
മാധ്യമ നവദർശനത്തിനു അടിത്തറ ബൈബിൾ
മാധ്യമങ്ങൾ സത്യത്തിന്റെ പെട്ടകം ഉയര്‍ത്തണം
കത്തോലിക്ക സഭ നടത്തുന്ന പ്രവർത്തനത്തിനു തുല്യമായ മാധ്യമ പ്രവർത്തനങ്ങൾ ചെയ്യുന്ന
ഒരു സമൂഹമാണ് പെന്തെക്കോസ്തുകാർ.
ഞാൻ ഒരു മാധ്യമ പ്രവർത്തകനാണ്. ഇനിയും അത് തുടരും. ഏറ്റവും ഇഷ്ടപ്പെട്ട തൊഴിലും
ഇത് തന്നെയാണ്.
ക്രൈസ്തവ മാധ്യമ പ്രവർത്തനം എന്നു പറയേണ്ടതില്ല., കാരണം മാധ്യമ പ്രവർത്തനം തന്നെ
ക്രൈസ്തവമാണ് . പൊതു സമൂഹത്തിൽ അങ്ങനെ പറയുന്നത് ഉചിതമല്ലെങ്കിലും നമുക്ക് ആ വാക്ക് ഉപയോഗിക്കാം . ബൈബിൾ മാധ്യമ പ്രവർത്തന മാണ് .ആധുനിക കാലത്തെ
മാധ്യമ തത്വങ്ങൾക്കനുസൃതമായാ ണ് ബൈബിൾ എഴുതപ്പെട്ടിരിക്കുന്നത്.
ഞങ്ങൾ ജേർണലിസം ക്ലാസുകളിൽ പറയുന്ന ഒരു കഥ ഉണ്ട്. നവാഗതയായ
പത്രപ്രവർത്തകയായ പെൺകുട്ടി
പത്രസ്ഥാപനത്തത്തിൽ ചേർന്നപ്പോൾ പത്രാധിപർ നൽകിയ ജോലി നഗരത്തിലെ
തീ പിടിത്തം
റി പ്പാർട്ട് ചെയ്യുകയെന്നതായിരുന്നു. ആ കുട്ടി ഒരു ഒന്നരക്കോളം വാർത്ത
എഴുതിപത്രാധിപരെ സമീപിച്ചു.
പത്രാധിപർ പറഞ്ഞു. " ഒരു തീ പിടിത്തത്തനായി നമ്മുടെ പത്രത്തിന്റെ ഒന്നരക്കോളം മാറ്റിവയ്ക്കാനാവില്ല.
അവൾ തീ പിടത്തമുണ്ടായ സ്ഥലം കണ്ടു. തീ അണയ്ക്കുന്ന ശ്രമങ്ങൾ കണ്ടു.
അഗ്നിശമന പ്രവർത്തകരുമയ സoസരിച്ചു. എഡിറ്റർ പറഞ്ഞു.വാർത്തയ്ക്ക്
കുഴപ്പം ഒന്നു ഇല്ല, ചുരുക്കി എഴുതണം.
പെൺ കുട്ടി പറഞ്ഞു.ഇത് ചൂരുക്കാൻ പറ്റില്ല. ഇതെല്ലാം സത്യമാണ്.
അപ്പോൾ ന്യൂസ് എഡിറ്റർ പറഞ്ഞത്.
ബൈബിളിലെ ഉലപത്തി പുസ്തകത്തിലെ ആദ്യ അധ്യായം വായിക്കാനാണ് .ലോകത്തിലെ ഏറ്റവും വലിയ വാർത്ത പ്രപഞ്ചസൃഷ്ടിയാണ് .അതിനു ശേഷം മനുഷ്യസൃഷ്ടി.
പ്രപഞ്ചസൃഷ്ടിയെകുറിച്ചുള്ള വാക്കുകൾ വായിക്കാൻ ആവശ്യപ്പെട്ടു.
എത്ര ചുരുക്കിയാക്കിയാണ് സൃഷ്ടികമ്മം എഴുതിയിരിക്കുന്നത് .
ഒരു കാര്യം യുക്തിസഹമയി ചുരുക്കി എഴുതുന്നത്തിന് ഉദാഹരണമാണ്
ഉല്‍പ്പത്തിയിലെ പ്രപഞ്ചസൃ ഷ്ടി.
