യേശുവിന്റെ നാട്ടിലേക്ക് ഒരു ഫെല്ലോഷിപ്പ് യാത്ര (മൂന്നാം ഭാഗം)

Voice Of Desert 10 years ago comments
യേശുവിന്റെ നാട്ടിലേക്ക് ഒരു ഫെല്ലോഷിപ്പ് യാത്ര   (മൂന്നാം ഭാഗം)

ജോസേഫിന്റെ വീടും, പണിശാലയും, സ്ഥിതി ചെയ്തിരുന്ന സ്ഥലം മംഗള വാര്‍ത്താ ദേവാലയത്തില്‍് നിന്നും അധികം ദൂരതത്തായിരുന്നില്ല. അതുകൊണ്ട് ഞങ്ങള്‍് നടന്നാണ് പോയത്. ജോസേഫിന്റെ വീടും, പണിശാലയും ഈ സ്ഥലത്തായിരുന്നു എന്ന് വിശ്വസിക്കപ്പെട്ടിരുന്നു, ഇന്ന് അവിടെ സെന്റ്‌ ജോസഫ്‌ എന്ന ദേവാലയം സഥിതി ചെയ്യുന്നു. 1914 ല്‍ പണിയപ്പെട്ട ഈ ദേവാലയം, ഫ്രാന്‍സിസ്കന്‍് സന്യാസി സമൂഹത്തിന്റെ വകയാണ്. ഈ ദേവാലയത്തിന്റെ അടിഭാഗത്തായി (crypt) പുരാതനമായ ഒരു കിണര്‍, ജോസെഫ് പണിശാലയായി ഉപയോഗിച്ചിരുന്നതായി കരുതുപ്പെടുന്ന ഗുഹ, പഴയ വീടിന്റെ മൊസൈക് തുടങ്ങിയവ കാണാന്‍ കഴിഞ്ഞു. ദേവാലയത്തിന്റെ അടിഭാഗത്ത്‌ ആര്‍ക്കും പ്രവേശനം ഇല്ല. ഇരുമ്പ് ഗ്രില്‍് ഇട്ടിരിക്കുന്ന ഭാഗത്തുകൂടി നോക്കിയപ്പോള്‍് പല രാജ്യങ്ങളുടെ ധാരാളം നോട്ടുകള്‍് (Currency) ചിതറി കിടക്കുന്നതായി കണ്ടു.. അതില്‍ ഇന്ത്യന്‍് രൂപയും കാണാമായിരുന്നു.  നേര്‍ച്ചയായും മറ്റും ആളുകള്‍് ഇടുന്നതാകണം ഇവ. 

ആറാം നൂറ്റാണ്ടില്‍് ബയിസാനിന്റിന്‍് (Byzantine) കാലഘട്ടത്തിലാണ് ഇവിടെ ആദ്യമായി ഒരു ആലയം നിര്‍മ്മിക്കപ്പെട്ടത്. പില്‍ക്കാലത്ത് അത് തകര്‍ന്നു പോവുകയും പന്ത്രണ്ടാം നൂറ്റാണ്ടില്‍് കുരിശുയുയുദ്ധക്കാര്‍്  (Crusaders) മറ്റൊരു ദേവാലയം ഇവിടെ പണിയുകയും ചെയ്തു. എന്നാല്‍ പതിമൂന്നാം നൂറ്റാണ്ടില്‍് അറബികള്‍് നസ്രത്ത് കൈവശപ്പെടുത്തുകയും, ഈ ദേവാലയം നശിപ്പിക്കുകയും ചെയ്തു. നൂറ്റാണ്ടുകള്‍ നാശാവശിഷ്ടമായി കിടന്നതിനു ശേഷം 1754-ല്‍ ഫ്രാന്‍സിസ്കന്‍് സന്യാസി സമൂഹം ഈ സ്ഥലം വിലയ്ക്കു വാങ്ങി ചെറിയ ഒരു ചാപ്പല്‍് നിര്‍മ്മിയ്ക്കുകയും, 1908-ല്‍ ചുറ്റുപാടുള്ള  സ്ഥലവും  കൂടി വാങ്ങി ഇപ്പോള്‍് കാണുന്ന ദേവാലയം നിര്‍മ്മിക്കുകയായിരുന്നു.

