യേശുവിന്‍റെ നാട്ടിലേക്ക് ഒരു ഫെല്ലോഷിപ്പ് യാത്ര( നാലാം ഭാഗം) -ബെന്നി വര്‍ഗീസ്

Voice Of Desert 10 years ago comments
യേശുവിന്‍റെ നാട്ടിലേക്ക് ഒരു ഫെല്ലോഷിപ്പ് യാത്ര( നാലാം ഭാഗം)  -ബെന്നി വര്‍ഗീസ്

എട്ട് കോണുകളുള്ള ഗിരി പ്രഭാഷണ പള്ളിയുടെ ഭിത്തികളിലുള്ള കളര്‍് ഗ്ളാസ്സുകളിലും ഈ അനുഗ്രഹ വചനങ്ങള്‍് കൊത്തിവച്ചിട്ടുണ്ട്. പള്ളിയുടെ മുന്‍വശത്തുള്ള  പടികളില്‍ ഞങ്ങളിരുന്നു് മത്തായി സുവിശേഷം  അഞ്ചാം അദ്ധ്യായം വായിക്കുകയും, അല്‍പ്പസമയം ധ്യാനിക്കുകയും, പ്രാര്‍ത്ഥിക്കുകയും ചെയ്തു. ലോക നേതാക്കന്മാരെ പോലും സ്വാധീനിച്ചവയാണ് ഈ അനുഗ്രഹീത വചനങ്ങള്‍്. മഹാത്മാ ഗാന്ധിയുടെ,  1959 ല്‍‍ പ്രസിദ്ധികരിച്ച what Jesus means to me  എന്ന പുസ്തകത്തില്‍്, യേശുവിന്റെ ഗിരി പ്രഭാഷണം (Sermon on the mount) എന്റെ ഹൃദയത്തിലേക്ക് ആഴ്ന്നിറങ്ങി എന്ന് പറയുന്നതില്‍ നിന്നും എത്രത്തോളം ഈ വചനങ്ങള്‍് തന്നെ സ്വാധീനിച്ചിരുന്നു എന്നു വ്യക്തമാണ്‌.

ഈ പള്ളിയോട് ചേര്‍ന്ന് തന്നെ ഫ്രാന്‍സിസ്കന്‍് സന്യാസി സമൂഹത്തിന്റെ ഒരു മഠവും, ഗസ്റ്റ്‌ ഹൗസും ഉണ്ട്. പ്രവേശന കവാടത്തില്‍് ഒരു കോഫി ഷോപ്പും, വാഷ്‌ റൂംസും ഉണ്ട്. ബസ്സുകള്‍ പാര്‍ക്ക് ചെയ്യാനുള്ള വിശാലമായ പാര്‍ക്കിംഗ് ബേയുടെ പുറകില്‍് ശാന്ത സുന്ദരമായ ഗലീല തടാകം! മനോഹരമായ ഈ ലൊക്കേഷന്‍ മിക്കവരുടേയും   ക്യാമറയില്‍് പതിഞ്ഞു. 