പിന്നീട് ചാൾസ് ഡാർവിൻ ഒരു സിദ്ധാന്തം അവതരിപ്പിച്ചു. അത് പലരും തള്ളികളഞ്ഞു.
ആ സിദ്ധാന്തം ലോകം അംഗീ ക രിച്ചപ്പോഴും ബൈബിളില സൃഷ്ടിയെക്കുറിച്ചു പറഞ്ഞതിനു
കോട്ടം തട്ടാതെ ഇന്നും നില നിലക്കുന്നു.
ഉൽപ്പത്തി പുസ്തകത്തിലെ ആ വാർത്ത ഇല്ലായെങ്കിൽ പിന്നിട് വാർത്തകൾ ഒന്നും ഉണ്ടാകുകയില്ല.
ദൈവമാണ് എല്ലാം സൃഷ്ടിച്ചതതെന്നാണ് അവിടെ പറയുന്നത്.
"തീയറി ഓഫ് ഇവലൂഷ"ന് അനുസൃതമായി ബൈബിളിലെ ഉല്പത്തി വിവരിക്കാൻ കഴിയുന്നു
യെന്നതാണ് പ്രത്യകത.
ബൈബിൾ എങ്ങനെ വേണമെങ്കിലും വ്യാഖ്യാനിക്കും. നാം എല്ലാം വ്യാഖ്യാതാക്കളാണ്.
ഗുട്ടൻബർഗ് പ്രിൻടിംഗ് ടെക്നോളജി കണ്ടു പിടിച്ചതിനു ശേഷം ബൈബിൾ ഇവിടെ അച്ചടിച്ചു.
അത് ജനകീയമായി.
പൗരോഹിത്യത്തിൻ്റെ കുത്തകയായ ബൈബിൾ വായന ജനകീയമായി
അപ്പോൾ വായനക്കാരായ നാം എല്ലാം വ്യഖ്യാതാക്കളാണ് .സമകാലികമായി ബൈബിളിനെ
വ്യാഖ്യാനിക്കാൻ കഴിയുന്നതു കൊണ്ടാണ് ബൈബിളിൻ്റെ പ്രസക്തി നില നിലക്കുന്നത്.
ഞാൻ ചിലപ്പോൾ കൗതകത്തോടെ ചില വ്യാഖ്യാനങ്ങൾ നടത്താറുണ്ട്. എല്ലാം ശരിയാകണമെന്നില്ല.
എന്നാൽ നമുക്ക് നമ്മുടെ ദൈനംദിന ജീവിതവുമായി ബൈബിളിനെ പൊരുത്തപ്പെടുത്താനാകുന്നു
യെന്നതാണ് ബൈബിളിന്റെ മഹത്വം.
ആദ്യത്തെ ടെലികാസ്റ്റിനെക്കുറിച്ചു ഇവിടെ പരാമർശിക്കയുണ്ടായി. അമേരിക്കയിൽ കെന്നഡിയുടെ
മരണവാർത്തയും സംസ്ക്കാര യാത്രയും സംപ്രേക്ഷണം ചെയതതാണ ആദ്യത്തെടെലികാ സ്റ്റ് .
വളരെ അടുത്ത കാലത്ത് സംഭവിച്ചതാണിത്.അത്ര യുള്ളു ടെലിവിഷൻ്റെ ചരിത്രം
എന്നാൽ 2000 വർഷം മുൻപു സംഭവിച്ച ആ നല്ല വാർത്ത, ലോകം അറിഞ്ഞ ആദ്യ വാർത്തയാണ്
ബത്ലഹേമിൽ സംഭവിച്ചത്.
ബത്ലഹേമിൽ ഒരു പ്രസവം നടന്നു.അത് എത്രയോ കാലം തലമുറകൾ കാത്തിരുന്ന വാർത്തയാണത്.
അന്നത്തെ ഏറ്റവും വിജനമായ കുഗ്രാമത്തിൽ ആരോരും അറിയപ്പെടാത്ത വിനീത
സാഹചര്യത്തിൽ അർദ ധ രാത്രിയിൽ ആ പ്രസവം നടന്നു.
