ഒറ്റപ്പാലം: പ്രസിദ്ധമായ ഭാരതപ്പുഴ കൺവെൻഷൻ ഫെബ്രുവരി 23 വ്യാഴം മുതൽ 26 ഞായർ വരെ ഒറ്റപ്പാലം ഭാരതപ്പുഴ മണൽപ്പുറത്ത് നടക്കും. പാസ്റ്റർമാരായ ടി.ജെ. സാമൂവേൽ, വറുഗീസ് എബ്രഹാം,തോമസ് മാമൻ,ബാബു ചെറിയാൻ എന്നിവർ പ്രസംഗിക്കും. ശാലേം വോയ്സ് ഗാനശുശ്രൂഷയ്ക്ക് നേതൃത്വം നൽകും. സ്റ്റീഫൻ ദേവസി, ബ്ലസൻ മേമന എന്നിവർ ഗസ്റ്റ് സിങേഴ്സായി ഗാനങ്ങൾ ആലപിക്കും. ഫെബ്രുവരി 24 വെള്ളിയാഴ്ച ഉപവാസപ്രാർതഥനയും 26 ഞായറാഴ്ച ഉച്ചയ്ക്കുശേഷം യുവജനസമ്മേളനവും നടക്കും. ദൂരെസ്ഥലങ്ങളിൽ നിന്ന് വരുന്നവർക്ക് താമസസൌകര്യം ഒരുക്കിയിട്ടുണ്ട്. തെക്കേമലബാറിലെ എറ്റവും വലിയ ആത്മീയസംഗമമായ ഭാരതപ്പുഴ കൺവെൻഷന് വിവിധഒരുക്കങ്ങൾ പൂർത്തിയായെന്ന് സെക്രട്ടറി പികെ.ദേവസിയും കൺവെൻഷൻ കോർഡിനേറ്റർ സജി മത്തായി കാതേട്ടും അറിയിച്ചു
19-മത് ഭാരതപ്പുഴ കൺവെൻഷൻ ഫെബ്രുവരി 23 മുതൽ 26 വരെ ഒറ്റപ്പാലം മണൽപ്പുറത്ത്.
Voice Of Desert
7 years ago
comments
നിങ്ങളുടെ അഭിപ്രായങ്ങള്‍ (YOUR COMMENTS)
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ Voice of Desert -ന്റെ അഭിപ്രായമാവണമെന്നില്ല. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.