യേശുവിന്‍റെ നാട്ടിലേക്ക് ഒരു ഫെല്ലോഷിപ്പ് യാത്ര (അഞ്ചാം ഭാഗം) - ബെന്നി വര്‍ഗീസ്

Voice Of Desert 10 years ago comments
യേശുവിന്‍റെ നാട്ടിലേക്ക് ഒരു ഫെല്ലോഷിപ്പ് യാത്ര (അഞ്ചാം ഭാഗം) - ബെന്നി വര്‍ഗീസ്

ഇസ്രായേലിലെ ഏറ്റവും വലിയ ശുദ്ധജലതടാകമാണ് ഗലീലതടാകം. ഗന്നസരേത്ത് തടാകം, തിബരിയാസ് നദി, ഗലീല കടല്‍ എന്നീ പേരുകളില്‍് ഈ തടാകം അറിയപ്പെടുന്നു. 22 കിലോമീറ്റര്‍ നീളം, 12 കിലോമീറ്റര്‍ വീതി, 43 മീറ്റര്‍ (141 അടി) ആഴവുമുണ്ട് ഈ തടാകത്തിന്. സമുദ്ര നിരപ്പില്‍ നിന്നും 686 അടി താഴച്ചയില്‍് സഥിതി ചെയ്യുന്ന ലോകത്തിലെ ഏക ശുദ്ധജലതടാകമാണ് ഗലീലതടാകം. പഴയ നിയമത്തില്‍് ഇതിനെ കിന്നരത്ത് തടാകം എന്ന് വിളിച്ചിരുന്നു(സംഖ്യാ34:11,യോശുവ13:27)എബ്രായ വാക്കായ "കിന്നോരില്‍്"നിന്നാണ് ഈ പേരുണ്ടായത്. ഇതിന്റെ അര്‍ത്ഥം കിന്നരം (Harp) എന്നാണ്. ഗലീല കടലിന്റെ ആകൃതി കിന്നരത്തിന് സമാനം ആയതുകൊണ്ടും ഈ പേര് ലഭിച്ചിരിക്കാന്‍് സാധ്യതയുണ്ട്. പുതിയ നിയമത്തില്‍ മത്തായി 4:18,15:29, മര്‍ക്കോസ്1:16,7:31, യോഹന്നാന്‍6:1 തുടങ്ങിയ ഭാഗങ്ങളിലെല്ലാം ഈ നദിയെക്കുറിച്ച് പരാമര്‍ശിച്ചിട്ടുണ്ട്. ലൂക്കോസ് ഒഴികെ ബാക്കി വേദ പുസ്തക രചയിതാക്കള്‍ എല്ലാം "കടല്‍" എന്ന വാക്കാണ്‌ ഉപയോഗിച്ചിരിക്കുന്നത്.(ലൂക്കോസ് 5:1)

യേശു കാറ്റിനെയും കടലിനേയും ശാസിച്ചതും, (മത്തായി 8: 23-27) കടലിന്‍ മീതെ നടന്നതും, ഈ ഗലീല തടാകത്തിലാണ്‌. (മത്തായി 14: 22,23) കര്‍ത്താവ് പത്രോസിന്റെ പടകില്‍് നിന്നു കൊണ്ട് ജനക്കൂട്ടത്തോട്‌ സംസാരിച്ചതും ഈ കടലില്‍ വച്ചായിരുന്നു. (മര്‍ക്കോസ് 3: 7-12).