അടുത്ത യാത്ര താബ്ഗയിലേക്ക്. ഗിരി പ്രഭാഷണ മലയില്‍ നിന്നും വളരെ അടുത്ത് തന്നെയാണ് താബ്ഗ എന്ന സ്ഥലം സ്ഥിതിചെയ്യുന്നത്. യേശു 5അപ്പവും 2 മീനും കൊണ്ട് 5000 പേരെപോഷിപ്പിച്ചതെന്നു വിശ്വസിക്കപ്പെടുന്ന സ്ഥലമാണിത്.(മാര്‍ക്കോസ് 6: 36-44) ഹെപ്ത്റ്റാ പിഗോന്‍  എന്ന ഗ്രീക്ക് വാക്കില്‍് നിന്നാണ്  ഏഴ് നീരുരവ് എന്നര്‍ത്ഥം വരുന്ന താബ്ഗ എന്ന പേരുണ്ടായത്. നാലാം നൂറ്റാണ്ടില്‍, ബയിസന്റീന്‍് കാലഘട്ടത്തില്‍്, ഇവിടെ ഒരു ദേവാലയം നിര്‍മ്മിക്കപ്പെട്ടിരുന്നു. 1932 ല്‍‍ ഇതിന്റെ അവശിഷ്ടങ്ങള്‍് കണ്ടെത്തുകയും, ആ സ്ഥലത്ത് 1934 ല്‍‍ പുതിയ ഒരു പള്ളി പണിയുകയും ചെയ്തു. 'Church of the multiplication' എന്നാണ് ഈ  പള്ളി അറിയപ്പെടുന്നത്. യേശു ഇരുന്ന് അപ്പവും മീനും വാഴ്ത്തി നല്‍കിയതെന്ന് കരുതപ്പെടുന്ന  പാറയാണ്  ഈ പള്ളിയുടെ അള്‍ത്താര.(Altar). യേശുവിന്റെ കാലഘട്ടത്തില്‍,  ഈ പള്ളിയുടെ മതിലിനപ്പുറത്ത് കഫര്ന്നഹൂമിലേക്ക് പോകുന്ന പൊതുവഴി ആയിരുന്നു. അപ്പോസ്തലന്‍മാരില്‍് ഒരുവനായിരുന്ന ചുങ്കക്കാരന്‍് മത്തായി അവിടെ ഇരുന്നാണ് ചുങ്കം പിരിച്ചിരുന്നത് എന്നത് മറ്റൊരു ചരിത്രം. 

Church of the multiplication നുള്ളിലെ അള്‍ത്താരയിലെ പാറ

 

താബ്ഗയിലെ പള്ളിയുടെ പുറത്തായി പഴയ കാലത്തെ ഒലിവ് ചക്കും, മുന്തിരി ചക്കും ഇട്ടിരിക്കുന്നത് കണ്ടു. ഇവയുടെ പ്രവര്‍ത്തന രീതികളെക്കുറിച്ച് ഹാനി വിവരിച്ചു. പുരാതന കാലത്ത് ഉപയോഗിച്ചിരുന്ന കല്ല്‌ കൊണ്ടുള്ള പാത്രങ്ങളും ആയുധങ്ങളും അവിടെ കാണുവാന്‍ കഴിഞ്ഞു. 

താബ്ഗയില്‍‌ നിന്നും ഞങ്ങള്‍് പോയത് കഫര്‍ന്നഹൂമിലെക്കാണ് (Capharnaum). യേശുവിന്‍റെ പ്രധാന പ്രവര്‍ത്തന മേഖലയായിരുന്നു കഫര്‍ന്നഹൂം. ഗലീലക്കടലിന്റെ വടക്കു പടിഞ്ഞാറെക്കരയിലുള്ള ഒരു ചെറിയ പട്ടണമാണ് കഫര്‍ന്നഹൂം. 'യേശുവിന്‍റെ സ്വന്ത പട്ടണം' എന്ന് കഫര്‍ന്നഹൂമിനെ വിശേഷിപ്പിച്ചിരുന്നു.(മത്തായി 9:1, 4:13). ദാമസ്ക്കൊസിലേക്ക് പോകുന്ന വഴിക്കുള്ള ഒരു കസ്റ്റംസ് സ്റ്റേഷന്‍് ആയിരുന്നു കഫര്‍ന്നഹൂം. ദാമസ്ക്കൊസില്‍‌ നിന്നും കച്ചവടക്കാര്‍ സുഗന്ധവ്യഞ്ജനങ്ങളും, സില്‍ക്കും ഇവിടെ കൊണ്ടുവന്ന് വില്‍ക്കുകയും, ഉണക്ക മത്സ്യവും, പഴങ്ങളും ഇവിടെ നിന്നും വാങ്ങിക്കൊണ്ട് പോകുകയും ചെയ്തിരുന്നു.

യേശുവിന്‍റെ സ്വന്ത പട്ടണമായ കഫര്‍ന്നഹൂമിന്‍റെ കവാടം .

