ഇരുട്ടില് നിന്നും വെളിച്ചത്തിലേക്ക് Dr.Kunjumon Daniel Canada

Voice Of Desert 10 years ago comments
ഇരുട്ടില് നിന്നും വെളിച്ചത്തിലേക്ക്                    Dr.Kunjumon Daniel  Canada

 

 

അശുദ്ധി - akatharsia പൊതുവേ ലൈ൦ഗിക പാപങ്ങളുമായ് ബന്ധപ്പെട്ടതാണ്. വഴി പിഴച്ച ലൈ൦ഗിക ദുഷ്പരിചയങ്ങള്‍. അത്യാഗ്രഹം-(Pleonedsia) ഇവിടെ ലൈ൦ഗിക അത്യാഗ്രഹത്തെയാണ് ഉദ്ദേശിച്ചിരിക്കുന്നത്. സ്വാര്‍ത്ഥ താല്‍പര്യത്തിനു വേണ്ടി ലൈ൦ഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നു. മറ്റുള്ളവര്‍ തങ്ങളുടെ ലൈ൦ഗിക ആസക്തിയെ ത്യപ്തിപ്പെടുത്താന്‍ മാത്രമുള്ളവരാണെന്ന്‍ ചിന്തിക്കുന്നത് അത്യാഗ്രഹമാണ്. പത്താം കല്പനയില്‍ കൂട്ടുകാരന്റെ ഭാര്യയെ മോഹിക്കരുതെന്ന്‍ പറഞ്ഞിരിക്കുന്നു. അത്യാഗ്രഹവും ദുര്‍ന്നടപ്പും ബന്ധപ്പെട്ടു കിടക്കുന്നു.

 

വക കാര്യങ്ങള്‍ നമ്മുടെ സംസാരത്തിലെ വിഷയങ്ങള്‍  പോലും ആകരുത്. അങ്ങനെയാകുന്നു വിശുദ്ധന്മാര്‍ക്കുചിതം. ചീത്തത്തരം   (aischrologia,from aischrotees കൊലോ. 3:8) – അശ്ലീലമായ സംസാരമാണിത്. അടുത്ത രണ്ടു കാര്യങ്ങളും അതിനോട് ബന്ധപ്പെട്ടുള്ള ഫലിതങ്ങളും തമാശകളുമാണ്. പൊട്ടചൊല്ല് (moorologia) – കളിവാക്ക് (entropetia) moorologia - ഭോഷന്റെ സംസാരമാണിത്. യാതൊരു അന്തസ്സും ബഹുമാനവും ഇല്ലാത്ത വ്യര്‍ത്ഥ സംസാരം. entropetia – മദ്യപാനിയുടെ വായില്‍ നിന്നു വരുന്ന സംസാരം പോലെ, സുബോധമില്ലാതെ, അപ്രയോജനമായ സംസാരമാണിത്.

 

ഇവിടെ പ്രധാനമായും അശുദ്ധമായ തമാശയാണ് വിശുദ്ധന്മാര്‍ക്ക് യോഗ്യമല്ല എന്ന് പറഞ്ഞിരിക്കുന്നത്. അതു കൊണ്ട് വിശുദ്ധന്മാര്‍ എല്ലായ്പ്പോഴും ഗൌരവമായിരിക്കണമെന്നോ,ബുദ്ധിയുള്ള തമാശകള്‍( wit and pleasantry)പറയരുതെന്നോ അര്‍ത്ഥമാക്കുന്നില്ല. അങ്ങനെ ആറു അശുദ്ധികളുടെ സ്ഥാനത്ത്  സ്തോത്രം(encharistia) , ദൈവക്യപയോടു കൂടിയ സ്തുതി സ്തോത്രങ്ങള്‍ വിശ്വാസിയുടെ വായില്‍ സ്ഥാനം പിടിക്കണം. ലൈ൦ഗികമായ അശുദ്ധിക്കും അത്യാഗ്രഹത്തിനും പകരം ദൈവത്തിനു നന്ദി കരേറ്റണം. മുകളില്‍ പറഞ്ഞ എല്ലാ ലൈ൦ഗിക പാപങ്ങളും സ്വാര്‍ത്ഥ നിബിഡമായിരിക്കുമ്പോള്‍, സ്തോത്രം(eucharistia) സംത്യപ്തവും ദൈവത്തെ മഹത്വപ്പെടുത്തുന്നതുമാണ്. ലൈ൦ഗിക അശുദ്ധി പരസ്പര വിശ്വാസത്തെയും ഐക്യതയേയും ബഹുമാനത്തെയും നശിപ്പിക്കുന്നതാണ്.

അത് ദൈവസന്നിധിയില്‍ കുറ്റകരമാണ്. വക നിമിത്തം ദൈവ കോപം അനുസരണം കെട്ടവരുടെ മേല്‍ വരുന്നു. പാപങ്ങള്‍ ചെയ്യുന്നവര്‍ ഇരുട്ടിലാണ്. അവര്‍ക്ക് ലഭിച്ച വെളിച്ചത്തിനനുസരിച്ചു വെളിച്ചത്തില്‍ നടക്കണം.

