ഐ.പി.സി മീഡിയ ഗ്ലോബൽ മീറ്റ് ജനവരി 17 ന്; കേരള പ്രസ് അക്കാദമി മുൻ ചെയർമാൻ തോമസ് ജേക്കബ് മുഖ്യാതിഥി

Voice Of Desert 5 months ago comments
ഐ.പി.സി മീഡിയ ഗ്ലോബൽ മീറ്റ് ജനവരി 17 ന്;  കേരള പ്രസ് അക്കാദമി മുൻ ചെയർമാൻ തോമസ് ജേക്കബ് മുഖ്യാതിഥി
കുമ്പനാട്: ഇന്ത്യാ പെന്തെക്കോസ്തു ദൈവസഭയിലെ മാധ്യമ പ്രവർത്തകരുടെയും എഴുത്തുകാരുടെയും ആഗോളതല സംഗമം (മീഡിയ ഗ്ലോബൽ മീറ്റ്-2020)  ജനുവരി 17ന്  വെള്ളിയാഴ്ച  ഉച്ചകഴിഞ്ഞ് 2.30 ന്   കുമ്പനാട് കൺവൻഷനോടനുബന്ധിച്ച് ജനറൽ കൗൺസിൽ ഹാളിൽ നടക്കും. 
 
സമ്മേളനത്തിൽ  ചെയർമാൻ സി.വി.മാത്യു  അദ്ധ്യക്ഷനായിരിക്കും. ഐ.പി.സി ജനറൽ പ്രസിഡണ്ട് റവ.വൽസൻ ഏബ്രഹാം  ഉദ്ഘാടനം നിർവഹിക്കും.ഐ.പി.സി മുൻ ജനറൽ സെക്രട്ടറിയും പവർ വിഷൻ ടി.വി ചെയർമാനുമായ പാസ്റ്റർ കെ.സി.ജോൺ ആമുഖ പ്രഭാഷണം നിർവഹിക്കും. പ്രശസ്ത മാധ്യമ പ്രവർത്തകനും  കേരള പ്രസ് അക്കാദമി മുൻ ചെയർമാനും മലയാള മനോരമ മുൻ എഡിറ്റോറിയൽ ഡയറക്ടറുമായ
തോമസ് ജേക്കബ്
 മുഖ്യ പ്രസംഗകനായിരിക്കും.
 ഐ.പി.സി ജനറൽ സെക്രട്ടറി പാസ്റ്റർ സാം ജോർജ്, മാധ്യമ  പുരസ്കാര  ജേതാവ് റവ.ഡോ.എം.സ്റ്റീഫൻ
ഐ.പി.സിയിലെ ജനറൽ, സംസ്ഥാന തലങ്ങളിലെ
മുൻനിര നേതാക്കൾ തുടങ്ങിയവർ പങ്കെടുക്കും.

 

 
 മറ്റു സംസ്ഥാനങ്ങളിൽ നിന്നും അമേരിക്ക, കാനഡ, ഇംഗ്ലണ്ട്, ഓസ്ട്രേലിയ, ഗൾഫ് രാജ്യങ്ങളിൽ നിന്നും പ്രതിനിധികൾ പങ്കെടുക്കും.
 
പുരസ്കാര വിതരണവും, മികച്ച സൃഷ്ടികൾക്കുള്ള അവാർഡുകളും വിതരണം ചെയ്യും. അവലോകനം, പുതിയ പദ്ധതി അവതരണം,
 ചർച്ച  എന്നിവയും ഉണ്ടാകും.
ഐ.പി.സിയിലെ ലോകമെമ്പാടുമുള്ള എഴുത്തുകാരും മാധ്യമ പ്രവർത്തകരും അണിനിരക്കുന്ന സമ്മേളനത്തിൽ സഭ ഇന്നു നേരിടുന്ന വെല്ലുവിളികളും ക്രൈസ്തവ മാധ്യമ ധർമ്മവും ചർച്ച ചെയ്യും.
 
