"യഹോവയെ ഭയപ്പെട്ട് അവന്റെ വഴികളില്‍ നടക്കുന്ന ഏവനും ഭാഗ്യവാന്‍;നിന്റെ കൈകളുടെ അദ്വാന ഫലം നീ തിന്നും;നീ ഭാഗ്യവാന്‍ നിനക്ക് നന്മ വരും;നിന്റെ ഭാര്യ നിന്റെ വീട്ടിനകത്ത് ഫലപ്രദമായ മുന്തിരിവള്ളി പോലെയും" സങ്കീ.128:1-3
വചന ധ്യാനം നമുക്ക് ഇഷ്ടമുള്ളതുപോലെയല്ല; എന്താണോ എഴുതിയിരിക്കുന്നത് അപ്രകാരമായിരിക്കണം.
ഭവനത്തിനുള്ളില്‍ ഭാര്യ മുന്തിരി വള്ളി ആകുമെന്നതല്ല ഭാഗ്യം. യഹോവയെ ഭയപ്പെട്ടു അവന്റെ വഴികളില്‍ തന്നെ നടക്കുന്നതാണ് ഭാഗ്യം.ദൈവത്തോടുള്ള നമ്മുടെ മന:സ്ഥിതിയും നിലപാടും എപ്രകാരമാണോ,നമ്മുടെ ഉത്തരവാദിത്വം എന്താണോ അതാണ് ചിന്താവിഷയം.ജീവിതശൈലിയും ജീവിതരീതികളും ദൈവ വഴിക്ക് യോജിച്ചും ദൈവ വഴിയിലുമായിരിക്കണം.ദൈവ വഴിയില്‍നിന്നും മാറാത്ത യാത്രയുടെ ആവശ്യകതയാണിത് .ദൈവീക വാഗ്‌ദത്തങ്ങലോടുള്ള ഉത്തരവാദിത്തമാണിത് .
അവന്റെ വഴികളില്‍ നടക്കുന്ന ഏവനും ഭാഗ്യവാന്‍" ദൈവത്തോടുള്ള നിലപാടും നടപടിയും (Attitude and Action ) ഒരുപോലെ മുന്നോട്ടു കൊണ്ടുപോകണം.എന്റെ ഉള്ളിലുള്ള ദൈവത്തെക്കുറിച്ചുള്ള പരിജ്ഞാനത്തിന്റെ അടിസ്ഥാനത്തിലാണ് എന്റെ നിലപാട് വെളിപ്പെടുന്നത്.ദൈവത്തെ അറിയുമ്പോള്‍ ഭയം ഉണ്ടാകുന്നു.ഒരാളെ തിരിച്ചറിയുമ്പോഴാണ് ഭയം ഉണ്ടാകുന്നത്.ദൈവത്തെ കുറിച്ചുളള വെളിപ്പാടു ഭയം ഉണ്ടാക്കുന്നു.നേരില്‍ കാണാത്ത,തൊട്ടു മനസിലാക്കാന്‍ കഴിയാത്ത ദൈവത്തെ ഭയപ്പെടണമെങ്കില്‍ ദൈവത്തെ കുറിച്ചുളള വെളിപ്പാടു വേണം.ഭാഗികമായ വെളിപ്പടല്ല സമ്പൂര്‍ണമായ വെളിപ്പാടു തന്നെ വേണം.ഈ വെളിപ്പാടു ഒരുവനില്‍ ഭയം ഉണ്ടാക്കുന്നു.ഭയം എന്നത് ഭീതിയല്ല;ആദരവോടെയുള്ള പ്രണാമമാണ്.(Reverence)
ദൈവ സന്നിതിയില്‍ പോയി ഇരിക്കുമ്പോള്‍ ദൈവം ആരെന്നും ഞാന്‍ എപ്രകാരം ആണെന്നുമുള്ള തിരിച്ചറിവില്‍ നിന്നും ഉണ്ടാകുന്ന അങ്കലാപ്പാണ് ആരാധന.വര്‍ഷിപ്പ് അഥവാ ആരാധന എന്നതിന്റെ അര്‍ത്ഥം "താഴെ വീഴുക"എന്നതാണ് ദൈവസന്നിതിയില്‍ നില്‍ക്കുവാന്‍ ഞാന്‍ യോഗ്യനല്ല എന്ന തിരിച്ചറിവാണ് ആരാധനക്ക് കാരണം.