ഇനി അടുത്ത യാത്ര കാനാവിലേക്ക്. നസ്രത്തില്‍ നിന്നും ഏകദേശം 9 കിലോമീറ്റര്‍് ദൂരമുണ്ട് കാനാവിലേക്ക്. യേശുവിന്റെ അത്ഭുത പ്രവര്‍ത്തികളുടെ ആരംഭം കുറിക്കുന്നത് കാനാവിലെ കല്യാണ വീട്ടില്‍് വച്ചാണ്.(യോഹ 2:1-11) ഇന്ന് ഈ കല്യാണ വീടിന്റെ സ്ഥാനത്ത് ഒരു ദേവാലയമാണ്. പള്ളി 6 മണിക്ക് അടയ്ക്കുമെന്ന് ഹാനി പറഞ്ഞപ്പോള്‍് എല്ലാവരും പെട്ടന്ന് നടന്നു് ദേവാലയത്തിന്റെ ഉള്ളില്‍ പ്രവേശിച്ചു. കയറി ചെല്ലുന്ന ഭാഗം പള്ളിയാണ്, സൈഡില്‍് കൂടി മുന്പോട്ട് നടന്നാല്‍് താഴേക്ക്‌ ഇറങ്ങാനുള്ള ചവിട്ടുപടിയുണ്ട്. ഇറങ്ങി ചെല്ലുന്നത് ഒരു ഗുഹാതുല്യമായ മുറിയിലേക്കാണ്‌. അവിടെ ആദ്യം കാണുന്നത്  ചില്ലുകൂട്ടില്‍്  വച്ചിരിക്കുന്ന ഒരു കല്‍ഭരണിയാണ്‌. യേശു കാനാവിലെ കല്യാണ വീട്ടില്‍് വെള്ളം വീഞ്ഞാക്കിയ കല്‍പ്പാത്രങ്ങളില്‍് ഒന്നാണിതെന്ന് വിശ്വസിക്കപ്പെടുന്നു. അവിടെ സന്ദര്‍ശകര്‍ക്ക് ഇരിക്കുവാനുള്ള ഇരിപ്പിടങ്ങള്‍് ക്രമീകരിച്ചിട്ടുണ്ട്. ഞങ്ങള്‍ അവിടെ ഇരുന്ന് ഈ വേദ ഭാഗങ്ങള്‍് വായിച്ചു. യേശുവിന്റെ കാലത്തെ കല്യാണ വീടിന്റെ നശാവശിഷ്ടങ്ങള്‍് അവിടെ സംരക്ഷിച്ചിരിക്കുന്നതും  കണ്ടു..

വെള്ളം വീഞ്ഞാക്കിയ കല്‍പ്പത്രങ്ങളില്‍് ഒന്ന് ഗ്ലാസ്സിട്ടു് സൂക്ഷിച്ചിരിക്കുന്നു.

 

