കുവൈത്തില്‍ വിദേശതൊഴിലാളികളുടെ എണ്ണം പരിമിതപ്പെടുത്താനുള്ള കരട് നിര്‍ദേശത്തിന് പാര്‍ലമെന്റ് നിയമനിര്‍മാണ സമിതിയുടെ അംഗീകാരം. ഇതുപ്രകാരം ഓരോ വിദേശ രാജ്യക്കാരുടെയും എണ്ണം കുവൈത്ത് ജനസംഖ്യയുടെ പത്തു ശതമാനത്തില്‍ കൂടാന്‍ പാടില്ല. നിര്‍ദേശം നിയമമായാല്‍ ലക്ഷക്കണക്കിനു പ്രവാസികള്‍ രാജ്യം വിടേണ്ടിവരും.12.5 ലക്ഷമാണ് കുവൈത്തിലെ ജനസംഖ്യ. കുവൈത്തിലുള്ള വിദേശികള്‍ 25 ലക്ഷത്തോളവും. ജനസംഖ്യാ സംതുലനം നിലനിര്‍ത്താന്‍ വിദേശതൊഴിലാളികളുടെ എണ്ണം ഗണ്യമായി കുറയ്ക്കണമെന്നാണ് കരട് ബില്ലിലെ ആവശ്യം. നിലവില്‍ കുവൈത്തിലെ ഏറ്റവും വലിയ പ്രവാസിസമൂഹം ഇന്ത്യക്കാരാണ്. 6,70,000ല്‍ അധികം ഇന്ത്യക്കാര്‍ കുവൈത്തില്‍ തൊഴിലെടുക്കുന്നു. ഈജിപ്താണ് രണ്ടാമത്- 5,20,000. ബംഗ്ലാദേശ്, പാകിസ്ഥാന്, ഫിലിപ്പീന്‍സ്, സിറിയ എന്നീ രാജ്യക്കാരും പിന്നിലായുണ്ട്. ഇന്ത്യക്കാരുടെയും ഈജിപ്തുകാരുടെയും മറ്റും എണ്ണം കുവൈത്ത് ജനസംഖ്യയുടെ പത്തു ശതമാനത്തിലേക്ക് കുറയ്ക്കേണ്ടിവന്നാല് വന്‍തോതില്‍ പ്രവാസികളുടെ മടങ്ങേണ്ടിവരും.വിദേശികളുടെ താമസം അഞ്ചുവര്‍ഷമായി പരിമിതപ്പെടുത്താനും വിദേശികള്‍ കുടുംബത്തെ കൊണ്ടുവരുന്നത് വിലക്കാനുമുള്ള കരട് നിര്‍ദേശത്തിനും ഇതോടൊപ്പം പാര്‍ലമെന്റ് സമിതിയുടെ അംഗീകാരമായി. എന്നാല്‍, ഉയര്‍ന്ന യോഗ്യതയുള്ളവരെയും വിദഗ്ധ തൊഴിലാളികളെയും ഒഴിവാക്കി. ജിസിസി, യൂറോപ്യന്‍ യൂണിയന്, അമേരിക്ക എന്നിവടങ്ങളില്‍നിന്നുള്ള പൗരന്മാരെയും കണ്‍സള്‍ട്ടന്റ്, ഡോക്ടര്‍മാര്‍ എന്നിവരെയും ഒഴിവാക്കിയിട്ടുണ്ട്. വിസ റദ്ദാകുംമുമ്പ് രാജ്യംവിടുന്ന വിദേശികള്‍ക്ക് അനുവദിച്ച ആറുമാസം എന്നത് ഒഴിവാക്കണമെന്ന ആവശ്യത്തിനും അംഗീകാരം നല്കി.അവിദഗ്ധ തൊഴിലാളികള്‍ക്കും പൂര്‍ണ വൈദഗ്ധ്യമില്ലാത്ത തൊഴിലാളികള്‍ക്കും രാജ്യത്ത് തങ്ങാനുള്ള സമയപരിധി അഞ്ചുവര്‍ഷമായി നിജപ്പെടുത്തണമെന്നായിരുന്നു കഴിഞ്ഞ ജനുവരിയില്‍ എംപി അബ്ദുല്ല അല്‍ തമീമി പാര്‍ലമെന്റില്‍ സമര്‍പ്പിച്ച കരട് ബില്ലിലെ പ്രധാന നിര്‍ദേശം. ബില്‍ നിയമമാകാന്‍ സുദീര്‍ഘമായ പ്രക്രിയ വേണം. നിയമങ്ങളുമായും ഭരണഘടനയുമായും പൊരുത്തപ്പെടുന്നതാണോ കരട് ബില്ലെന്ന് പാര്‍ലമെന്റ് നിയമനിര്‍മാണ സമിതി പരിശോധിച്ചശേഷം ഇത് ആഭ്യന്തര, പ്രതിരോധ കമ്മിറ്റികള്‍ക്ക് വിടും. ഇവര്‍ അംഗീകാരം നല്കിയാല് ചര്‍ച്ചയ്ക്ക് പാര്‍ലമെന്റിനു മുന്നിലെത്തും. പാര്‍ലമെന്റ് അംഗീകാരം ലഭിച്ചാല്‍ സര്‍ക്കാരിന് വിടും.(ദേശാഭിമാനി)
കുവൈത്തില്‍ വിദേശികളുടെ എണ്ണം വെട്ടിക്കുറയ്ക്കുന്നു
Voice Of Desert
10 years ago
comments
നിങ്ങളുടെ അഭിപ്രായങ്ങള്‍ (YOUR COMMENTS)
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ Voice of Desert -ന്റെ അഭിപ്രായമാവണമെന്നില്ല. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.