ലോകം കാത്തിരുന്ന ഒരു വാർത്ത അറിയുവാനുള്ള അവകാശമുണ്ട് ' റൈറ്റ് റ്റു ഇൻഫർമേഷൻ'
നാം കാണുന്നത് .'പൊതു താല്പര്യമുള്ള വിഷയങ്ങൾ പൊതു സമൂഹത്തിന്
അറിയാൻ ഉള്ളഅവകാശം'
ഈ അവകാശത്തിനു സാക്ഷാത്കാരം നൽകി കൊണ്ടാണ് ഒരു ദൈവദൂതൻ പ്രത്യക്ഷപ്പെട്ടതു.
തൊട്ടടുത്ത് ഹോരോദാ രാജാവുണ്ട്.. കൊട്ടാരമുണ്ട് .അവിടേക്കല്ല ദൂതൻ പോയത് . രാത്രി ഉറക്കമിളച്ചു ആടുകളെ നോക്കുന്നഇടയന്മാർക്കരുകിലേക്കാണ്.
ദൈവദൂതൻ്റെ വാക്കുകൾക്ക് ഒരു സംഗീതത്തൻ്റ അകമ്പടി ഉണ്ടായിരുന്നു.
ടെലിവിഷൻ തുറക്കുമ്പോൾ സംഗീതമുണ്ടു.നാം അത് ശ്രദ്ധികാറില്ലയെന്നു മാത്രം.'ഹീർ ഈസ് എ ഗുഡ്
ന്യൂസ് ഫോർ യു' എന്നാണ് ന്യൂസ് റീഡർ പറയുന്നത്.
നിങ്ങൾക്കായ് ഒരു നല്ല വാർത്ത. എന്നാൽ ഇന്നത്തെ വാർത്ത അവതാരകർക്ക് വേണുവായാലും
ബിനുവായാലും അവർക്ക് പലപ്പേഴും നല്ല വാർത്ത പറയാനില്ല.എങ്കിലും അവർ നല്ലവാർത്തകൾ
വായിക്കാൻ ചില തലക്കെട്ടകൾ നല്കാറുണ്ട്.
സംഗീതത്തിൻ്റെ അകമ്പടിയോടെ ദൈവദൂതൻ സദ് വാർത്ത നൽകി അപ്രത്യക്ഷനാകുന്നു.
ആധുനിക കാലത്തെ റ്റി.വി ന്യൂസ് ബ്രോഡ്കാസ്റ്റിംഗ് ഫോർമാറ്റ് ആണ് അന്ന് അവിടെ നടന്നത്.
ഒരു മാലാഖ പറഞ്ഞ കാര്യം അവിശ്വസിക്കേണ്ടതില്ല. എന്നാൽ ഇടയന്മാർ ചെ യ്തത് കേട്ടത്
ശരിയോ എന്ന് അന്വേഷിക്കുവാൻ തയ്യാറായി.
അവർ അവിടെ ചെന്ന് ഉണ്ണിയേയും മാതാപിതാക്കളെയും കാണുന്നു.കണ്ട പ്പോൾ അവർക്ക്
കേട്ട വാർത്ത സത്യമെന്ന് ബോധ്യമായി. അപ്പോൾ ആദ്യത്തെ ന്യൂസ് ബ്രോഡ്കാസ്റ്റ് എന്ന്പറയുന്നതിൽ
ആധുനിക മാധ്യമ ചേരുവകൾ എല്ലാ ഉണ്ടായിരുന്നു. ഇന്ന് നമുക്ക് ഗുഡ് ന്യൂസ് മാത്രം പറയാൻ കഴിയുന്നില്ല.
മുൻപ് കൊച്ചിയിൽ ഒരു ബിഷപ്പ് പത്രം തുടങ്ങിയപ്പോൾ അതിന് സദ് വാർത്ത എന്ന പേര് നൽകി .
അധികം നാൾ സദ്വാർത്ത പറയേണ്ടി വന്നില്ല.
നമുക്ക് ചുറ്റും ഇന്ന് സദ്വാർത്തയില്ലാത്ത അവസ്ഥ.