യേശു ചെയ്ത ആദ്യത്തെ അത്ഭുതത്തിന്റെ ഓര്‍മ്മയ്കായി ഇവിടെ രണ്ടു പള്ളികള്‍് നിര്‍മ്മിച്ചിട്ടുണ്ട്. നാലാം നൂറ്റാണ്ടില്‍് നിര്‍മ്മിച്ച പള്ളിയുടെയും, പന്ത്രണ്ടാം നൂറ്റാണ്ടില്‍ നിര്‍മ്മിച്ച പള്ളിയുടെയും അടിത്തറയുടെ ഭാഗങ്ങള്‍് പ്രത്യേകം കാണാന്‍ കഴിയും. ഇവിടുത്തെ പള്ളിയുടെ വലത് വശത്തുള്ള ചാപ്പലില്‍് അല്‍പസമയം പ്രാത്ഥിക്കുന്നതിനു് ഞങ്ങള്‍ക്ക് അനുവാദം ലഭിച്ചു. ഭാര്യാ ഭര്‍ത്താക്കന്‍്മാര്‍് പരസ്പരം കൈകോര്‍ത്ത് പിടിച്ച്  പ്രാത്ഥിച്ചു. കഴിഞ്ഞ കാലങ്ങളില്‍ തങ്ങളെ ജയോത്സവമായി നടത്തിയ കര്‍ത്താവിന് നന്ദി പറഞ്ഞ് പ്രാത്ഥിക്കുമ്പോള്‍് പലരുടെയും കണ്ണില്‍് നിന്നും  കണ്ണുനീര്‍് ധാരധാരയായി ഒഴുകി.! 

ഇവിടെ സന്ദര്‍ശിക്കുന്ന ഭാര്യാ ഭര്‍ത്താക്കന്മാര്‍് കല്യാണ പ്രതിജ്ഞ (Wedding Oath) എടുക്കാറുണ്ട്. 5 ഡോളര്‍് നല്‍കിയാല്‍് കല്യാണ സര്‍ട്ടിഫിക്കറ്റും കിട്ടും. ഇവിടുത്തെ മറ്റൊരു പ്രധാന ബിസ്സിനസ്സ് വീഞ്ഞ് കച്ചവടമാണ്. കരിങ്കല്ല് പാകിയ  റോഡിനിരുവശവും വീഞ്ഞ് വില്‍ക്കുന്ന കടകളാണ്. നമ്മുടെ ഗൈഡ് ഹാനിയുടെ ഒരു പരിചയക്കാരന്റെ കടയിലേക്കാണ് ഞങ്ങളെ കൊണ്ടുപോയത്. ഒരുപക്ഷെ, ഇങ്ങനെ നടക്കുന്ന കച്ചവടത്തിന്റെ ഒരു ലാഭ വിഹിതം ഹാനിയെ പോലെ ഗൈഡ് ജോലി ചെയ്യുന്നവര്‍ക്ക് കിട്ടുമായിരിക്കും.(?) അതുകൊണ്ടാകണം ഈ കടയില്‍ കയറുവാന്‍് ഹാനി കൂടുതല്‍് താല്പര്യം കാണിച്ചത്‌. അല്പം ലഹരിയുള്ള വീഞ്ഞും ലഹരി ഒട്ടുമില്ലാത്ത വീഞ്ഞും ഇവിടെ ലഭ്യമാണ്. സന്ദര്‍്ശകര്‍ക്ക് രുചി നോക്കുവാന്‍് രണ്ടു തരത്തിലുള്ള വീഞ്ഞും ഇവിടെ സാമ്പിള്‍് വച്ചിട്ടുണ്ട്. എല്ലാവരും സാമ്പിള്‍് രുചിച്ച് നോക്കി. കിട്ടിയ അവസരം തക്കത്തില്‍ ഉപയോഗിച്ച് രണ്ടു തരം വീഞ്ഞും കഴിച്ചവരുമുണ്ട്.!! പലരും വീഞ്ഞ് വാങ്ങി. ഒലിവ് എണ്ണയും, കുരിശും, കൊന്തമാലയും, പല തരത്തിലുള്ള കീ ചെയിനുകളും, ചിത്രങ്ങളും അവിടെ ലഭ്യമായിരുന്നു. 

കാനാവിലെ കല്യാണ വീടിന്‍റെ ന്ഷ്ടാവശിഷ്ടം.. ആളുകള്‍ നേര്‍ച്ച ഇട്ടിരിക്കുന്നതും ചിത്രത്തില്‍് കാണാം.

