വെണ്ണിക്കുളം:സുവിശേഷ-സഭാ പ്രവര്ത്തങ്ങളി ല്‍ സജീവ സാന്യധ്യം വഹിച്ച തെള്ളിയൂർ കൊട്ടൂപ്പള്ളിൽ കെ.വി.നൈനാൻ (ജോർജ്കുട്ടി-69)നിത്യതയില്‍
വെണ്ണിക്കുളം എബനേസർ ഐ.പി.സി സഭയുടെ ജോ-സെക്രട്ടറി യായും കമ്മറ്റി അംഗമായും ചുമതലക ള്‍ വഹിച്ചിട്ടുള്ള ഇദ്ദേഹം കുമ്പനാട് സെന്റെ ര്‍ സഭ കൌണ്സി ല്‍ അംഗവും ,സണ്‍ഡേ സ്കൂ ള്‍ പ്രവര്‍ത്തകനുമായിരുന്നു സൌദിഅറേബ്യയി ല്‍ ഇരുപത്തി അഞ്ചു വര്‍ഷം ജോലിയോടൊപ്പം സഭാപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്കി.
സംസ്കാരം ബുധനാഴ്ച (27/02/2019) ഭവനത്തിലെ ശുശ്രൂഷക ള്‍ 8.30-ക്ക് ആരംഭിച്ച്,ഒരു മണിക്ക് വെണ്ണിക്കുളം എബനേസർ ഐ.പി.സി സഭയുടെ മേമല സെമിത്തേരിയിൽ. ഭാര്യ: ചെങ്ങന്നൂർ വെൺമണി മണത്തറയിൽ ലിസി. മക്കൾ: ബിനിൽ ( തിരുവനന്തപുരം), ലിജോ (ശലേം ഐ.പി സി-ദോഹ), ബെന്നറ്റ് (ബെംഗ്ലുരു). മരുമക്കൾ: ലിസ (ഡൽഹി), വാളക്കുഴി പുത്തൻപറമ്പിൽ കൊച്ചുമോൻ(ശലേം ഐ.പി.സി-ദോഹ).