മസ്കിറ്റ് (ടെക്സാസ്): ക്രൈസ്തവസംഗീതലോകത്തില് നിറഞ്ഞു നിന്നിരുന്ന അനുഗ്രഹീത യുവഗായകന് ചിക്കു കുര്യാക്കോസിന് സ്മരണാഞ്ജലികള്‍ അര്‍പ്പിക്കുന്നതിനായി ഡാലസ് സെലിബ്രന്റ്സ് ഡാലസില്‍ സംഗീത സായാഹ്നം ഒരുക്കുന്നു.
ഡിസംബര്‍ 7 ന് വൈകീട്ട് 6.30 ന് മസ്കിറ്റ് ബാണ്‍സ് ബ്രിഡ്ജ് ഷാരോണ്‍ ഫെല്ലോഷിപ്പ് ചര്‍ച്ചിലാണ് ഗാനശുശ്രൂഷ നടക്കുന്നത്. ഡാലസ് ഫോര്‍ട്ട് വര്‍ത്തിലെ ഗായകര്‍ ഇംഗ്ലീഷ്, ഹിന്ദി, മലയാളം, തമിഴ് ഗാനങ്ങള്‍ ആലപിക്കും. ഇവാ തോമസ് ജോണ്‍, കെ.ജി.ജോര്‍ജ് എന്നിവര്‍ സന്ദേശം നല്‍കും. പ്രവേശനം സൗജന്യമാണെന്ന് ഭാരവാഹികളായ തോമസ് ജോണ്‍, റോയ് വര്‍ഗീസ്, ബ്ലസ്സന് ജേക്കബ്, ജസ്റ്റിന് വര്‍ഗീസ് എന്നിവര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക്: തോമസ് ജോണ്‍-214 500 8566 .ജസ്റ്റിന് വര്‍ഗീസ് – 2144669922. (പി.പി.ചെറിയാന്)