ഷാര്‍ജയില്‍ ഹൃദയാഘാതത്തെ തുടർന്ന് നിത്യതയിൽ ചേർക്കപ്പെട്ട എം.ജി.തോമസ്കുട്ടിയുടെ(ജോസ് കറവൂർ-54) സംസ്കാര ശുശ്രൂഷ നാളെ തിങ്കളാഴ്ച രാവിലെ 9.30 നു ത്രിക്കണ്ണമംഗല് ബ്രദറെന്‍ ചര്‍ച്ചില്‍ ആരംഭിച്ച് 12.30 നു സഭാ സെമിത്തേരിയില്‍ സംസ്കരിക്കും.
ഷാർജ ശാലേം അസംബ്ലീസ് ഓഫ് ഗോഡ് സഭാഗംമായ പത്തനാപുരം കറവൂർ സ്വദേശിയായ എം.ജി.തോമസ്കുട്ടി ഷാർജ വർഷിപ്പ് സെൻററിൽ നടന്ന സഭയുടെ ഉപവാസ പ്രാർത്ഥനയിൽ സംഗീത ശുശ്രൂഷക്കിടെ കുഴഞ്ഞ് വീഴുകയായിരുന്നു. മൂന്നു പതിറ്റാണ്ടുകളിലെ പ്രവാസ ജീവിതത്തില്‍ സജീവമായി സഭാ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരുന്ന എം.ജി.തോമസ്കുട്ടിയുടെ പെട്ടെന്നുള്ള വേര്‍പാടില്‍ സ്നേഹിതരും കുടുംബംഗങ്ങളും ഏറെ ദുഖിതരാണ്.ഭാര്യ;സിസി.മക്കള്‍ ജിന്‍സി,ജാന്‍സി