നമ്മുടെ കര്‍ത്താവായ യേശു തമ്പുരാന് ഒലിവു മലയില്‍ ഇരിക്കുമ്പോള്‍ തന്റെ ശിഷ്യന്മാര് അടുത്തു വന്നു ഒരു ചോദ്യം ചോദിച്ചു. യെരുശലേം ദേവാലയത്തിന്റെ നാശം, കര്‍ത്താവിന്റെ വരവ്, ലോകാവസാനം എപ്പോള്‍ സംഭവിക്കും എന്ന്. മറുപടിയായി ഒത്തിരി കാര്യങ്ങള്‍ വരവിന്റെ അടയാളങ്ങളായി പറഞ്ഞു എങ്കിലും വരവിന്റെ ക്യത്യ സമയം പിതാവല്ലാതെ ആരും സ്വര്‍ഗ്ഗത്തിലെ ദൂതന്മാരും പുത്രനും കൂടെ അറിയുന്നില്ല എന്നുള്ള മാറ്റമില്ലാത്ത വചനത്തില്‍ ആശ്രയിക്കാതെയാണ് മായന്‍ കലണ്ടറിന്റെ ചുവടു പിടിച്ച് രണ്ടായിരത്തി പന്ത്രണ്ടില്‍ ലോകാവസാനം ഉണ്ടാകും എന്നു പ്രവചിച്ചത്. നാം ഒരു പുതു വര്‍ഷത്തിലേക്കു പ്രവേശിക്കുന്നു. ഈ പുതു വര്‍ഷത്തില്‍ നാം ആഗ്രഹിക്കുന്ന ശുഭഭാവി വരുവാന്‍ തിന്മക്കായി അല്ല നന്മക്കായി നിരൂപിക്കുന്ന യഹോവയില്‍ത്തന്നെ നമുക്ക് ആശ്രയിക്കാം. യഹോവ തന്നെ ആശ്രയമായിരിക്കുന്ന മനുഷ്യന് പ്രതികൂലങ്ങളിലും പ്രതിസന്ധികളിലും തകര്‍ന്നുപോകില്ല.ല്പആരംഭത്തില് അവസാനവും പൂര്‍വ്വകാലത്തു മേലാല്‍ സംഭവിപ്പനുള്ളതും അറിയുന്ന ദൈവം നമുക്കുവേണ്ടി പ്രവര്‍ത്തിക്കും.ല്പഅത് ആര്‍ക്കും തടുക്കുവാന്‍ സാദ്ധ്യമല്ല.
യിസ്രായേല്‍ മക്കളുടെ യാത്രയില്‍ എലീമിനും സീനായ്ക്കും ഇടയിലുള്ള സീന്‍ മരുഭൂമിയില്‍ ആഹാരം ഇല്ല എന്നു പറഞ്ഞ് മോശക്കും അഹരോനുനുമെതിരായി ജനം പിറുപിറുത്തപ്പോള്‍ ദൈവം തന്റെ മഹത്വം വെളിപ്പെടുത്തി.ല്പആദ്യല്പദിവസത്തെ അദ്ധ്വാനത്തെ ഇരട്ടിയായി വര്‍ദ്ധിപ്പിച്ച് അനുഗ്രഹിച്ച ദൈവംല്പഈ പുതുവര്‍ഷത്തില്‍ ഇരട്ടിയായ അനുഗ്രഹങ്ങളെ നല്കി മാനിക്കും.ല്പഏദോമ്യരുമായിട്ടുള്ള യുദ്ധത്തില്‍ വെള്ളം കിട്ടാതെ വന്നപ്പോള്‍ എലീശയുടെ നിര്‍ദ്ദേശപ്രകാരം വിശ്വാസത്തിന്റെ കുഴി കുഴിച്ചപ്പോള്‍ കാറ്റോ മഴയോ ഇല്ലാതെ അനുകൂല സാഹചര്യങ്ങളില്ലï എങ്കിലും ഏദോം വഴി വെള്ളം വന്നു കുഴികള്‍ നിറഞ്ഞതുപോലെ സാഹചര്യം അനുകൂലം അല്ലെങ്കിലും അതിശയം പ്രവര്‍ത്തിക്കാന്‍ കഴിയുന്ന ദൈവത്തില്‍ ആശ്രയിക്കാം. ദൈവം പ്രവര്‍ത്തിക്കും. ചെറുബാലന്റെ കയ്യിലെ യവത്തപ്പവും മീനും കര്ത്യകരങ്ങളില് എടുത്തപ്പോള്‍ അനേകായിരങ്ങള്‍ക്ക് ത്യപñിയാകാന് കാരണം ആയെങ്കില്‍ നമ്മെയും ആ കരങ്ങളില്‍ സമര്‍പ്പിക്കാം. രണ്ടായിരത്തി പതിമൂന്നില്‍ ദൈവം നമ്മെ ഉപയോഗിക്കട്ടെ.ല്പബാലന്റെ കയ്യിലെ അപ്പം കര്ത്യകരങ്ങളില് എത്തിച്ചത് അന്ത്രയോസ് ആണല്ലൊ.ല്പഅതുപോലെ മറ്റുള്ളവരെ യേശുവിങ്കലേക്കു നടത്താന്‍ ദൈവം ഓരോരുത്തരേയും സഹായിക്കട്ടെ.
ദൈവം നല്കിയ എല്ലാ നന്മകളേയും ഓര്‍ത്ത് ദാവീദിനെപ്പോലെ കര്‍ത്താവായ യഹോവേ നീ എന്നെ ഇത്രത്തോളം കൊണ്ടുവരുവാന്‍ ഞാന്‍ ആര് എന്നുപറഞ്ഞ് ദൈവസന്നിധിയില്‍ താഴ്ത്താം.
ദൈവം നമ്മെ അനുഗ്രഹിക്കട്ടെ.