2018 ജനുവരി 19ന് കുമ്പനാട് നടന്ന ഗ്ലോബൽ മീറ്റിനോടനുബന്ധിച്ചാണ് ഐ.പി.സി ഗ്ലോബൽ മീഡിയ അസോസിയേഷൻ രൂപീകൃതമായത്. ഇതിന്റെ ഭാഗമായി നോർത്തമേരിക്കയിലും , യു എ ഇ പുതിയ ചാപ്റ്ററുകൾ രൂപികരിക്കപ്പെട്ടു.   
 
ഗ്ലോബൽ മീറ്റിനു ഭാരവാഹികളായ പാസ്റ്റർ കെ.സി ജോൺ (രക്ഷാധികാരി ), സി.വി.മാത്യു (ചെയർമാൻ)
 പാസ്റ്റർ സാംകുട്ടി ചാക്കോ നിലമ്പൂർ (വൈസ് ചെയർമാൻ), സജി മത്തായി കാതേട്ട് (ജന. സെക്രട്ടറി), പാസ്റ്റർ രാജു ആനിക്കാട്, ഷിബു മുള്ളങ്കാട്ടിൽ, ഫിന്നി രാജു (സെക്രട്ടറിമാർ) ഫിന്നി പി മാത്യു (ട്രഷറാർ), ടോണി ഡി ചെവ്വൂക്കാരൻ (ജന. കോർഡിനേറ്റർ), പാസ്റ്റർമാരായ അച്ചൻ കുഞ്ഞ് ഇലന്തൂർ, സി.പി.മോനായി, റോയി വാകത്താനം, സഹോദരന്മാരായ കുര്യൻ ഫിലിപ്പ്, ഷാജി മാറാനാഥാ ,കെ .ബി.ഐസക്, ഷാജി കാരയ്ക്കൽ, വിജോയ് സ്കറിയ, വെസ്ലി മാത്യു, ഉമ്മൻ എബനേസർ, നിബു വെള്ളവന്താനം, എം.വി.ഫിലിപ്പ്, രാജൻ ആര്യപ്പള്ളി, ജോർജ് ഏബ്രഹാം, സിസ്റ്റർ സ്റ്റാർ ലാ ലൂക്ക് തുടങ്ങിയ എക്സിക്യൂട്ടിവ് അംഗങ്ങൾ നേതൃത്വം നല്കും.
ഗ്ലോബൽ മീറ്റിനോടനുബന്ധിച്ച് പുതിയ പുസ്തകങ്ങളുടെ പ്രകാശനം നടത്തുന്നതിനായി പ്രസാധകർ മുൻകൂട്ടി 1000 രൂപ ഫീസടച്ച് രജിസ്ടർ ചെയ്യേണ്ടതാണ്.
കൂടുതൽ വിവരങ്ങൾക്ക്: 9447372726, 9447350038

എഡിറ്റര്‍ —

POST WRITTEN BY
എഡിറ്റര്‍

486

PEOPLE VIEWED THIS ARTICLEനിങ്ങളുടെ അഭിപ്രായങ്ങള്‍ (YOUR COMMENTS)

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ Voice of Desert -ന്റെ അഭിപ്രായമാവണമെന്നില്ല. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
Editor's Disclaimer

The opinions, beliefs and viewpoints expressed by the various authors and forum participants on this web site do not necessarily reflect the opinions, beliefs and viewpoints of Voice of Desert or official policies of the Voice of Desert.

view full disclaimers

Copyright Disclaimer view full disclaimers

  1. The author of each article published on this web site owns his or her own words.
  2. The articles on this web site may be freely redistributed in other media and non-commercial publications as long as the conditions are met. view details
  3. The articles on this web site may be included in a commercial publication or other media only if prior consent for republication is received from the author. The author may request compensation for republication for commercial uses.
Voice Of Desert, Copyright 2020. All Rights Reserved. 316302 Website Designed and Developed by: CreaveLabs