ഒരു കിബൂത്ത്സിന്റെ ഉടമസ്ഥതയിലാണ് ഈ ബോട്ട് ജട്ടി സഥിതി ചെയ്യുന്നത്. എയര്‍ കണ്ടിഷന്‍് ചെയ്ത വലിയ ഒരു ഷോപ്പിംഗ്‌ മാളാണിത്. കോഫി ഷോപ്പും, സന്ദര്‍ശകരെ ആകര്‍ഷിക്കാന്‍് ചില സുവനീര്‍് കടകളും ഈ കെട്ടിടത്തിനകത്തുണ്ട്. കാഹളം വില്‍ക്കുന്ന കടയായിരുന്നു പലരും തിരഞ്ഞെടുത്തത്. മിക്കവരും കാഹളം ഊതാന്‍ പരിശ്രമിച്ചെങ്കിലും, നിരാശിതരായി. നന്നായി ഊതിയെങ്കിലും ശബ്ദം പുറത്തേക്ക് വന്നില്ല.! ഓരോരുത്തരും പരാജയപ്പെട്ടപ്പോഴും, കടക്കാരന്‍ കാഹളം വാങ്ങി വലിയ ശബ്ദത്തില്‍് ഊതി കേള്‍പ്പിച്ചു. 1൦൦ ഡോളറാണ് ചെറിയ കാഹളത്തിന്റെ വില. (ഏകദേശം 6൦൦൦ രൂപ.) വില കേട്ടവരില്‍് പലര്‍ക്കും പിന്നെ ഊതാനുള്ള ശാസം ബാക്കിയുണ്ടായിരുന്നില്ല. ഞാന്‍ ഒരു പ്രാവിശ്യം ഉത്തരേന്ത്യന്‍് ടീമുമായി ബോംബെയില്‍് നിന്നും വന്നപ്പോള്‍്, ആ കൂട്ടത്തിലുണ്ടായിരുന്ന രണ്ട് സുവിശേഷകര്‍് (ഉത്തരേന്ത്യക്കാര്‍) ഓരോ കാഹളം വാങ്ങി. ഇതിന്റെ ഉപയോഗത്തെ ക്കുറിച്ച് ഞാന്‍ അവരോട് ചോദിച്ചു. "ആരാധന നടക്കുമ്പോള്‍് ഇതൊന്നൂതിയാല്‍് അതൊരു പ്രേത്യക അനുഭവം തന്നെ ആയിരിക്കും." മറുപടി കേട്ട എനിക്ക് തോന്നിയത്, വിണ്ണില്‍ കര്‍ത്താവിന്റെ വരവിങ്കല്‍് കാഹളദ്വനി കേള്‍ക്കാനായുള്ള ഒരു പ്രാക്ടിസീനായിരിക്കും ഈ പാഴ്ചിലവ്! 

ഗലീലക്കടലിന്റെ തെക്കേ അറ്റം . തിബര്യാസില്‍് നിന്നുള്ള കാഴ്ച .

ഞങ്ങള്‍ കടല്‍് തീരത്തേക്ക് നടന്നു. ചില ബോട്ടുകള്‍ ജെട്ടിയില്‍് കിടക്കുന്നുണ്ട്. മുന്‍കൂട്ടി ബുക്ക് ചെയ്ത ടൂര്‍് ഗ്രൂപ്പ്കളെ കാത്തു കിടക്കുന്നവയാണിവ. ഞങ്ങള്‍ക്ക് പോകാനുള്ളത് "ഹോളി ലാന്‍ഡ്‌" എന്ന ബോട്ടിലാണ്. അമേരിക്കന്‍് പതാക പറത്തിക്കൊണ്ട് അധിവേഗം വരുന്ന ഒരു ബോട്ട് ചൂണ്ടിക്കാണിച്ചു് ഹാനി പറഞ്ഞു "ആ വരുന്നതാണ് നമുക്ക് പോകാനുള്ള ബോട്ട്" ബോട്ടില്‍് വന്ന യാത്രക്കാര്‍് ഇറങ്ങിപ്പോകുവനായി ഞങ്ങള്‍് മാറി നിന്നു. ഇറങ്ങി വന്നവര്‍ ഓരോരുത്തരായി ഞങ്ങളെ അഭിവാദ്യം ചെയ്തു കടന്നുപോയി. ന്യുയോര്‍ക്കില്‍് നിന്നും വന്ന വെള്ളക്കാരുടെ ഒരു യാത്രാ സംഘം ആയിരുന്നു അത്. യാത്ര നന്നായി ആസ്വദിച്ചു എന്ന് അവരുടെ മുഖഭാവം വിളിച്ചറിയിക്കുന്നുണ്ടായിരുന്നു. ഞങ്ങള്‍ ഓരോരുത്തരായി ബോട്ടിലേക്ക് കയറി.

