയി ല്‍ ഞാ ന്‍ പന്ത്രണ്ടാം വയസില്‍ ശെമ്മാച്ചനായി..ഇവന്‍ പഠിക്കട്ടെ .ഞാന്‍ പറയാറുണ്ട് :ഞാന്‍ ഒരു വൈദികാനായി ഒരു ബൈബിള്‍ ഡിക്ഷണറി എഴുതിയാ ല്‍ എന്റെ സഭാംഗങ്ങ ള്‍ മാത്രമേ വായിക്കുകയുള്ളു . വേദശബ്ദരത്നാകരം അന്ന് ഏറ്റവും വിലയുള്ള ഗ്രന്ഥമാണ് .ഇന്ന് അഞ്ചു എഡിഷന് ആയി .ഈ പുസ്തകം വായിക്കുന്നത് ഏറെയും അക്രൈസ്തവരാണ് .ഇങ്ങനെയുള്ള രചനകള്‍ അനേകരെ സ്പര്‍ ശിക്കുന്നു എന്ന് നാം ഓര്‍ക്കണം .
എല്ലാ വര്‍ഷവും എനിക്ക് ചില കത്തുകള്‍ വരും .ഓര്‍ത്തഡോക്‍സ് സഭയി ല്‍ വൈദികാരാകുന്ന വിദ്യാര്‍ഥികളുടെ കത്തായിരിക്കും.” അങ്ങയുടെ പ്രസംഗമാണ് എന്നെ അച്ചപ്പട്ടത്തിനു സ്വാധീനിച്ചതു ..നാളെ എനിക്ക് വൈദീക പട്ടം ലഭിക്കും .സാറിനെ ഞാന്‍ ഓര്‍ക്കും .എനിക്കായി പ്രാര്‍ഥിക്കണം .എന്നിങ്ങനെ യാണ് ഉള്ളടക്കം .എഴുത്തുകള്‍ പോലെ എഴുത്തുകാരനെയും ജനം ശ്രദ്ധിക്കുമെന്ന് പറഞ്ഞത് വ്യക്തമാക്കുവനാണ് ഞാന്‍ ഇത്രയും പറഞ്ഞത്. നാം അറിയാത്ത പലെരെയും നാം സ്വാധീനിക്കുന്നുണ്ട് എന്നതു ഒരു ഭാരമായി നമ്മെ ഭരിക്കട്ടെ .മലയാളത്തില്‍ ക്രൈസ്തവ സാഹിത്യം ഇല്ലാതെ പോകുവാ ന്‍ പല കാരണങ്ങ ള്‍ ഉണ്ട് .ചരിത്രപരമായ കാരണങ്ങളാല്‍ നമുക്ക് എഴുതുവാന്‍ സാധിച്ചില്ല .സാഹിത്യത്തില്‍ വരേണ്യ ചിന്തകള്‍ കൊണ്ട് അംഗീകാരം കിട്ടിയില്ല.ഐ.സി ചാക്കോ എന്ന സംസ്കൃതത്തില്‍ വളെരെ പാണ്ഡ്യത്വം ഉള്ള ആളെ കുറിച്ച് ഏഴു വാല്യംമുള്ള വടക്കുംകൂറിന്റെ സംസ്കൃത ചരിത്ര ഗ്രന്ഥത്തില്‍ രേഖപെടുത്തിയിട്ടില്ല .ഇന്നും മത പരമായ അവഗണന ധാരാളം ഉണ്ട് . മുട്ടത്തു വര്‍ക്കി കൂടല്ലൂര്‍ ഗ്രാമത്തില്‍ ഒരു നായരായി ജനിച്ചിരുന്നെങ്കി ല്‍ എം .ടി വാസുദേവനെ പോലെ ജ്ഞാനപീഠം ലഭിക്കുമായിരുന്നുയെന്നു ഞാന്‍ പ്രസംഗിച്ചിട്ടുണ്ട് .അങ്ങനെ യുള്ള പരാധീനതക ള്‍ ഒക്കെ ഉണ്ടെങ്കിലും അതിനെ ഒക്കെ അതിജീവിച്ചു മുന്നോട്ടു പോകുവാന്‍ നമുക്ക് കഴിയണം .