 

 

കാനാവില്‍ യേശു മറ്റൊരു അത്ഭുതം കൂടി ചെയ്തതായി യോഹന്നാന്റെ സുവിശേഷത്തില്‍് നാം വായിക്കുന്നു. രാജഭ്ര്യത്യന്റെ മകനെ സൌഖ്യമാക്കിയതാണ് അത് (യോഹ 4:46-54). സമയം ആറു മണി കഴിഞ്ഞു. കാനാവില്‍് നിന്നും ഒരു കിലോമീറ്റര്‍് ദൂരെ, യോനാ പ്രവാചകന്‍് ജനിച്ചുവളര്‍ന്ന ഗാത്ത്-ഹെഫെര്‍് വഴിയാണ് തിബരിയാസിലേക്കുള്ള യാത്ര. തിബരിയാസിലുള്ള ക്ലബ്‌ ഹോട്ടലിലാണ് ഇന്നും നാളെയും ഞങ്ങള്‍് താമസിക്കുന്നത്. നാളത്തെ സന്ദര്‍ശന സ്ഥലങ്ങളെക്കുറിച്ച് ഒരു ചെറിയ വിവരണം ബസ്സില്‍് വച്ച് നല്‍കി. ഹോട്ടലില്‍  എത്തുന്നത്‌ വരെ പാട്ട് പാടിയും ആരാധിച്ചും പ്രാര്‍ത്ഥിച്ചും ദൈവത്തിന് മഹത്വം കരേറ്റി. യേശു സഞ്ചരിച്ച, അദ്ഭുതങ്ങള്‍ ചെയ്ത, രോഗികളെ സൌഖ്യമാക്കിയ, യേശുവിന്‍റെ കാല്‍പ്പാടുകള്‍് പതിഞ്ഞ അതേ മണ്ണിലൂടെയുള്ള യാത്ര മറക്കാനാകാത്ത ഒരനുഭൂതിയായിരുന്നു! ഗലീലാ കടല്‍ തീരത്തുള്ള ഒരു വലിയ ഹോട്ടല്‍് ആയിരുന്നു ക്ലബ്‌ ഹോട്ടല്‍. ഓരോര്‍ത്തക്കുമുള്ള റൂം കീ, കവറുകളിലിട്ട് ഹോട്ടലിന്റെ റിസപ്ക്ഷനില്‍് റെഡിയാക്കി വച്ചിരുന്നു. കഴിഞ്ഞ ദിവസം അമ്മാനിലെ ഹോട്ടലില്‍് താമസിച്ച പരിചയം, ഒരു പരിധി വരെ പെട്ടെന്ന് കാര്യങ്ങള്‍് ചെയ്യാന്‍് ആളുകള്‍ക്കു് സഹായമായി. രാത്രി 8 മണിക്ക് പ്രാര്‍ത്ഥനയും, എട്ടേമുക്കാലിന് അത്താഴവും കഴിക്കാന്‍് ഞങ്ങള്‍് തീരുമാനിച്ചു. അത്യാവശ്യ ബാഗുകള്‍്മാത്രമെടുത്ത് ഓരോരുത്തരും റൂമിലേക്ക്‌ നടന്നു. ബാക്കി ബാഗുകളില്‍ റൂം നമ്പര്‍ എഴുതിയ സ്റ്റിക്കര്‍് പതിച്ചിട്ടുണ്ട്. അവ റൂം ബോയ്സ് ഓരോരുത്തരുടെയും റൂമില്‍ കൊണ്ടുവന്ന് തരും. പകലത്തെ യാത്രാ ക്ഷീണം ശരീരത്തെ വല്ലാതെ തളര്‍ത്തിയെങ്കിലും, ഹൃദ്യമായ അനുഭവങ്ങളും വേദപുസ്തക ചരിത്ര സത്യങ്ങളുടെ നേര്‍ക്കാഴ്ചകളും മനസ്സിന് എന്തെന്നില്ലാത്ത ആനന്ദം പകര്‍ന്നു.