പത്രോസിന്റെയും, അന്ത്രയോസിന്റെയും, യാക്കോബിന്റെയും, യോഹന്നാന്റെയും Home Town ആയിരുന്നു കഫര്‍ന്നഹൂം അതുപോലെ തന്നെ ചുങ്കകാരന്‍ മത്തായിയുടെയും! ആ കാലത്തെ ഒരു പ്രധാന തുറമുഖ പട്ടണമായിരുന്നു കഫര്‍ന്നഹൂം. യേശു തന്റെ പ്രധാന പ്രവര്‍ത്തന മേഖലയായി കഫര്‍ണഹൂമിനെ കണ്ടിരുന്നതിന്റെ കാരണം, ആളുകള്‍ ഇവിടെ വന്ന് സാധനങ്ങള്‍് വാങ്ങുകയും വില്‍ക്കുകയും ചെയ്തിരുന്നതുകൊണ്ട്, ജനങ്ങളെ കാണുവാനും അവരോട് സംവാദിക്കുവാനും, സ്വര്‍ഗരാജ്യം അവരുടെ ഇടയില്‍് പ്രസംഗിക്കുവാനും കഴിഞ്ഞിരുന്നതുകൊണ്ടാണ്. ചുങ്കം പിരിച്ചിരുന്ന മത്തായി യേശുവിനെ അനുഗമിക്കുന്നത് ഇവിടെ വച്ചായിരുന്നു. (മത്തായി09:09). ശതാധിപന്റെ ദാസനെ  സൌഖ്യമാക്കിയതും ഇവിടെ വച്ചായിരുന്നു.(ലൂക്കോസ്7:1-10) യേശു നസ്രത്ത് വിട്ടതിനു ശേഷം തന്റെ പ്രവര്‍ത്തന കേന്ദ്രമാക്കിയത് കഫര്‍ന്നഹൂം ആയിരുന്നു.

മൂന്നാം നൂറ്റാണ്ടില്‍ നിര്‍മ്മിക്കപ്പെട്ടതെന്നു കരുതുന്ന സിനഗോഗാണ് ഇവിടുത്തെ മറ്റൊരു ആകര്‍ഷണീയത. മുന്‍ഭാഗത്ത്‌ പൊക്കമേറിയ വലിയ കവാടം. അകത്ത് വലത്തുവശത്ത്, യേശു പ്രസംഗിച്ചതായി കരുതപ്പെടുന്ന സ്ഥലം കമ്പി അഴിയിട്ട്‌ സംരക്ഷിച്ചിരിക്കുന്നു. 1838- ല്‍് അമേരിക്കക്കാര്‍് കഫര്‍ന്നഹൂമിന്റെ നഷ്ടാവാശിഷ്ടങ്ങള്‍് കണ്ടെത്തി. 1866-ല്‍‍ ചാള്‍സ് വില്ല്യം വില്‍സന്‍് എന്ന ബ്രിട്ടീഷ്‌ വംശജനാണ് സിനഗോഗിന്റെ ഭാഗങ്ങള്‍് തിരിച്ചറിഞ്ഞത്. എന്നാല്‍ 1905-ല്‍ ജര്‍മ്മിനിയില്‍് നിന്നും വന്ന ഗവേഷകരാണ് ഈ സിനഗോഗിന്റെ കൂടുതല്‍ ഭാഗങ്ങള്‍് കണ്ടെത്തിയതും ഇതിന്റെ സംരക്ഷണ ചുമതല ഫ്രാന്‍സിസ്കന്‍് സന്യാസി സമൂഹത്തിന് നല്കിയതും.. മനോഹരമായി കൊത്തുപണി ചെയ്ത ആലയത്തിന്റെ കൂറ്റന്‍് തൂണുകള്‍് മുഖ്യ ആകര്‍ഷണീയതയാണ്. കവരവിളക്ക്, ദാവീദിന്റെ നക്ഷത്രം, ഈന്തപ്പന, നിയമപ്പെട്ടകം തുടങ്ങിയവ കൊത്തിയ കല്ലുകളും ഇവിടെ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. ലോകത്തിലെ ഏറ്റവും പുരാതനമായ സിനഗോഗുകളിലൊന്നായി ഇത് അറിയപ്പെടുന്നു. 