യാത്ര ആരംഭിച്ച ഉടനെ ബോട്ടില്‍് ഇന്ത്യന്‍് പതാക ഉയര്‍ത്തി. നമ്മുടെ ദേശിയ ഗാനം "ജനഗണ മന..." മൈക്കിലൂടെ ഒഴുകിയെത്തി. ആദര സൂചകമായി ഏല്ലാവരും എഴുന്നേറ്റുനിന്ന് ദേശീയഗാനം ചേര്‍ന്ന് പാടി . തുടര്‍ന്ന് ബോട്ടിലെ ജീവനക്കാരില്‍് ഒരാളായ, ഇസ്രായേല്‍് വംശജന്‍് ജോ "അക്കരയ്ക്കു യാത്ര ചെയ്യും സീയോന്‍ സഞ്ചാരി ....." എന്ന ഗാനം മലയാളത്തില്‍് വളരെ ഭംഗിയായി പാടി. ഉയര്‍ന്ന നിലവാരമുള്ള മ്യൂസിക്‌ സിസ്റ്റം ഉപയോഗിക്കുന്നത് കൊണ്ടാകാം സംഗീതവും അകമ്പടി മ്യുസിക്കും വളരെ ഗംഭീരമായി.! യാത്രക്കാരെല്ലാവരും ജോയോട്‌ ചേര്‍ന്ന് പാടി ദൈവത്തെ മഹത്വപ്പെടുത്തി. മലയാളി സന്ദര്‍ശകരെ ആകര്‍ഷിക്കാനായി ഇങ്ങനെ ചെയ്യുന്നതാണെങ്കിലും, നാളുകളായുള്ള തന്റെ പരിശ്രമത്തെ അഭിനന്ദിക്കാതിരിക്കാന്‍ കഴിഞ്ഞില്ല. 3 വയസുള്ള തന്റെ മകന്‍് ഈ പാട്ടുപാടുന്ന വീഡിയോ, മൊബൈല്‍് ഫോണില്‍് റിക്കാര്‍ഡ് ചെയ്തത് ജോ എനിക്ക് കാണിച്ചുതന്നു.  

ബോട്ടില്‍ ഇന്ത്യന്‍് പതാക ഉയര്‍ത്തുന്നു.

യേശു അനേകം തവണ സഞ്ചരിച്ച ഗലീല കടലിലൂടെയാണ് ഞങ്ങളും യാത്ര ചെയ്തുകൊണ്ടിരിക്കുന്നത്. ഹൃദയത്തില്‍് എന്തെന്നില്ലാത്ത സന്തോഷം അലതല്ലി. ഗലീല കടലിന് സമീപമുള്ള മലഞ്ചെരുവിലാണ് യേശുവിന്റെ പ്രസംഗം കേള്‍പ്പാന്‍് ജനങ്ങള്‍് വന്നുകൂടിയത്. ഇവിടെ സമീപ പ്രദേങ്ങളില്‍് താമസിച്ചിരുന്നവരില്‍് മിക്കവരും മുക്കുവന്‍്മാരായിരുന്നു. യേശുവിന് ഈ കടലുമായുള്ള ബന്ധത്തിന് മുഖ്യ കാരണം ഈ മുക്കവരായിരുന്നു. ഇവരില്‍്‌ പലരേയും പില്‍ക്കാലത്ത് യേശു മനുഷ്യരെ പിടിക്കുന്നവരാക്കി. (മത്തായി 4:18-22)