 

ഇന്ന് ധാരാളം സ്ഥലങ്ങള്‍ സന്ദര്‍ശിക്കേണ്ട ദിവസമാണ്. പതിവുപോലെ നന്നാ രാവിലെ എല്ലാവരും എഴുന്നേറ്റു. ഹോട്ടലില്‍ നേരത്തെ നിര്‍ദ്ദേശം കൊടുക്കുന്നതിനാല്‍് രാവിലെ 5 മണിക്ക് ഉണര്‍ത്താനുള്ള (wake up call) ഫോണ്‍ ബെല്‍് അടിക്കും. അതിനും മുന്‍പ് മൊബൈല്‍് ഫോണില്‍് അലാറം വച്ച് ഉണരുന്നവരും ഉണ്ട്.! ഇസ്രായേല്‍് സമയം, ഇന്ത്യന്‍ സമയത്തെക്കാളും  രണ്ടര മണിക്കൂര്‍ പിന്നിലാണ്. വാച്ചില്‍ ഈ സമയമാറ്റം വരുത്താതെ അബദ്ധം പറ്റി വളരെ നേരത്തേ ഉണര്‍ന്നിരിക്കുന്നവരും ഉണ്ട്.! ആറെമുക്കാലിനാണ് പ്രഭാത ഭക്ഷണം. സൂപ്പ്, ബ്രെഡ്, വിവിധ തരം സാലഡുകള്‍, മുട്ട വിഭവങ്ങള്‍്, പലതരം കേക്ക്, ജൂസുകള്‍്, സീരിയലുകള്‍, ഡിസ്സേര്‍ട്ടുകള്‍്, സോസേജ്, പഴ വര്‍ഗങ്ങള്‍് തുടങ്ങി ഒട്ടനവധി വിഭവങ്ങളാല്‍് സമ്പുഷ്ടമായിരുന്നു പ്രഭാത ഭക്ഷണം.

7. 30 നു തന്നെ ഞങ്ങള്‍് യാത്ര തിരിച്ചു. ഇന്ന് ആദ്യമായി സന്ദര്‍ശിക്കുന്നത് ഗിരിപ്രഭാക്ഷണ മലയാണ് (The mount of beatitudes). മത്തായി സുവിശേഷം അഞ്ചാം അദ്ധ്യായത്തില്‍്, യേശുവിന്‍റെ പുറകെ കൂടിയ ജനാവലിയോട് സംസാരിക്കുവാന്‍് അവിടുന്ന് ആ ചെറിയ കുന്നിന്‍ മുകളില്‍് കയറി (മത്തായി 5:1 -10. ഗിരിപ്രഭാഷണം നടത്തിയ  സ്ഥലമാണിത്. ഗലീല കടലിനോട് വളരെ അടുത്താണ് ഈ മനോഹരമായ സ്ഥലം സ്ഥിതിചെയ്യുന്നത്.   