ഐ.പി.സി സഭാംഗങ്ങൾ ആണല്ലോ നിങ്ങൾ എന്നാൽ വക്കീൽ എന്ന നിലയിൽ എനിക്കറിയാവുന്നത്
മറ്റാരു ഐ.പി.സിയാണ് 'ഇന്ത്യൻ പീനൽ കോഡ്
. ഇന്ത്യൻ പീനൽ കോഡിൻ്റെ പ്രത്യേക ത എല്ലാ കുറ്റവും ശിക്ഷയും അതിൽ വിവരിച്ചിരിക്കുന്ന
യെന്നതാണ്.
ഐ.പി.സിയിൽ വിവരിക്കുന്ന എല്ലാ കുറ്റവും ശിക്ഷയും ബൈബിളിലും ദർശിക്കാം.
അവസാനമായി സുപ്രീം കോടതി റദ്ദാക്കിയ സ്വവർഗ്ഗ രതി ഉൾപ്പെടെ.
ഏത് സെക്ഷനും ഉദാഹരണം ആവശ്യമെങ്കിൽ ബൈബിൾ എടുത്തു വെച്ച് വായിച്ച് കേൾപ്പിക്കാം.
ബൈബിൾ എല്ലാ ദുഷ്കൃത്യങ്ങളും വിവരിക്കുന്ന ഗ്രന്ഥം കൂടിയാണ്.
ആദ്യം തന്നെ ഉല്ലത്തിയിൽ സ്വന്തo സൃഷ്ടാവിനെ ധിക്കരിക്കുന്ന ഒരു സ്ത്രീയും പുരുഷനും,
സഹോദരനെ കൊലപ്പെടുത്തുന്ന സഹോദരൻ,
ഇങ്ങനെ എല്ലാ കുറ്റങ്ങളും ബൈബിൾ തുറന്ന് നമുക്ക് കാണിച്ച് കൊടുക്കാം.
അതു കൊണ്ട് ബൈബിൾ ഒരു അസന്മാർഗ്ഗിക കൃതിയിണെന്ന് ആരും പറഞ്ഞിട്ടില്ല.
തെറ്റുകൾ ആവർത്തിക്കുവാനുള്ള പ്രേചാദനം നല്കുന്ന രീതിയിലല്ല ബൈബിൾ എഴുതപ്പെട്ടിരിക്കുന്നത്.
ഇതെല്ലാം ചേർന്നതാണ് മനുഷ്യൻ എന്നും നിങ്ങൾ ഈ തെറ്റുകൾ ചെയ്യരുത്
എന്നതിനാണ് കുറ്റകൃത്യങ്ങളെക്കിച്ചുള്ള വിവരണംബൈബിൾ നല്കുന്നത. മാധ്യമ പ്രവർത്തനത്തിലും
നമുക്ക് പല കാര്യങ്ങളും പറയേണ്ടി വരും.
നമുക്ക് കേൾക്കാൻ ഇഷ്ടമല്ലാത്ത പല കാര്യങ്ങളും പറയേണ്ടി വരും. ഞാൻ സദ്വാർത്ത എന്ന
പത്രത്താനുണ്ടായ ദുരന്തത്തെ കുറിച്ച് പറഞ്ഞു 'വളരെ പണ്ട് 1980-ൽ എൻ്റെ ഒരു സുഹൃത്ത്കൊച്ചിയിൽ ഒരു പത്രം തുടങ്ങി.
സിറ്റി സൺ എന്നായിരുന്നു അതിന്റെ പേര് . പൗരൻ എന്നല്ല; സിറ്റി സൂര്യൻ എന്ന അർത്ഥമുള്ളത്.
എന്നെ ആ പത്രത്തിൻ്റെ ചീഫ് എഡിറ്ററായി നിയമിച്ചു. അന്ന് അദ്ദേഹം നൽകിയ നിർദ്ദേശംമോശമായ
തെറ്റായ ഒരു വാർത്തയും കൊടുക്കണ്ട; എല്ലാ വർക്കും നന്മ ഉണ്ടാകാൻ നന്മ മാത്രം പറയുക.
അത് വലിയ പരീക്ഷണമായിരുന്നു.