കഫര്‍ണഹൂമിലെ സിനഗോഗിന്റെ ഭാഗങ്ങള്‍്

യേശു വരണ്ട കൈയുള്ള മനുഷ്യനെ സൌഖ്യമാക്കിയത് ഈ പള്ളിയില്‍ വച്ചായിരുന്നു.(മാര്‍ക്കോസ് 1: 2-5) യേശു പല തവണ വന്ന് പ്രസംഗിക്കുകയും, അനേകം രോഗികളെ സൗഖ്യമാക്കുകയും, ഭൂതങ്ങളെ പുറത്താക്കുകയും ചെയ്തത് ഈ സിനഗോഗിലായിരുന്നു. ഇവിടെ നടന്ന ഗവേഷണങ്ങളിലൂടെ, രണ്ട് സിനഗോകുകള്‍ ഇവിടെ നിര്‍മ്മിക്കപ്പെട്ടിരുന്നതായി മനസിലാക്കാം. ഇന്ന് നാമിവിടെ കാണുന്ന സിനഗോഗ് വെളുത്ത ചുണ്ണാമ്പ് കല്ലുകൊണ്ട് നിര്‍മ്മിച്ചതാണ് എന്നാല്‍്, യേശുവിന്റെ കാലത്തുണ്ടായിരുന്ന സിനഗോഗിന്റെ അടിത്തറ കറുത്ത കല്ലുകൊണ്ടുള്ളതായിരുന്നു. അതിവിടെ പ്രത്യേകംഅടയാളപ്പെടുത്തിയിട്ടുണ്ട്

കഫര്‍ന്നഹൂമിലെ മറ്റൊരു പ്രധാനപ്പെട്ട സ്ഥലം, പത്രോസിന്റെ അമ്മായിയമ്മയുടെ വീട് ആയിരുന്നു. (പത്രോസിന്റെ വീടായിട്ടാണ് അറിയപ്പെട്ടിരുന്നത്) ഈ വീട്ടില്‍് യേശു വന്നപ്പോഴാണ് ആളുകളുടെ തിരക്ക് മൂലം വീടിന്റെ മേല്‍ക്കൂര പൊളിച്ച്, കിടക്കമേല്‍് കിടന്ന പക്ഷ വാതക്കാരനെ അവന്റെ അടുക്കല്‍് കൊണ്ടുവന്നതും യേശു അവനെ സൌഖ്യമാക്കിയതും. (മര്‍ക്കോസ്02:1-5) പത്രോസിന്റെ അമ്മായിഅമ്മയെ സുഖപ്പെടുത്തിയതും ഈ വീട്ടിലായിരുന്നു. പത്രോസിന്റെ വീടിന്റെ നഷ്ടാവശിഷ്ടങ്ങള്‍് ഇവിടെ സംരക്ഷിച്ചിട്ടുണ്ട്.  വിടിന്റെ മുകളില്‍് മനോഹരമായ ഒരു പള്ളി നിര്‍മ്മിച്ചിട്ടുണ്ട്. ഒരു ബോട്ടിന്റെ ആകൃതിയിലാണ് ഇതിന്റെ നിര്‍മ്മാണം. പത്രോസ് ഒരു മുക്കുവനായിരുന്നതു കൊണ്ടാകാം വീടിന്റെ മുകളില്‍് പണിത പള്ളിക്ക്  ബോട്ടിന്റെ ആകൃതി  നല്‍കിയത്. പള്ളിയുടെ മുകളില്‍ കയറി ഗ്ളാസ് ഇട്ട ഭാഗത്ത്‌ കൂടി താഴേക്ക്‌ നോക്കിയാല്‍്, പത്രോസിന്റെ വീടിന്റെ ഭാഗങ്ങള്‍് കാണാന്‍് കഴിയും. പഴയ കാലത്തെ പ്രൌഡി വിളിച്ചറിയിക്കുന്നതായിരുന്നു പത്രോസിന്റെ വീട്.