ഗിരി പ്രഭാഷണ മലയിലെ പള്ളി

മരങ്ങളും, പൂന്തോട്ടവും, പുല്‍ത്തകിടികളും കൊണ്ട് സമൃദ്ധമായ ഈ ഗിരിപ്രഭാഷണമല മനസ്സിന് കുളിര്‍മ്മയും ഉന്മേഷവും നല്‍കുന്ന കാഴ്ച സമ്മാനിക്കുന്നു. യേശുവിന്‍റെ പ്രധാന പ്രവര്‍ത്തന മേഘലയായിരുന്നു ഗലീലക്കടലിന്നു ചുറ്റുമുള്ള പ്രദേശങ്ങള്‍്. അനേകം അത്ഭുതങ്ങള്‍ താനവിടെ ചെയ്തു. താന്‍ ചെയ്ത അത്ഭുതങ്ങളൊന്നും ഒരു പ്രസിദ്ധി കിട്ടുവാനായി ചെയ്തവയല്ല. പലപ്പോഴും ഈ അത്ഭുതങ്ങളുടെ ഒക്കെ പുറകില്‍് സാധാരണക്കാരോടുള്ള  തന്റെ മനസ്സലിവായിരുന്നു. ഒരു അത്ഭുതവും താന്‍് തനിക്കുവേണ്ടി ചെയ്തില്ല എന്നതാണ് ഏറ്റവും ശ്രദ്ധേയമായ വസ്തുത. യേശു പല അത്ഭുതങ്ങളും ചെയ്തിട്ട് ആരോടും പറയരുത് എന്ന് വിലക്കുകയും ചെയ്തു. ആരുടെയെങ്കിലും പനി പ്രാര്‍ത്ഥിച്ച് മാറിയാല്‍് ഫ്ലെക്സ് അടിച്ചു് പരസ്യപ്പെടുത്തുന്ന (കേരളത്തില്‍ ഫ്ലെക്സ് നിരോദിച്ചത് ഇവര്‍ക്ക് ക്ഷീണമായി)  ഇന്നത്തെ രോഗശാന്തി വിരുതന്‍ മാരും ഈ യേശുവുമായി യാതൊരു പൊരുത്തവുമില്ലെന്നുള്ളത് ശ്രദ്ധേയമാണ്.

1937-ല്‍ ബാര്‍ലൂസി‌ എന്ന ശില്പവിദഗ്ദ്ധനാണ് ഇവിടെ കാണുന്ന ഈ ദേവാലയത്തിന്റെ ശില്പി. വെളുത്ത കുമ്മായ കല്ലുകളും കറുത്ത ആഗ്നേയ ശിലകളും ഉപയോഗിച്ചാണിതിന്റെ നിര്‍മ്മിതി. ഇന്ന് ഈ ദേവാലയം ഫ്രാന്‍സിസ്കന്‍് സന്യാസി സമൂഹത്തിന്‍റെ സംരക്ഷണയിലാണ്. എട്ട് കോണുകളുള്ള പ്രത്യേക ആകൃതിയിലാണ് ദേവാലയം പണിതിരിക്കുന്നത്. ഇത് മത്തായി സുവിശേഷത്തില്‍, യേശു ക്രിസ്തു പ്രസ്താവിച്ച 8 അനുഗ്രഹ വചനങ്ങളെ സൂചിപ്പിക്കുന്നതാണ്. ഗിരി പ്രഭാഷണ പള്ളിയെന്ന്(Church of beatitude) ഈ ദേവാലയം അറിയപ്പെടുന്നു.

ഗിരി പ്രഭാഷണ പള്ളിയുടെ സൈഡില്‍ ഡോ. ഡി. ജെ. അജിത്കുമാര്‍. പിന്നില്‍ ഗലില കടലും കാണാം 

 

(തുടരും)

#Click To Read Second Part


Voice of Desert — Editor

POST WRITTEN BY
Voice of Desert
Editor

3,117

PEOPLE VIEWED THIS ARTICLE



നിങ്ങളുടെ അഭിപ്രായങ്ങള്‍ (YOUR COMMENTS)

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ Voice of Desert -ന്റെ അഭിപ്രായമാവണമെന്നില്ല. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.




Editor's Disclaimer

The opinions, beliefs and viewpoints expressed by the various authors and forum participants on this web site do not necessarily reflect the opinions, beliefs and viewpoints of Voice of Desert or official policies of the Voice of Desert.

view full disclaimers

Copyright Disclaimer view full disclaimers

  1. The author of each article published on this web site owns his or her own words.
  2. The articles on this web site may be freely redistributed in other media and non-commercial publications as long as the conditions are met. view details
  3. The articles on this web site may be included in a commercial publication or other media only if prior consent for republication is received from the author. The author may request compensation for republication for commercial uses.
Voice Of Desert, Copyright 2024. All Rights Reserved. 470274 Website Designed and Developed by: CreaveLabs