ഏറ്റവുമികച്ച ഓഫ് സെറ്റ് പ്രസ്സിൽ അച്ചടിച്ച വാരികയായിട്ടുപോലും,കേരളത്തിൽ തന്നെ
ആദ്യമായി ഓഫ് സെറ്റിൽ അച്ചടിച്ച വാരികയായിട്ടുപോലും അതികനാൾ മുൻപോട്ട്പോകാനായില്ല.
നല്ല വാർത്തകൾ കൊടുത്താൽ മാത്രം പത്രം മൂന്നാട്ട് പോകില്ല. അങ്ങനെയാണ് സെൻസേഷണലിസം
കടന്നു വരുന്നത്. അത് ആവശ്യമാണ്. ഞാൻ അതിൽ തെറ്റുപറയുന്നില്ല
വാർത്തകൾ ആകർഷകമായി നൽകുക എന്നതാണ് സെൻസേഷണലിസമെന്നത് . എന്നാൽ മറ്റ് പല
തെറ്റുകളുo മാധ്യമ രംഗത്ത് ഉണ്ട്.
പ്രചാരം വർദ്ധിപ്പിക്കുന്നതിനു വേണ്ടി സ്വന്തമായി വാർ ത്ത സൃഷ്ടിക്കുന്നവരുണ്ട്.
അങ്ങനെ ഒരു മാധ്യമ പ്രവർത്തനമാണ് 'ഓൾമൈറ്റി' എന്ന നോവലിൽ വിവരിക്കുന്നത് അതിൻ്റെ
മലയാളം പതിപ്പാണ് ന്യൂഡൽഹി എന്ന സി നി മ
ആ തരത്തിലുള്ള മാധ്യമ പ്രവർത്തനം തെറ്റുകൾ ഇല്ലാതെയാക്കലല്ല; തെറ്റുകളിലേക്ക് നയിക്കുന്നതിനാണ്.
സ്കാൻ ഡിനേവിയ യെന്ന രാജ്യം വളരെ സന്തുഷ്ടിയുള്ളവരുടെ രാജ്യമായിരുന്നു.
എന്നാൽ അവിടെ ഒരിക്കൽ ആത്മഹത്യ നിരക്ക് വളരെ കൂടുതലായി..എന്താ കാരണമെന്നറിയില്ല.
ജനങ്ങൾ ആന്മഹത്യ ചെയ്യുന്നു...!
അവിടെയുള്ള പത്രങ്ങൾ ഒരു കാര്യം കണ്ടെത്തി. നാം ഇത്തരം ആത്മഹത്യ വാർത്തകൾ
കൊടുക്കുമ്പോൾ ആത്മഹത്യയെ മഹത്യ വത്കരിക്കുകയാണെന്നും , മറ്റുള്ളവരെ കൂടി
പ്രേരിപ്പിക്കുകയാണെന്നും മനസ്സലാക്കി.
മന:ശാസ്ത്ര പഠനങ്ങൾ ഉണ്ടായി.ഇപ്രകാരം ഒരു തീരുമാനത്തിലെത്തി ചേർന്നു.ഇനി മേലിൽ
ആത്മഹത്യ വാർത്തകൾ നൽകുകയില്ലെന്നവർ തീരുമാനിച്ചു.
പ്രധാനപ്പട്ട സംഭവങ്ങൾ ഒഴികെ മറ്റെല്ലാം മരിച്ചു യെന്ന വാർത്ത കൊടുത്തു. അതകൊണ്ടാണോ
എന്നറിയില്ല ;പില്ലകാലത്ത് ആത്മഹത്യ നിരക്ക് വളരെ കുറഞ്ഞു.
നമ്മുടെ നാട്ടിലും ഉണ്ടല്ലൊ ഈ പ്രശ്നം.കർഷക ആത്മഹത്യ, പ്രണയ നൈരാശ്യ ആത്മഹത്യ,
പരീക്ഷയിൽ മാർക്ക് കുറഞ്ഞാൽ ആത്മഹത്യ ഇങ്ങനെ ആത്മ ഹത്യ ചെയ്യുന്നവരെ
സമൂഹംഏറ്റെടുക്കുന്നു.
അവരുടെ കടം എഴുതിതള്ളുന്നു 'കുടു:ബത്തിനു ജോലി നൽകുന്നു 'എന്തുകൊണ്ടോ ആത്മഹത്യ
നല്ലതെന്ന തോന്നൽ നാം സൃഷ്ടിക്കുന്നു. ആത്മഹത്യ ശരിയല്ലായെന്ന സന്ദേശമല്ല നമ്മുടെമാധ്യമങ്ങൾ
നല്കുന്നത്.
