
ആരാണ് നല്ല അയല്‍ക്കാരന്‍ .....?
ഇന്ത്യ എന്നും നല്ല അയല്‍ബന്ധം കാത്തുസൂക്ഷിക്കുവാന്‍ പ്രതിജ്ഞാബദ്ധതയോടെ നയതന്ത്രബന്ധം തുടരുമ്പോള്‍ തന്നെ അതിര്‍ത്തിക്കപ്പുരത്തുന്നിന്നും വെടിയൊച്ച മുഴങ്ങും .തീവ്രവാദികള്‍ നുഴഞ്ഞുകയറും .ചൈനിസ് ഉന്നതതല ചര്‍ച്ചകള്‍ സൗഹാര്‍ദ്ദപരവും ക്രിയാത്മകവുമെന്ന്‍ ഇന്ത്യന്‍ വിദേശ മന്ത്രാലയം വിലയിരുത്തുമ്പോള്‍ തന്നെ കിഴക്കന്‍ ലടാക്കിലോ ഹിമാലയ മേഘലയിലോ ചൈന അതിര്‍ത്തി കടന്നിരിക്കും .അസൂയാലുക്കളായ അയല്‍ക്കാര്‍ അതിര്‍ത്തിയില്‍ പ്രകോപനപരമായ പ്രവര്‍ത്തികള്‍ തുടരുമ്പോള്‍ ക്ഷമയോടെ കാത്തിരിന്നു നല്ല അയല്‍ക്കരനകാന്‍ ഇന്ത്യ എന്നും കാത്തിരിക്കുകയാണ്.
ആരാണ് നല്ല അയല്‍ക്കാരന്‍ .....?
നല്ല അയല്‍ക്കാരന്‍ ആപത്തില്‍ തുണയ്ക്കുന്നവനാണ് .ദുഖം പങ്കിടുന്നവനാണ്.നിയന്ത്രണരേഖകള്‍ മറികടക്കുന്നില്ല .സ്വകാര്യതകളില്‍ നിരന്തര ശല്യമാകുന്നില്ല.നിത്യം കലഹിക്കുന്നില്ല .അര്‍ദ്ധരാത്രിയില്‍ മുട്ടിവിളിച്ചാല്‍ വാതില്‍ തുറന്നു തരുന്ന ആത്മസുഹൃത്താണവന്‍ .ഹാ .. നാം ആഗ്രഹിക്കുന്ന ആ നല്ല അയല്‍ക്കാരന്‍പലര്‍ക്കും ഇന്നൊരു സ്വപ്നമല്ലേ ..? ആധുനിക ലോകത്തിലെ മരണ പാച്ചിലില്‍ കണ്ടെത്താന്‍ കഴിയാത്ത ഒരു നല്ല അയല്‍ക്കാരനെ ,കൂട്ടുകാരനെ പലരും തേടുന്നു .
യേശുക്രിസ്തുവിനെ പരീക്ഷിക്കുവാന്‍ യെഹൂദ ശാസ്ത്രി ചില ചോദ്യങ്ങള്‍ ഉന്നയിച്ചു .(ലൂക്കോസ്10:25-27)"നിന്റെ കൂട്ടുകാരന്‍ (അയല്‍ക്കാരന്‍ )ആര്‍ ?
ഒരു ഉത്തമ അയല്‍ക്കാരനെ കാണിച്ചുതന്നാല്‍ അവനെ സ്നേഹിക്കാം എന്നാണ് ന്യായ ശാസ്ത്രി യുടെ വാദം .അറിഞ്ഞാല്‍ സ്നേഹിക്കാം .അറിഞ്ഞില്ലാ യെങ്കില്‍ അഥവാ അറിയാന്‍ ആഗ്രഹം ഇല്ലെങ്കില്‍ അവര്‍ എന്നും തനിക്ക് അന്യര്‍ ..!
ആരുടെയെങ്കിലും ശുപാര്‍ശ വഴിയോ സമ്മര്‍ദ്ദത്താലോ മാത്രം സ്നേഹിക്കുന്ന അല്ലെങ്കില്‍ സ്വന്തം മതപാരബര്യം പിന്തുടരുന്നവരെ മാത്രം സ്നേഹിക്കുന്ന ശാസ്ത്രിയെ സ്നേഹത്തിന്റെ മഹത്വം ഗ്രഹിപ്പിക്കുവാന്‍ യേശു പറഞ്ഞ ഉപമയാണ് "നല്ല ശമര്യാ ക്കാരന്‍ "
കള്ളന്മാരുടെ കയ്യില്‍ അകപ്പെട്ട് ക്രൂരമര്‍ദ്ദനത്തിനിരയായ ഒരു സാധു മാനുഷ്യനരികിലൂടെ ഒരു ലേവ്യനും ഒരു പുരോഹിതനും കടന്നുപോയി.എന്നാല്‍ മൂന്നാമനായ ശമര്യാ ക്കാരന്‍ ആ മുറിവേറ്റവനെ രക്ഷ ചെയ്തു .ഈ മൂവരില്‍ ആരാണ് മുറിവേറ്റുകിടന്നവന് യഥാര്‍ത്ഥ കൂട്ടുകാരന്‍ എന്ന് യേശു ചോദിച്ചു.ന്യായ ശാസ്ത്രിക്ക് സത്യംമനസിലായി .ശ മര്യന്‍ നല്ല അയല്‍ക്കാരനെന്നും വംശീയ സ്പര്‍ദ്ധ നിറഞ്ഞ യെഹൂദാമതത്തിനപ്പുറം ഒരു സ്നേഹ പ്രപ ഞ്ചം ഉണ്ടെന്നും ന്യായശാസ്ത്രി തിരിച്ചറിഞ്ഞു .