"ഞാന്‍ അല്പം നന്നായി ആരാധിക്കുന്ന കൂട്ടത്തിലാ" എന്നു ആത്മപ്രശംസ നടത്തുന്ന ചിലരുണ്ട്. നിങ്ങളുടെ ബലഹീനത തിരിച്ചറിയുന്നതാണ് ആരാധന.ദൈവത്തിന്റെ സ്നേഹിതനെന്നു അറിയപെടുന്ന അബ്രഹാം, ദൈവത്തിന്റെ മുന്‍പില്‍ നിന്ന് സംസാരിച്ച ശേഷം പറയുന്നു: ''പൊടിയും വെണ്ണീറുമായ ഞാന്‍ കര്‍ത്താവിനോട് സംസാരിപ്പാന്‍ തുനിഞ്ഞല്ലോ" (ഉല്‍പ്പത്തി 18.27) ഞാന്‍ ആരുമല്ല എന്ന് എന്നിക്ക് തോന്നുന്നുയെന്നു അബ്രഹാം ചിന്തിച്ചു.അഹങ്കാരം മൂത്ത ഒരു സമൂഹമായി ഇന്നത്തെ തലമുറ മാറിയിരിക്കുന്നു.ആരാധന തകര്‍ച്ചയാണ്.ഇന്നത്തെ പെന്തക്കോസ്ത് സമൂഹത്തില്‍ തകര്‍ച്ചയില്ല. ക്രൂശിതനായയേശുവിനെ ആരും പ്രസഗിക്കുന്നില്ല.യേശുവിനെകുറി ച്ചുള്ള പൂര്‍ണ ദര്‍ശനം നല്‍കുന്നില്ല.യേശു ദൈവമെന്നും, അവന്‍ ന്യായം വിധിപ്പാന്‍ വരുമെന്നും പ്രസംഗിക്കുവാന്‍ പലരും താല്പ്പര്യപ്പെടുന്നില്ല.അതുകൊണ്ട് നിത്യ ന്യായ വിധിയെകുറിച്ചുള്ള ഭയം ഇല്ല .ഭയം എന്നത് ഭീതി മാത്രമല്ല.(ഉല്പ്‌ത്തി.22:16) അബ്രഹാം തന്റെ ഏകജാതനായ മകനെ യാഗം കഴിക്കാന്‍ മടിച്ചില്ല.അതുകൊണ്ട് ദൈവം പറഞ്ഞു:"നിന്റെ ഏക ജാതനായ മകനെ തരുവാന്‍ മടിക്കായ്‌ക്കൊണ്ട് ഞാന്‍ നിന്നെ ഐശ്വര്യമായി അനുഗ്രഹിക്കും "
എന്താണ് അബ്രഹാമിന്റെ ഭയത്തിന്റെ കാരണം?മകനെ കൊടുത്തില്ലയെങ്കില്‍ തന്നെ കൊല്ലുമെന്നല്ലായിരിന്നു.അബ്രഹാം തീര്‍ച്ചയായും അതിനു തയ്യാര്‍ ആകുമായിരിന്നു.മകന് പകരം താന്‍ മരിക്കാന്‍ തയ്യാറാണെന്നു പറയാന്‍ അബ്രഹാം മടിക്കില്ല.അപ്രകാരമുള്ള ഒരു ഭീതി അബ്രഹാമിനില്ല. മറിച്ച് 'ദൈവം ആവശ്യപ്പെട്ടത് ഞാന്‍ ചെയ്തില്ലെങ്കില്‍ ഞാന്‍ ദൈവത്തെ സ്നേഹിക്കുന്നില്ല എന്നാണ് അബ്രഹാം ചിന്തിച്ചത്.'ദൈവത്തിന്റെ സ്നേഹത്തില്‍ നിന്നും അബ്രഹാമിന് മാറിനില്‍ക്കുവാന്‍ കഴിയാത്തത് കൊണ്ടാണ് മകനെ യാഗം കൊടുക്കാന്‍ തയ്യാറായത്.ദൈവത്തെ സ്നേഹിക്കുവാന്‍ കഴിയുന്നില്ലായെങ്കില്‍ ഞാന്‍ എന്തിനാണ് ജീവിച്ചിരിക്കുന്നത് എന്നതാണ് അബ്രഹാമിന്റെ ചിന്ത.ക്രിസ്തുവിന്റെ സ്നേഹത്തില്‍ നിന്നും നമ്മെ വേര്പിരിക്കുവാന്‍ ഒന്നിനും കഴിയരുത്.ആപത്തോ, വാളോ, കഷ്ടതയോ എന്തുമാകട്ടെ ദൈവസ്നേഹത്തില്‍ നിന്നും നമ്മെ അകറ്റികളയുവാന്‍ ഒന്നിനും കഴിയരുത്.ഇതാണ് നമ്മുടെ സമൂഹത്തില്‍ ഉണ്ടാകേണ്ടത് .നിനക്ക് കാറും ജോലിയും നല്‍കാം എന്ന് പറയുന്ന സഭ ഒരു ദൈവ സഭയല്ല.യേശുവിന്റെ സ്നേഹത്തിലേക്കു ജനത്തെ നയിക്കാത്ത സഭ പരാജയമാണ്.ആ സഭ ഒരു മത വിഭാഗം മാത്രമാണ്.നിങ്ങള്‍ ദൈവത്തെ എത്രമാത്രം സ്നേഹിക്കുന്നു എന്നുള്ളതാണ് യഥാര്‍ത്ഥ ചോദ്യം.