പത്രോസിന്റെ വീടുന്റെ ഭാഗങ്ങള്‍, 2. വീടിനു മുകളില്‍ പണിതിരിക്കുന്ന കത്തോലിക്കാ പള്ളിയുടെ, ഗ്ളാസിട്ട ഭാഗത്തുകൂടി പത്രോസിന്റെ വീട് നോക്കികാണുന്നവര്‍്                        

കഫര്‍ന്നഹൂമില്‍് യേശു ധാരാളം അത്ഭുതങ്ങളും അടയാളങ്ങളും ചെയ്തു. തന്റെ പഠിപ്പിക്കലുകള്‍ കേട്ടിട്ടും അത്ഭുതങ്ങള്‍ കണ്ടിട്ടും ജനങ്ങള്‍ മാനസാന്തപ്പെടായ്കയാല്‍ യേശു, കഫര്‍ന്നഹൂമിനെ ശപിക്കുന്നു.(മത്തായി11:23) 'നീയോ കഫര്‍ന്നഹൂമേ, സ്വര്‍ഗത്തോളം ഉയര്‍ന്നിരിക്കുമോ ? നീ പാതാളം വരെ താണ് പോകും.; നിന്നില്‍ നടന്ന വീര്യ പ്രവര്‍ത്തികള്‍് സോദോമില്‍് നടന്നിരുന്നു എങ്കില്‍് അത് ഇന്നുവരെ നില്‍ക്കുമായിരുന്നു.' ഇന്ന് ഈ പട്ടണത്തിന്റെ നഷ്ടാവശിഷ്ടങ്ങള്‍്  കാണുമ്പോള്‍് യേശുവിന്റെ പ്രവചനം അങ്ങനെ തന്നെ സംഭവിച്ചതായി നമുക്ക് മനസിലാക്കാന്‍് കഴിയും. പല ഭൂമി കുലുക്കങ്ങള്‍് ഇവിടെ സംഭവിച്ചു. പട്ടണം തകര്‍ന്നടിഞ്ഞു. പില്‍ക്കാലത്ത് നടന്ന അനേകം ഉല്‍് ഖനനത്തിലൂടെയാണ് ഇന്ന് കാണുന്ന  രൂപത്തില്‍ ഈ സ്ഥലം വീണ്ടെടുത്തിരിക്കുന്നത്.

പുറത്തേക്കിറങ്ങുന്ന ഗെയിറ്റിനടുത്തായി  പിച്ചളയില്‍ തീരത്ത പത്രോസിന്റെ  ഒരു വലിയ പ്രതിമ കാണാന്‍ കഴിയും. ഒരു കയ്യില്‍ സ്വര്‍ഗ രാജ്യത്തിന്‍റെ താക്കോലും, കാല്‍ ചുവട്ടില്‍് മീനും!. പലരും ഈ തക്കോലില്‍് കൈ പിടിച്ച്  നില്‍ക്കുന്ന ഫോട്ടോ എടുത്തു. ചുളുവില്‍ സ്വര്‍ഗ രാജ്യം സായത്തമാക്കിയ സന്തോഷം പലരുടെയും മുഖത്ത് മിന്നിമറഞ്ഞു.!! ഈ പ്രതിമയുടെ അടുത്തായി ഒരു ചെറിയ സുവനീര്‍ ഷോപ്പ് ഉണ്ടായിരുന്നു. സന്ദര്‍ശകരെ ആകര്‍ഷിക്കുന്ന പല തരം ഫോട്ടോകളും , കളര്‍ ചിത്രങ്ങള്‍് അടങ്ങിയ ബൂക്കുകളും മറ്റും അവിടെ വില്‍പ്പനക്ക് വച്ചിരുന്നു. 

