ഐ.പി.സി കേരളാ സ്റ്റേറ്റ് കൗൺസിൽ എസ്.എസ്.എൽ.സി.പരീക്ഷക്ക് എല്ലാ വിഷയങ്ങൾക്കും ഏപ്ലസ് നേടിയ വിദ്യാർത്ഥികൾക്ക് കാഷ് അവാർഡ് നല്കുന്നു.
ഇക്കഴിഞ്ഞ എസ്.എസ്.എൽ.സി.
പരീക്ഷയ്ക്ക് ഫുൾ എ.പ്ലസ് നേടിയ ഐ.പി.സി.സഭാംഗങ്ങളായ വിശ്വാസികളുടെ മക്കളിൽ നിന്നും ക്യാഷ് അവാർഡിനുള്ള അപേക്ഷ ക്ഷണിച്ചു.
മെയ് 18ന് വൈകിട്ട് 5 മണിക്ക് മുമ്പ് ipckerala@gmail.com എന്ന വിലാസത്തിൽ സഭാ ശുശ്രൂഷകന്റെ ശുപാർശയോടെ മാർക്ക് ലിസ്റ്റിന്റെ കോപ്പിയും പാസ്പോർട്ട് സൈസ് ഫോട്ടോ
സഹിതം അയക്കേണ്ടതാണെന്ന് കേരളാ സ്റ്റേറ്റ് ട്രഷറാർ ജോയി താനുവേലിൽ അറിയിച്ചു.