ഗന്നസ്സരേത്ത്, തിബര്യാസ്, കഫര്‍ന്നഹൂം, ഗിരി പ്രഭാഷണ മല, ബെത്മാവുസ്, ഗോലാന്‍ കുന്ന് തുടങ്ങിയ ഭാഗങ്ങളെല്ലാം ബോട്ടിലിരുന്ന് ഞങ്ങള്‍ കണ്ടു. ഒരു മണിക്കൂറാണ് ബോട്ട് യാത്ര. തിരുവചനം ധ്യാനിക്കുന്നതിനായി അല്‍പസമയം വേര്‍തിരിച്ചു. യേശു കടലിന്മേല്‍് നടന്നതും, കാറ്റിനേയും കടലിനേയും ശാസിച്ചതും, ഗലീലക്കടലുമായുള്ള തന്റെ ബന്ധവും അനുസ്മരിപ്പിക്കുന്ന വചന ധ്യാനം ഹൃദ്യമായിരുന്നു. വിശ്വാസം ഒന്നുംകൂടെ വര്‍ദ്ധിപ്പിക്കുന്നതിനും, കര്‍ത്താവിലാശ്രയിക്കുന്നതിനും ഈ വചന ധ്യാനം സഹായിച്ചു. ഈ കടലിലൂടെ സഞ്ചരിക്കുന്ന മറ്റ് പല ബോട്ടുകളിലും, ഡാന്‍സും, പാട്ടും, അട്ടഹാസവും നടക്കുന്നത് ഞങ്ങള്‍ കണ്ടു. എന്നാല്‍് ലഭിച്ച സമയം ആരാധനയ്ക്കും, വചന ധ്യാനത്തിനുമായി വേര്‍തിരിച്ചതില്‍‌ എല്ലാവരും സന്തുഷ്ടരായിരുന്നു.

ബോട്ടില്‍് നിന്നും ഇറങ്ങി ഞങ്ങള്‍് ബസ്സിലേക്ക് നടന്നു. അടുത്ത ലക്‌ഷ്യം ഗലീലക്കടലിനടുത്തുതന്നെയുള്ള മഗ്ദാലീന ആയിരുന്നു. മഗ്ദലന മറിയം താമസിച്ചിരുന്ന "മഗ്ദാലീന" എന്ന സ്ഥലത്തിനടുത്തുള്ള ഭക്ഷണ ശാലയിലായിരുന്നു ഉച്ചഭക്ഷണം. പത്രോസിന്റെ മീന്‍ (Peter’s Fish) കൂട്ടിയുള്ള ഭക്ഷണമായിരുന്നു ക്രമീകരിച്ചിരുന്നത്. ഗലീലക്കടലില്‍് വളരുന്ന 'Tilapia Zilli’എന്ന മത്സ്യമാണ് പത്രോസിന്റെ മീനായി അറിയപ്പെടുന്നതു്. നിറയെ മുള്ളുള്ള വളരെ രുചികരമായ ഒരു മീനാണിത്. ഉപ്പും മുളകുമൊക്കെ ചേര്‍ത്ത് കഴിക്കണമെന്ന് മാത്രം! (തുടരും)

പത്രോസിന്റെ മീന്‍   

Click to read previous: Part 1, Part 2, Part 3, Part 4.


Voice of Desert — Editor

POST WRITTEN BY
Voice of Desert
Editor

3,615

PEOPLE VIEWED THIS ARTICLE



നിങ്ങളുടെ അഭിപ്രായങ്ങള്‍ (YOUR COMMENTS)

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ Voice of Desert -ന്റെ അഭിപ്രായമാവണമെന്നില്ല. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.




Editor's Disclaimer

The opinions, beliefs and viewpoints expressed by the various authors and forum participants on this web site do not necessarily reflect the opinions, beliefs and viewpoints of Voice of Desert or official policies of the Voice of Desert.

view full disclaimers

Copyright Disclaimer view full disclaimers

  1. The author of each article published on this web site owns his or her own words.
  2. The articles on this web site may be freely redistributed in other media and non-commercial publications as long as the conditions are met. view details
  3. The articles on this web site may be included in a commercial publication or other media only if prior consent for republication is received from the author. The author may request compensation for republication for commercial uses.
Voice Of Desert, Copyright 2024. All Rights Reserved. 476248 Website Designed and Developed by: CreaveLabs