"ദൈവത്തെ ഭയപ്പെട്ടു അവന്റ് വഴികളില്‍ നടക്കുന്നവന്‍" ആരാണ് ഇന്ന് ദൈവ വഴിയിലൂടെ നടക്കുന്നത്?നമ്മുടെ വഴി, ജീവിത ശൈലി ദൈവീകമാണോ? ഇന്നത്ത സമൂഹം "യാക്കോബിന്റെ മതം " പിന്തുടരുന്നവരെന്നു എന്നിക്ക് തോന്നിപോകുന്നു.ബെഥലില്‍വെച്ച് യാക്കോബ് പറയുകയാണ് "ദൈവം എന്നോടെ കൂടെ ഇരിക്കുകയും ഞാന്‍ പോകുന്ന ഈ യാത്രയില്‍ എന്നെ കാക്കുകയും ഭക്ഷിപ്പാന്‍ ആഹാരവും ധരിപ്പാന്‍ വസ്ത്രവും എന്നിക്ക് തരുകയും.............ചെയ്യുമെന്കില്‍ യെഹോവ എനിക്ക് ദൈവമായിരിക്കും" ഉല്‍പ്പത്തി28.20,21. വഴി എന്റെതാ... ദൈവം പുറകെ നടന്നു കൊള്ളണം.കര്‍ത്താവിനോട് വഴി ചോദിക്കാതെ നമ്മുടെ വഴിയെ കര്‍ത്താവിനെ കൊണ്ടുവരാന്‍ ശ്രമിക്കരുത്.സ്വന്തം ഇഷ്ടപ്രകാരം ബിസിനസ് തുടങ്ങി എല്ലാ കള്ളത്തരവും കാണിച്ചിട്ട് പിന്നെ കര്‍ത്താവെ നിന്റെ വഴി കാണിക്കണേ എന്നല്ല പ്രാര്‍ത്ഥിക്കേണ്ടത്.ആദ്യം ദൈവത്തോടെ വഴി ചോദിക്ക്.ആ വഴിയെ നടക്കു.അല്ലെങ്കില്‍ യാക്കോബിന്റെ മതം മാത്രമാണ് നിന്റെയും വിശ്വാസം.അവന്റെ വഴിയാണ് നാം കുടുംബത്തിലും പുലര്‍ത്തേണ്ടത് .
നിങ്ങളുടെ വാക്കുകളല്ല; ഹൃദയത്തില്‍ ദൈവത്തോടുള്ള നിലപാട് എന്താണ്?യഹോവയെ ഭയപ്പെട്ടു അവന്റെ വഴികളില്‍ തന്നെ ആണോ നിങ്ങള്‍ നടക്കുന്നത്?യഹോവയെ ഭയപ്പെട്ട് അവന്റെ വഴികളില്‍ നടക്കുന്ന മനുഷ്യന്‍ ഭാഗ്യവാന്‍;നിന്റെ കൈകളുടെ അദ്വാന ഫലം നീ തിന്നും:
ദൈവത്തിന്റെ വഴിയെ നടക്കുന്നവന്‍ അദ്വാനിക്കണം.നിനക്ക് നന്മ വരും.പക്ഷെ നിന്റെ അദ്വാന ഫലം നീ തന്നെ തിന്നും എന്ന് വേദപുസ്തകം പറയുന്നില്ല.അത് വേദ ഉപദേശമല്ല.സ്വര്‍ഗ്ഗസ്ഥനായ പിതാവേ എന്ന പ്രാര്‍ത്ഥന പെന്തക്കോസ്തുകാര്‍ നന്നായി മനസ്സിലാക്കണം.ഞങ്ങള്‍ക്ക്ആവശ്യമുള്ള ആഹാരം ഇന്ന് നല്‍കണമേ എന്നാണത്.ഒരുവന്‍ ക്രിസ്ത്യാനി ആയാല്‍ അവന് ഒരു സ്വകാര്യജീവിതം ഇല്ല.അവന്‍ ജീവിക്കുന്നത് ക്രിസ്തുവിനു വേണ്ടിയാണ്.മറ്റുള്ളവര്‍ക്ക് വേണ്ടിയാണ്.ഒരുവന്‍ എത്ര കൊടുക്കുന്നു എന്നതിന്റെ അടിസ്ഥാനത്തിലാണ് അവന്‍ ആത്മീകനാണോ എന്ന് തിരിച്ചറിയുന്നത്.