മുറിവേറ്റവരുടെ ലോകമാണിത് .ഹൃദയത്തില്‍, ഓര്‍മ്മകളില്‍ മുറിപ്പാടുകള്‍ പേറുന്ന ഒരു തലമുറ ! അവര്‍ക്കരുകില്‍ ഒരു നല്ല സ്നേഹിതനും അയല്‍ക്കാരനും ആകുവാന്‍ യേശു ആഹ്വാനം ചെയ്തു.മുറിവേറ്റവരെ കൊള്ളയടിക്കരുത്.മുറിവ് കുത്തി കുത്തി വലുതാക്കുരത് .വല്ലതും കീശയില്‍ ബാക്കിയുള്ളതുകൂടി തട്ടിയെടുക്കാന്നുള്ള തത്രപ്പാടാവരുത് ദൈവ വേല .നിങ്ങളെ സ്നേഹിക്കുന്നവരെ മാത്രം സ്നേഹിക്കാതെ നിങ്ങള്‍ക്കറിയാന്‍ കഴിയാതെ വിസ്മൃതിയില്‍ആണ്ടുകിടക്കുന്ന ഒരു സമൂഹത്തില്‍ കരുണയുടെ ,കരുതലിന്റെ വാതില്‍ തുറക്കുമെങ്കില്‍ നിങ്ങള്‍ തീര്‍ച്ചയായും ഒരു നല്ല അയല്‍ക്കാരനായിരിക്കും .
ജീവിത സമരത്തില്‍ ഒറ്റപ്പെട്ടുപോയവര്‍ ,അനാഥര്‍ രോഗികള്‍ ,വിധവമാര്‍ ,ദുഖിതരും പീഡിതരുമായ ലക്ഷോപലക്ഷം നമുക്ക് ചുറ്റുമുണ്ട് .വഴിമുട്ടിയ ജീവിതങ്ങള്‍ കണ്ണീരില്‍ അന്തി ഉറങ്ങുന്നത് പൊതുനിരത്തുകളില്‍ .വരള്‍ച്ച കടകെണി,ആത്മഹത്യ നാം നിരന്തരം കേള്‍ക്കുന്നു.പ്രവാസ ജീവിതത്തിന്റെ നുകഭാരം ഒരിക്കലും വിട്ടുമാറുന്നില്ല എന്ന തിരിച്ചറിവ് ഒരു ചുമട് രോഗത്തിന്റെ പിടിയിലമാര്‍ന്നു നാം ഉള്‍കൊള്ളുന്നു .ഇവര്‍ക്കിടയില്‍ ഒരു നല്ല അയല്‍ക്കാരനകാന്‍ യേശു ക്രിസ്തു പഠിപ്പിച്ചു.സഭാ സംഘടനകള്‍ക്കതീതമായി സ്നേഹത്തിന്റെ വെളിച്ചം ഇരുളില്‍ പ്രകാശിക്കട്ടെ .ന്യായശാസത്രി പഠിപ്പിച്ചത് യെഹൂദ പാരമ്പര്യമാണ് .
യേശു നല്ല കൂട്ടുകാരനാണ് .നല്ല അയല്‍ക്കാരനാണ് .
യേശു പറഞ്ഞു "നീയും അങ്ങനെതന്നെ ചെയയ്ക"( You go and be a good neighbour)നീ അയല്‍ക്കാരനെ തേടാതെ നല്ല അയല്‍ക്കാരനകാന്‍ ചുവടുകള്‍ വെക്കുമ്പോള്‍ ദൈവം നിന്നില്‍ പ്രസാദിക്കും."നല്ല സമര്യാക്കാരന്‍ ധനികനായിരുന്നുവോ .?ഞാന്‍ അങ്ങനെ കരുതുന്നില്ല .തന്റെ കൈവശമുള്ള സകലതും സസന്തോഷം നല്‍കിയ മഹാമനസ്ക്ന്‍!അധികം വല്ലതും ചെലവ്വന്നാല്‍ തന്നു കൊള്ളാം എന്ന് ഉറപ്പു നല്‍കിയ സ്നേഹ സമ്പന്നന്‍ .പ്രാണനെ രക്ഷിക്കുന്ന മഹാത്യാഗി .തിരിച്ചൊന്നും പ്രതീക്ഷിക്കാതെ നന്മ ചെയ്യുന്ന ദൈവസ്നേഹി .ഇവനാണ് യഥാര്‍ത്ഥ കൂട്ടുകാരന്‍ അഥവാ നല്ല അയല്‍ക്കാരന്‍
ചീഫ് എഡിറ്റര്‍