
ഐ.പി.സി ഖത്തർ റീജിയന്റെ സംയുക്ത ആരാധന ഏപ്രിൽ 5 വെള്ളിയാഴ്ച്ച രാവിലെ 8 മുതൽ ഐ.ഡി.സി.സി കോംപ്ലക്സ് ടെന്റിൽ നടക്കും. ഖത്തർ റീജിയൻ പ്രസിഡന്റ് പാസ്റ്റര്‍ തോമസ് അബ്രഹാമിന്റെ നേതൃത്വത്തിൽ സംയുക്ത ആരാധനയുടെ ക്രമീകരണങ്ങൾ ചെയ്തുവരുന്നു. പാസ്റ്റര്‍ ജോണ്‍സന്‍ മേമന, പാസ്റ്റര്‍ ജോണ്‍ തോമസ്, പാസ്റ്റര്‍ കുരിയന്‍ കെ ഫിലിപ്പ് എന്നിവർ ദൈവചനത്തിൽ നിന്നും ശുശ്രൂഷിക്കും. ഐ.പി.സി ഖത്തർ റീജിയൻ ക്വയർ ഗാനശുശ്രുഷയ്ക്ക് നേതൃത്വം നൽകും. കൂടാതെ ഐ.പി.സി ഖത്തർ റീജിയൻ സൺഡേസ്കൂൾ- പി.വൈ.പി.എ സംയുക്ത വാർഷിക യോഗവും, താലന്തു ജേതാക്കൾക്ക് സമ്മാനദാനവും ആരാധനക്കു ശേഷം ഉണ്ടായിരിക്കുമെന്ന് പബ്ലിസിറ്റി കണ്‍വീനര്‍ ബ്ലെസ്സന്‍ ജോര്‍ജ് അറിയിച്ചു.