മലബാറിന്റെ കണ്ണീരൊപ്പാൻ പിവൈസി- പിഡബ്ല്യുസി സംഘം

Voice Of Desert 2 months ago comments
മലബാറിന്റെ കണ്ണീരൊപ്പാൻ പിവൈസി- പിഡബ്ല്യുസി സംഘം

നിലമ്പൂർ: ദുരിത ബാധിത മേഖലയിലെ ജനത്തെ പുനരധിവസിപ്പിക്കുന്നതിന്റെ ഭാഗമായുള്ള പിവൈസി- പിഡബ്ല്യുസി പ്രസ്ഥാനങ്ങളുടെ സഹായഹസ്തം മലബാറിലെത്തി. വിവിധ തരത്തിലുള്ള പാത്രങ്ങൾ, വസ്ത്രങ്ങൾ,മെത്തകൾ, ഷീറ്റുകൾ തുടങ്ങി നൂറുകണക്കിന് കുടുംബങ്ങൾക്കുള്ള ആശ്വാസ പദ്ധതികളുമായാണ് പെന്തക്കോസ്തു യുവജന പ്രവർത്തകർ ഇക്കുറി വടക്കൻ കേരളത്തിൽ എത്തിയിരിക്കുന്നത്. സംഘത്തിൽ പിവൈസി സംസ്ഥാന പ്രസിഡണ്ട് അജി കല്ലിങ്കൽ, എക്സിക്യൂട്ടിവ് കമ്മിറ്റി ചെയർമാൻ ജോജി ഐപ്പ് മാത്യുസ് ,വിവിധ ഡിപ്പാർട്ടുമെന്റുകളുടെ ഏകോപന സമിതി ചെയർമാൻ പാസ്റ്റർ ലിജോ കെ. ജോസഫ്, പാസ്റ്റർ സാജൻ സാമുവൽ,,ഫിന്നി മല്ലപ്പള്ളി, തോമസ് ജോർജ്, ബ്ലെസ്സൻ ,  റ്റിബിൻ, സിജോ,  പിഡബ്ല്യുസി ജനറൽ സെക്രട്ടറി ജിൻസി സാം, വൈസ് പ്രസിഡന്റ് മോളിക്കുട്ടി കോശി, ജോയിന്റ് സെക്രട്ടറി ഷോളി വർഗീസ്, ട്രഷറർ ജോയ്സ് സാജൻ, പ്രെയർ കോ-ഓർഡിനേറ്റർ നിർമ്മല രാജൻ തുടങ്ങിയവരുമുണ്ട്.

പിവൈസിയുടെ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് മലബാർ മേഖലയിൽ ഇപ്പോൾ നേതൃത്വം നൽകുന്നത് പിവൈസി നോർത്ത് സോൺ പ്രസിഡണ്ട് ജയിംസ് വർക്കിയും സെക്രട്ടറി ജഡ്‌സൺ ജേക്കബുമാണ്. മുമ്പ് പിവൈസി മലബാർ മേഖലയുടെ നേതൃത്വത്തിൽ സംസ്ഥാന സമിതി അംഗം പാ. സിജു സ്കറിയായും മേഖലാ സെക്രട്ടറി പാ. പ്രിൻസ് ജോസഫിന്റയും നേതൃത്വത്തിലുള്ള സംഘം ക്യാമ്പുകളും മറ്റു ദുരിതമേഖലകളും സഞ്ചരിച്ച് ആവശ്യമായ ക്രമികരണങ്ങൾ ചെയ്തു കൊടുത്തിരുന്നു. സംഘത്തിൽ മലബാർ മേഖലയിലും  മറ്റും നിരവധി പിവൈസി  പ്രവർത്തകരും  ഉണ്ട്

പിവൈസിയുടെ പുതിയ ഭരണസമിതി നിലവിൽ വന്നതിന് ശേഷമുള്ള ആദ്യത്തെ ജീവകാരുണ്യ പ്രവർത്തനമാണിത്.


ബ്ലസിൻ ജോൺ മലയിൽ  —

POST WRITTEN BY
ബ്ലസിൻ ജോൺ മലയിൽ

223

PEOPLE VIEWED THIS ARTICLE



നിങ്ങളുടെ അഭിപ്രായങ്ങള്‍ (YOUR COMMENTS)

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ Voice of Desert -ന്റെ അഭിപ്രായമാവണമെന്നില്ല. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.




Editor's Disclaimer

The opinions, beliefs and viewpoints expressed by the various authors and forum participants on this web site do not necessarily reflect the opinions, beliefs and viewpoints of Voice of Desert or official policies of the Voice of Desert.

view full disclaimers

Copyright Disclaimer view full disclaimers

  1. The author of each article published on this web site owns his or her own words.
  2. The articles on this web site may be freely redistributed in other media and non-commercial publications as long as the conditions are met. view details
  3. The articles on this web site may be included in a commercial publication or other media only if prior consent for republication is received from the author. The author may request compensation for republication for commercial uses.
Voice Of Desert, Copyright 2019. All Rights Reserved. 476757 Website Designed and Developed by: CreaveLabs