നീ എത്ര കൊടുക്കുന്നുഎന്നല്ല; എത്ര എടുക്കുന്നു, നിന്റെ കൈവശം എത്ര ബാക്കി ഉണ്ടെന്നും ദൈവം നോക്കുന്നു.ഒരിക്കല്‍ ഒരു മിഷണറി ഇന്ത്യയിലെ ഒരു വലിയ അമ്പലത്തിന്റെ മുന്‍പില്‍ നില്‍ക്കുന്ന വനിതയോടെ ചോദിച്ചു: "ഈ അമ്പലത്തിനു എന്ത് ചിലവാക്കിയിട്ടുണ്ടാകും" അപ്പോള്‍ ആ വനിതാ പറഞ്ഞത്;' ഞങ്ങള്‍ ദൈവത്തിനു കൊടുക്കുമ്പോള്‍ കണക്ക് നോക്കാറില്ല' നാമും ദൈവത്തിനു നല്‍കേണ്ടത് ഇപ്രകാരമാണ്.
ദൈവ സഭയില്‍ യേശു കര്‍തൃത്വം നടത്തുന്നവനായിരിക്കണം.അല്ലാതെ അവെനൊരു നന്മയുടെ പ്രതീകം മാത്രമായിരിക്കരുത്.യേശുവിനെ ഒരു അനുഗ്രഹ ദാതാവ് ആയി മാത്രം അവതരിപ്പിച്ച്തുകൊണ്ടാണ് പല സഭകളും തകര്‍ന്നു പോയത്.കര്‍തൃത്വംനടത്തുന്ന യേശു നിങ്ങളുടെ കുടുംബത്തിലും നായകനായിരിക്കണം.ഇപ്രകാരമുള്ള കുടുംബം മാത്രമേ അനുഗ്രഹിക്കപെടുകയുള്ളൂ.യഹോവയെ ഭയപ്പെട്ട് അവന്റെ വഴികളില്‍ നടക്കുന്ന (അവന്റെ കര്‍തൃത്വത്തിന്റെ കീഴിലുള്ള) മനുഷ്യന്‍ ഭാഗ്യവാന്‍
നമ്മുടെ കുടുംബത്തിന്റെ കര്‍തൃത്വം യേശുവിനാണോ?ആണെങ്കില്‍ അതു എങ്ങനെ തിരിച്ചറിയും?അത് തിരിച്ചറിവാന്‍ ഒന്നിച്ചു കുടുംബമായി ദൈവസന്നിതിയില്‍ ഇരിക്കേണം.ദൈവഹിതം അനുസരിച്ച് ജീവിക്കണമെങ്കില്‍ തിരുഹിതം നാം അറിയണം. ആയതിനായി ദൈവത്തോടെ സംസാരിക്കണം.കുടുംബമായി എത്ര പേര്‍ ദൈവത്തോടെ സംസാരിക്കുന്നുണ്ട്.നിങ്ങളുടെ കുടുംബത്തിലെ സംസാരവിഷയം എന്താണ്?ഈ കാര്യങ്ങള്‍ നിങ്ങള്‍ക്ക് അന്യമെങ്കില്‍ മക്കള്‍ക്ക് വേണ്ടി കഷ്ടപെടുന്നു എന്ന് നിങ്ങള്‍ പറയുന്നത് അര്‍ത്ഥ ശൂന്യമാണ്.മക്കളെ നരകത്തിലേക്ക് വിടാനുള്ള കഷ്ടപ്പാട് മാത്രമാണ്.അവര്‍ സ്വര്‍ഗത്തില്‍ പോകുമെന്ന് പൂര്‍ണ ബോധ്യമുണ്ടോ?പിന്നെ എന്തിനാണ് കഷ്ടപെടുന്നത് ?"എന്റെ മക്കള്‍ സത്യത്തില്‍ നടക്കുന്നു എന്ന് കേള്‍ക്കുന്നതിനെക്കാള്‍ വലിയ സന്തോഷം എനിക്കില്ല".3.യോഹ.വാക്യം4.{ദോഹ,ശാലേം പി.വൈ.പി.എ സംഘടിപ്പിച്ച സെമിനാറില്‍ നിന്നും. കെ.ബി.ഐ} ( തുടരും)