 

ഒരു തരം ഗ്നോസ്റ്റിക്ക് പഠിപ്പിക്കല്‍ ദൈവജനത്തിന്റെ ഇടയില്‍ കടന്നു കൂടിയെന്ന്‍ ചിന്തിക്കാം. പ്രത്യേക ആത്മീയ ജ്ഞാനം(gnosis) ലഭിച്ചവര്‍ക്ക് ലൈ൦ഗിക വിഷയങ്ങളില്‍ നിര്‍ബാധം പങ്കു കൊള്ളാമെന്ന് അവര്‍ പഠിപ്പിച്ചു. അവര്‍ ശരീരത്തെയും ആത്മാവിനെയും വേര്‍തിരിച്ചു. ഒരുവന്‍ തന്‍റെ ശരീരം കൊണ്ട് എന്തു ചെയ്താലും പ്രശ്നമില്ല എന്ന്‍ പാഷാണ്ട മതം പഠിപ്പിച്ചു. തെറ്റായ ചിന്താഗതികളെ അപ്പോസ്തോലന്‍ ഖണ്ഡിക്കുകയായിരുന്നു ആയിരുന്നു എന്ന്‍ ചിലര്‍ ചിന്തിക്കുന്നു.(Arthur G. Patzia 256)

ലൈ൦ഗിക വിഷയങ്ങളെക്കുറിച്ച് സംസാരിക്കുന്നു എങ്കില്‍ അതിനെ ദൈവത്തിന്റെ മനോഹരമായ ഒരു ദാനമായി കണ്ടു കൊണ്ട് ദൈവത്തിനു നന്ദി രേറ്റി കൊണ്ടുള്ള സംസാരമായിരിക്കണം.

 

5:5-7. ഇങ്ങനെയുള്ള ദുര്ന്നടപ്പുകാര്‍ക്ക് ക്രിസ്തുവിന്റെയും ദൈവത്തിന്റെയും രാജ്യത്തിലും വര്‍ത്തമാന കാലത്തിലും ഭൂമിയിലുള്ള ദൈവ സഭയിലും ഭാവിയില്‍ ദൈവം സ്ഥാപിക്കാന്‍ പോകുന്ന രാജ്യത്തിലും പ്രവേശനം ഇല്ല. ലൈ൦ഗിക വികാരങ്ങള്‍ക്ക് അടിമകളായിരിക്കുന്നവരില്‍ ക്രിസ്തുവിനും ദൈവത്തിനും ര്‍ത്ര`ത്വമില്ല. ആകയാല്‍ അവ്വിധമായ പാപങ്ങളെക്കുറിച്ച് വിശ്വാസികള്‍ അനുതപിച്ചു വിടുതല്‍ പ്രാപിക്കണം. ദുര്‍ന്നടപ്പിനെ ലഘുവായ പാപമായി സംസാരിക്കുന്നതിനു പകരം ഗൌരവമായി അതിനെ കണ്ട് ഉപേക്ഷിക്കണം. ഗ്നോസ്റ്റിക്ക് ചിന്താഗതിക്കാര്‍  പറയുന്നത് പോലെയല്ല വക ശരീരത്തിന്റെ പാപങ്ങള്‍ ആത്മീയ മനുഷ്യനെ സാരമായി ബാധിക്കും. ന്യായപ്രമാണത്തില്‍ നിന്നും സ്വതന്ത്രരായി എന്ന്‍ വെച്ച് ദൈവത്തിന്റെ ധാര്‍മ്മിക കല്പനകളില്‍ നിന്നും സ്വതന്ത്രരല്ല. (റോമര്‍.6:1) അതു വെറും വ്യര്‍ത്ഥ വാക്കുകളാണ് ആരും നിങ്ങളെ ചതിക്കരുത്. ദൈവവചനം സത്യമാണ്. ദുര്ന്നടപ്പ്, അശുദ്ധി,മാന്യമല്ലാത്ത സംസാരം, പ്രവര്‍ത്തികള്‍,അത്യാഗ്രഹം,വിഗ്രഹാരാധന എന്നിവയ്ക്ക് അടിമകളായിരിക്കുന്നവര്‍ക്ക് ക്രിസ്തുവിന്റെ രാജ്യത്തില്‍ അവകാശം ഇല്ല. അതില്‍നിന്നും മാനസാന്തരപ്പെടാത്തവര്‍ അനുസരണം കെട്ടവരായി തന്നെ തുടരുന്നു (2:23). ഇവ്വിധമായ പാപങ്ങള്‍ക്ക് ശിക്ഷയില്ല എന്ന്‍ ആരെങ്കിലും പറഞ്ഞാല്‍ അത് അസത്യമാണ്, വഞ്ചനയാണ്.

അങ്ങനെയുള്ളവരുമായി അടുത്തു ബന്ധപ്പെടരുത്.