മലയാള ഭാഷയെയും സാഹിത്യത്തെയും സംബന്ധിച്ചിടത്തോളം ഇപ്പോ ള്‍ പലരും അംഗീകരിക്കുന്നില്ലയെങ്കിലും ക്രൈസ്തവ മിഷനറി മാരുടെ സംഭാവന ,ക്രൈസ്തവ വിശ്വാസികളായ എഴുത്തുകാരുടെ സംഭാവന നാം പ്രത്യേകമായി ഓര്‍ക്കേണ്ട സംഗതിയാണ് .ജോര്‍ജ് മാത്തന്റെ വ്യാകരണ സംബന്ധ മായ കൃതികള്‍ , അര്‍ണോസ് പാതിരിയുടെ കൃതിക ള്‍ ഒക്കെ വിലപ്പെട്ടതാണ് . ഹിന്ദുക്കള്‍ക്ക് ജ്ഞാനപ്പാന ഉള്ളതുപോലെ ക്രിസ്ത്യാനികള്‍ക്ക് പുത്ത ന്‍ പാന എഴുതിയ ആളാണ് അര്‍ണോസ് പാതിരി.പതിനാറാം നൂറ്റാണ്ടില്‍ ഇവിടെ വന്നു സംസ്കൃതം പഠിച്ചു വ്യാകരണ ഗ്രന്ഥങ്ങള്‍ എഴുതിയ അദ്ദേഹം ഒരിക്കല്‍ വഴിയിലൂടെ നടന്നു പോകുമ്പോള്‍ ഒരു നമ്പൂതിരി പുചിച്ചു പറഞ്ഞു: “ഗണപതി വാഹന രിപു നയന”ഗണപതി വാഹനം എലി .എലിയുടെ ശത്രു പൂച്ച .രിപു നായനാ എന്നാല്‍ പൂച്ചക്കണ്ണ്‍ ഉള്ളവ ന്‍ .അര്‍ണോസ് പതിരിക്ക് സംസ്കൃതം അറിയാമെന്നു നമ്പൂതിരിക്ക് അറിഞ്ഞു കൂടായിരിന്നു.അര്‍ണോസ് പാതിരി പറഞ്ഞു “ദശരഥ നന്ദന ദൂത മുഖ “ദശരഥ നന്ദന്‍ “എന്നാല്‍ ശ്രീരാമ ന്‍ .ദൂതന്‍ ഹനുമാ ന്‍ . ദശരഥ നന്ദന ദൂത മുഖ എന്ന് പറഞ്ഞാല്‍ “പോടാ കുരങ്ങെ’ എന്നര്‍ത്ഥം .ആ സംഭാഷനത്തോടെ അവര്‍ തമ്മി ല്‍ വലിയ സ്നേഹത്തിലായി എന്നാണ് പറയുന്നത് .ഭാഷയെയും സാഹിത്യത്തെയും നാം വളര്‍ത്തണം . ചിരിക്കുന്നതും തമാശ പറയുന്നതും പാപ മാണെന്ന് ചിന്തിക്കുന്നവ ര്‍ ഉണ്ട് .നമ്മള്‍ സാഹിത്യത്തെ വേണ്ടും വിധം പ്രോത്സാഹിപ്പിക്കുന്നില്ല .കഴിഞ്ഞ കുറെ നാളുകളായി ചില മാറ്റങ്ങള്‍ കണ്ടു വരുന്നുണ്ട് .ഈ ഗ്ലോബല്‍ മീഡിയ അത്തരമൊരു സംരംഭമാകട്ടെ .നാം വിഷയങ്ങള്‍ കൈകാര്യം ചെയ്യുമ്പോ ള്‍ സൂഷ്മതയോടെ ചെയ്യേണം .