പത്രോസിന്റെപ്രതിമക്ക്  ഒപ്പം ഒരു കുടുംബം

അടുത്ത യാത്ര താബ്ഗയിലെ 'മെന്‍സാ ക്രിസ്റ്റി' എന്ന സ്ഥലത്തേക്കാണ്. കഫര്‍ന്നഹൂമില്‍് നിന്നും അധികം ദൂരത്തല്ല ഈ സ്ഥലം. ഗലീല കടലിനോട് ചേര്‍ന്ന് കിടക്കുന്ന ഈ പ്രദേശം കര്‍ത്താവിന്‍റെ പ്രധാന പ്രവര്‍ത്തന മേഖലകളില്‍് ഒന്നായിരുന്നു. കര്‍ത്താവിന്റെ ക്രൂശുമരണത്തിനു ശേഷം, പത്രോസ് വീണ്ടും മീന്‍് പിടിക്കാന്‍് പോയി. മറ്റ് ചില ശിഷ്യന്‍ന്മാരും അവന്റെ പിന്നാലെ പോയി. എന്നാല്‍ അവരുടെ അദ്ധ്വാനം വിഫലമായി. രാത്രി മുഴുവന്‍ അദ്ധ്വാനിച്ചിട്ടും ഒന്നും കിട്ടിയില്ല. പുലര്‍ച്ചെ യേശു കരയില്‍് നിന്ന് 'കുഞ്ഞുങ്ങളെ കൂട്ടുവാന്‍ വല്ലതും ഉണ്ടോ' എന്നു ചോദിക്കുന്നു.. ഇല്ലന്നായിരുന്നു പത്രോസിന്റെ മറുപടി. പടകിന്റെ വലത്തുവശത്ത് വല വീശുവിന്‍് എന്നാല്‍് നിങ്ങള്‍ക്ക് കിട്ടും എന്നു് യേശു പറഞ്ഞു. യേശു പറഞ്ഞതനുസരിച്ച് വല വീശിയപ്പോള്‍, മീനിന്റെ പെരുപ്പം ഹേതുവായി അത് വലിപ്പാന്‍് അവര്‍ക്ക് കഴിഞ്ഞില്ല. യേശുവാണെന്ന് തിരിച്ചറിഞ്ഞ മാത്രയില്‍് പത്രോസ് കടലില്‍് ചാടി. മറ്റ് ശിഷ്യന്‍ന്മാര്‍ ചെറുപടകില്‍്  മീന്‍ നിറഞ്ഞ വല ഇഴച്ചും കൊണ്ട് വന്നു. കരയ്ക്ക്‌ കയറിയപ്പോള്‍്, തീക്കനലും അതിന്മേല്‍ മീന്‍് വച്ചിരിക്കുന്നതും അപ്പവും കണ്ടു. യേശു അവരോട് വന്ന് പ്രാതല്‍് കഴിച്ചുകൊള്‍വിന്‍് എന്നു പറഞ്ഞു. (യോഹന്നാന്‍ 21: 3-13) യേശു ശിഷ്യന്മാര്‍ക്ക് പ്രാതല്‍് ഒരുക്കിയ മേശ എന്നറിയപ്പെടുന്ന ഒരു കല്ല്‌ ഇവിടെ പണിതിരിക്കുന്ന പള്ളിയുടെ അള്‍ത്താരയ്ക്കകത്തുണ്ട്. ഇതിനെയാണ് 'മെന്‍സാ ക്രിസ്റ്റി' എന്ന് വിളിക്കുന്നത്‌. (ക്രിസ്തുവിന്റെ മേശ എന്നര്‍ത്ഥം). 

കര്‍ത്താവ് പ്രാതല്‍ ഒരുക്കിയ മേശയും, അവിടെ പണിതിരിക്കുന്ന പള്ളിയും.             

ഇതിന്റെ അടുത്ത് തന്നെ പത്രോസിന് പ്രാമുഖ്യം (നിയോഗം) കൊടുത്തതിന്റെ സ്മരണയ്ക്കായി സ്ഥാപിച്ച ശിലാ പ്രതിമയുമുണ്ട്. കര്‍ത്താവ് ഒരുക്കിയ പ്രാതല്‍ കഴിച്ചശേഷം, യേശു :'യോഹന്നാന്റെ മകനായ ശീമോനെ, നീ ഇവയില്‍ അധികമായി എന്നേ സ്നേഹിക്കുന്നുവോ' എന്ന് മൂന്നു പ്രാവശ്യം ചോദിക്കുന്നു. (യോഹന്നാന്‍ 21 : 16,17) "ഉവ്വ് കര്‍ത്താവെ എനിക്ക് നിന്നോട് പ്രിയമുണ്ട്" എന്ന് പത്രോസ് മറുപടി പറയുന്നു. "എന്റെ ആടുകളെ മേയിക്ക" എന്ന് യേശു കല്‍പ്പിക്കുന്നു. പത്രോസിന് കര്‍ത്താവിങ്കല്‍‌ നിന്നും നിയോഗം ലഭിച്ച സ്ഥലമാണിതെന്ന് വിശ്വസിക്കപ്പെടുന്നു.