എല്ലാ തെറ്റുകകളും തിന്മകളും ചൂണ്ടി കാണിക്കുവാനുള്ളതു കൂടിയാണ് മാധ്യമ പ്രവർത്തനം.
അതു കൊണ്ടാണ് ഞാൻ ബെബിൾ അടിസ്ഥാനമാക്കി സംസാരിക്കുന്നത്.
ബൈബിൾ എല്ലാ തിന്മകളും ചൂണ്ടിക്കാണിക്കുന്നു
ബൈബിൾ ഒരു ഐ.പി.സിയാണ്. മാധ്യമ പഠനത്തിന് വളരെ സഹായിക്കുന്ന ഒന്നാണ് ബൈബിൾ
ബൈബിളിലെ നാലു സുവിശേഷകരും പറയുന്ന ജീവിതകഥയു ക്രമവും ഒന്നാണ് .ചില പ്രത്യേകതകൾ
നാലു സുവിശേഷകർക്കും ഉണ്ട് 'അവർ റിപ്പോർട്ടേഴ്സാണ് 'ആനുകാലികമായല്ല ചിലനാളുകക്ക്
ശേഷമാണവർ റിപ്പോർട് ചെയ്തതെന്നു മാത്രം.
അറിയാന്നുള്ള അവകാശത്തെ പൂർത്തീകരിക്കുവാൻ വേണ്ടിയാണ് മാധ്യമങ്ങൾ പ്രവർത്തിക്കേണ്ടത് -
വാർത്ത നല്കുക മാത്രമല്ല മാധ്യമങ്ങളുടെ ജോലിയെന്ന് പറയാറു ണ്ട്. സമൂഹത്തെ നയിക്കുക .
സമൂഹത്തിന് പ്രക്ഷോഭത്തിൻ്റെ പാതയിലേക്ക് വരേണ്ടി വരുമ്പോഴും അവിടെയും അവരെനയിക്കുക.
പലതരത്തിലുള്ള മാധ്യമ ധർമ്മമുണ്ട് .എല്ലാറ്റിലും പ്രധാനപ്പെട്ടത് സത്യം അവതരിപ്പിക്കുകയെന്നതാണ്.
സത്യം പറയുക.
നാട്ടുകാരോട് ചോദിച്ചാൽ അവർക്കുള്ള ആക്ഷേപം മാധ്യമങ്ങൾ സത്യം പറയുന്നില്ലായെന്നതാണ്.
ബോധപൂർവ്വം മാധ്യമങ്ങൾ സത്യം പറയുന്നില്ലായെന്നനിക്ക് അഭിപ്രായം ഇല്ല. ഞാൻ ഒരു കടുത്ത
മാധ്യമ വിമർശകനാണ്
സത്യം എന്നാൽ എന്ത് എന്നൊരു ചോദ്യമുണ്ട്. ആ ചോദ്യം നമുക്ക് പരിചയമുള്ള ചോദ്യമാണ്. 2000 വർഷം പഴക്കമുള്ള ചോദ്യമാണ്.
'വാട്ട് ഈസ് ട്രൂത്ത്' എന്ന് പീലാത്തോസ് ചോദിച്ചു. ഉത്തരത്തിനു വേണ്ടി കാത്തു നിന്നില്ല.ആരോ
പറഞ്ഞതാണ് സത്യമെന്ന് എല്ലാവരും അംഗീകരിക്കുന്ന സത്യം ദുർബലമായി, അസത്യത്തിൻ്റെ
ദുർബല രേഖകൾ കൂടുതൽ അംഗീകരിക്കപ്പെടുന്നു.
(കുമ്പനാട് ഹെബ്രോന്‍ പുരത്ത് ഐ പി സി ഗ്ലോബ ല്‍ മീഡിയസമ്മേളനത്തി ല്‍ ഡോ .സെബാസ്റ്റ്യൻ പോൾ ചെയ്ത പ്രഭാഷണത്തിന്റെ പൂര്‍ണരൂപം –എഡിറ്റര്‍