നമ്മുടെ സാംസ്കാരിക സ്ഥിതിയെ ബന്ധിപ്പിച്ചു പറയാന്‍ ശ്രമിക്കണം .ദൈവം തന്ന കഴിവുകളെ ദൈവ നാമ മഹത്വത്തിനായി ഉപയോഗിക്കുമ്പോള്‍ രണ്ടു കാര്യങ്ങ ള്‍ നമ്മി ല്‍ ഉണ്ടായിരിക്കണം. ഒന്ന് എഴുത്തുകാരന്റെ ജീവിതം സമൂഹ നിരീക്ഷണ ത്തിനു സര്‍വഥാ വിധേയമാണന്ന് ഓര്‍ക്കണം . രണ്ടാമത് :എഴുത്തില്‍ കൃത്യതയും നല്ല ഭാഷയും ഉണ്ടായിരിക്കണം .മലയാളത്തില്‍ കാവ്യ ഭാഷ ഉണ്ടാക്കിയത് എഴുത്തച്ചനാണ് .പക്ഷെ ഗദ്യത്തിന് മാനവിക ഭാഷ മലയാളത്തിനു നല്‍കിയത് മലയാളം ബൈബി ള്‍ ആണ് .ചുനങ്ങാട് ചാത്തു മേനോന്‍ എന്ന ചെങ്ങന്നൂര്‍ തഹസില്‍ദാ ര്‍ ആണ് മലയാള ബൈബിളിലെ വ്യാകരണ ഭാഷ തെറ്റുകള്‍ തിരുത്തിയത് .അക്കാലത്തു കേരളത്തില്‍ പലയിടങ്ങളിലും പല തരത്തില്‍ മലയാളം സംസാരിച്ചു.പല സമുദായങ്ങളും പല വിധത്തില്‍ മലയാളം സംസാരിച്ചിരുന്നു .അന്ന് ഏറ്റവും കൂടുതല്‍ ആളുകള്‍ ഒരുപോലെ നല്ല മലയാളം പറഞ്ഞിരുന്നത് പമ്പ മുത ല്‍ പെരിയാ ര്‍ വരെ യുള്ള നായന്മ്മാരും ക്രിസത്യാനികളും ആയിരുന്നു .ആ ഭാഷയാണ് ബൈബിള്‍ ഭാഷയായി മാറിയതും പാതിരി ഭാഷയെന്നു അറിയപ്പെട്ടതും .ഇരുനൂറു വര്ഷം പഴക്കമുള്ള ഭാഷ യാണ് നാമിന്നു ബൈബിളില്‍ കാണുന്നത് .ഭാഷ വളര്‍ന്നു .എന്നാല്‍ പരിഭാഷ മാറിയിട്ടില്ല .സെകുലര്‍ മലയാളം, എഴുത്തുകാ ര്‍ക്ക് ഉപയോഗിക്കാന്‍തക്ക പരിശീലനം നല്‍കണം ഭാഷക്ക് മാറ്റങ്ങള്‍ സംഭവിക്കും .
എനിക്ക് 21വയസുള്ളപ്പോ ള്‍ ജോലി കിട്ടി .നാട്ടിന്‍ പുറത്തുള്ളവര്‍ പറഞ്ഞു “ഹെഡ് മാസ്റ്രുടെ മകന് പണി കിട്ടി” ഇന്ന് ഇത് പറഞ്ഞാല്‍ അവന്റെ കൈലിരുപ്പു കൊണ്ടാണ് അവനു പണി കിട്ടിയതെന്ന് നാട്ടുകാര്‍ പറയും .എഴുത്തിനെ നെകുറിച്ചു ചിന്തിക്കുമ്പോള്‍ സെകുല ര്‍ മലയാള ഭാഷ മാറ്റങ്ങള്‍ക്ക് വിധേയമായി മെച്ചപ്പെടുത്തി കൊണ്ടിരിക്കണം .മാറ്റങ്ങള്‍ ഉള്‍പ്പെടുത്തി ഭാഷയെ മേന്മയിലേക്ക് ഉയര്‍ത്തികൊണ്ടു വരണം .നമ്മുടെ ജീവിതം ശ്രദ്ധിക്കുക.നല്ല ഭാഷയെ വളര്‍ത്തുക .ഗ്ലോബല്‍ മീഡിയ സംഗമം ഒരു നല്ല തുടക്കം ആകട്ടെ . (ഡി. ബാബു പോൾ തയ്യാറാക്കിയ ബൈബിൾ നിഘണ്ടുവാണ് വേദശബ്ദരത്നാകരം. കേരള ഭാഷാ ഇൻസ്‌റ്റിറ്റ്യൂട്ട് 1997-ൽ പുറത്തിറക്കിയ ഈ ഗ്രന്ഥം 2000-ൽ വൈജ്ഞാനിക സാഹിത്യത്തിനുള്ള കേരള സാഹിത്യ അക്കാദമി പുരസ്കാരം നേടുകയുണ്ടായി.