അല്‍പ്പസമയം ധ്യാനിക്കുന്നതിനും, പ്രാത്ഥിക്കുന്നതിനുമായി ഞങ്ങള്‍് അടുത്തുള്ള ചാപ്പലിലേക്ക് നീങ്ങി.

“കര്‍ത്താവെ നിന്‍് പാദത്തില്‍് ഞാനിതാ വന്നീടുന്നെ... " എന്ന സമര്‍പ്പണ ഗാനം ഞങ്ങള്‍് ധ്യാനത്തോടെ പാടി.

കര്‍ത്താവിന്റെ വാക്ക് കേട്ട്, വലിയ നന്മ ലഭിച്ച പത്രോസ്, സകലവും വിട്ട് അവനെ അനുഗമിച്ചു. ഒരുപക്ഷെ നാമയിരുന്നെങ്കില്‍് ലഭിച്ച നന്മയില്‍ സന്തോഷിച്ച്, ഇത്രത്തോളം യഹോവ സഹായിച്ചു എന്ന പാട്ടും പാടി, ഈ നന്മയും കെട്ടിപ്പിടിച്ച് നടക്കുമായിരുന്നു. കര്‍ത്താവിന്റെ സന്ദര്‍ശനം, പത്രോസില്‍ ആഴമായ മാറ്റം വരുത്തി. അപ്പോസ്തല പ്രവര്‍ത്തികളില്‍് നാം കാണുന്നത് പത്രോസിന്റെ ശുശ്രുഷയുടെ മറ്റൊരു തലമാണ്. ആയിരങ്ങള്‍ അവന്റെ പ്രസംഗങ്ങളിലൂടെ മാനസാന്തരപ്പെട്ടു. ഒരു വലിയ ആത്മ പകര്‍ച്ചുയുടെ നിമിഷങ്ങളായിരുന്നു!  പത്രോസിനെപ്പോലെ ഒരു സമര്‍പ്പണത്തിലേക്ക് പലരും കടന്നു വന്നു. ഉച്ചഭക്ഷണത്തിനു മുന്‍പ് ഗലീല കടലിലൂടെയുള്ള ബോട്ട് യാത്ര കൂടിയുണ്ട്. വേഗത്തില്‍ ബസ്സിലേക്കു നടന്നു.

                                                                                                                                                          (തുടരും)            

 

 

 

#യേശുവിന്‍റെ നാട്ടിലേക്ക് ഒരു ഫെല്ലോഷിപ്പ് യാത്ര(മൂന്നാം ഭാഗം)    

 


Voice of Desert — Editor

POST WRITTEN BY
Voice of Desert
Editor

3,643

PEOPLE VIEWED THIS ARTICLE



നിങ്ങളുടെ അഭിപ്രായങ്ങള്‍ (YOUR COMMENTS)

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ Voice of Desert -ന്റെ അഭിപ്രായമാവണമെന്നില്ല. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.




Editor's Disclaimer

The opinions, beliefs and viewpoints expressed by the various authors and forum participants on this web site do not necessarily reflect the opinions, beliefs and viewpoints of Voice of Desert or official policies of the Voice of Desert.

view full disclaimers

Copyright Disclaimer view full disclaimers

  1. The author of each article published on this web site owns his or her own words.
  2. The articles on this web site may be freely redistributed in other media and non-commercial publications as long as the conditions are met. view details
  3. The articles on this web site may be included in a commercial publication or other media only if prior consent for republication is received from the author. The author may request compensation for republication for commercial uses.
Voice Of Desert, Copyright 2024. All Rights Reserved. 452277 Website Designed and Developed by: CreaveLabs