 

 

അവരുടെ അശുദ്ധികളില്‍ കൂട്ടാളികളാകരുത്. കൂട്ടാളികളായാല്‍ അവരുടെ ന്യായവിധിയിലും കൂട്ടാളികളാകേണ്ടി വരും.അവരുടെ ന്യായവിധി വലുതാകയാല്‍ വിശ്വാസികള്‍ അവരുടെ അശുദ്ധിക്കും ദുര്‍ന്നടപ്പിനും പങ്കാളികളാകരുത് . 5:18-22, വിശ്വാസികള്‍ ഇരുട്ടിന്‍റെ നിഷ്ഫല പ്രവര്‍ത്തികളില്‍ കൂട്ടാളികരുത്. ഇരുട്ട് മരണത്തിനും, നരകത്തിനും, ദൈവിക ന്യായവിധിക്കും സമാനമാണ്. വിശ്വാസി തന്റെ വീണ്ടും. ജനനത്തോടെ വെളിച്ചമായ ക്രിസ്തുവിലേക്കും , തന്‍റെ അധികാര പരിധിയിലേക്കും വന്നു കഴിഞ്ഞു.

 

ഓരോ സാഹചര്യത്തിലും ഒരു ദൈവപൈതല്‍ നേരിടുന്ന ധാര്‍മ്മിക തിരുമാനങ്ങളില്‍ തെറ്റും ശരിയും പരിശോധിക്കണം. കര്‍ത്താവിനു പ്രസാദകരമാണോ എന്ന് ആരായണം. സാഹചര്യത്തില്‍ യേശു ആയിരുന്നുവെങ്കില്‍ എന്നു ചിന്തിക്കുന്നത് ഉത്തമമാണ്. കര്‍ത്താവിനെ പ്രസാദിപ്പിക്കുക എന്നതാണ് ഒരു വിശ്വസിയുടെ  പരമപ്രധാനമായ ലക്‌ഷ്യം.

 

5:11, 12 ഇരുട്ടിന്‍റെ നിഷ്ഫല പ്രവര്‍ത്തികളില്‍ കൂട്ടാളികളാകരുത്. അവയെ ശാസിക്കുകയത്രേ  വേണ്ടത്. ഇരുട്ട് ഇരുട്ടിനെ വ്യാപിപ്പിക്കുമ്പോള്‍ വെളിച്ചം ഇരുട്ടിനെ കീഴടക്കുന്നു.

 

ക്രിസ്തുവാകുന്ന വലിയ വെളിച്ചം (Spot Light) അന്ധകാരം നിറഞ്ഞ ലോകത്തിലേക്ക്‌ അടിച്ചുകൊണ്ടിരിക്കുന്നു.            വിശ്വാസി വെളിച്ചത്തിലാണ് . വെളിച്ചം വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്നു. ഇരുട്ടിനും വെളിച്ചത്തിനും ഇടയ്ക്ക് ഒന്നുമില്ല. ഒന്നുകില്‍ നീ വെളിച്ചത്തില്‍ അല്ലെങ്കില്‍ നീ ഇരുട്ടില്‍.   ദൈവസഭയ്ക്കും ലോകത്തിനും തമ്മില്‍ വ്യക്തമായ അതിരുണ്ട്. ഇരുട്ടിനു അടിമപ്പെടാതെ എങ്ങനെ ജിവിക്കണമെന്നു ലോകത്തിനു കാണിച്ചു കൊടുക്കേണ്ട കടമ വിശ്വാസിയുടെതാണ്. അവര്‍ മലമേല്‍ ഇരിക്കുന്ന പട്ടണം പോലെ . തണ്ടിന്മേല്‍ ഇരിക്കുന്ന വിളക്കുപോലെ പ്രകാശിക്കണം. വെളിച്ചം ചുറ്റുമുള്ള ഇരുട്ടിനെ രൂപാന്തരപ്പെടുത്തും. വെളിച്ചവും ഇരുട്ടും തമ്മിലുള്ള പോരാട്ടത്തില്‍ ഇരുട്ടിനു ഒരിക്കലും വെളിച്ചത്തെ കിഴടക്കുവാന്‍ കഴിയില്ല. കാരണം സഭയുടെ വെളിച്ചത്തിന്‍റെ ഉറവിടം ക്രിസ്തുവാണ്‌. (An Exegetical commentary on Ephesians By Dr. Kunjumon Daniel)


Voice of Desert — Editor

POST WRITTEN BY
Voice of Desert
Editor

3,589

PEOPLE VIEWED THIS ARTICLEനിങ്ങളുടെ അഭിപ്രായങ്ങള്‍ (YOUR COMMENTS)

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ Voice of Desert -ന്റെ അഭിപ്രായമാവണമെന്നില്ല. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
Editor's Disclaimer

The opinions, beliefs and viewpoints expressed by the various authors and forum participants on this web site do not necessarily reflect the opinions, beliefs and viewpoints of Voice of Desert or official policies of the Voice of Desert.

view full disclaimers

Copyright Disclaimer view full disclaimers

 1. The author of each article published on this web site owns his or her own words.
 2. The articles on this web site may be freely redistributed in other media and non-commercial publications as long as the conditions are met. view details
 3. The articles on this web site may be included in a commercial publication or other media only if prior consent for republication is received from the author. The author may request compensation for republication for commercial uses.
Voice Of Desert, Copyright 2024. All Rights Reserved. 548748 Website Designed and Developed by: CreaveLabs