കലപ്പയും കണ്ണുനീരും എന്ന പുസ്തകം അച്ചൻ കുഞ്ഞ് ഇലന്തൂർ പാസ്റ്റർ വർഗീസ് മത്തായിക്കു നല്കുകുന്നു. മാധ്യമ പ്രവർത്തകരായ ഫിന്നി പി മാത്യു, സാംകുട്ടി ചാക്കോ നിലമ്പൂർ, വിജോയ് സ്ക്കറിയ, ഗ്രന്ഥകാരൻ കെ.ബി.ഐസക്, സജി മത്തായി കാതേട്ട് എന്നിവർ സമീപം
കുമ്പനാട്: പ്രമുഖ ഗ്രന്ഥകാരനും മാധ്യമ പ്രവർത്തകനുമായ കെ. ബി. ഐസക് എഴുതിയ കലപ്പയും കണ്ണു നീരും എന്ന പുസ്തകം കുമ്പനാട് ഹെബ്രോൻ പുരത്ത് ലഭിക്കും. ജനു.14 ന് മാധ്യമ പ്രവർത്തകനായ അച്ചൻ കുഞ്ഞ് ഇലന്തൂർ ഐ.പി.സി ആയൂർ സെന്റർ ശുശ്രൂഷകൻ പാസ്റ്റർ വർഗീസ് മത്തായിക്ക് ആദ്യ കോപ്പി നൽകി കൗണ്ടർ വിൽപ്പന ഉദ്ഘാടനം ചെയ്തു .
എഴുത്തുകാരായ സാംകുട്ടി ചാക്കോ നിലമ്പൂർ , ഫിന്നി പി.മാത്യൂ, സജി മത്തായി കാതേട്ട്, വിജോയ് സ്കറിയ എന്നിവർ സന്നിഹിതരായിരു ന്നു.
പ്രവാസ ജീവിതാനുഭവങ്ങളുടെ നൊമ്പരവും പ്രത്യാശയും വരച്ചു കാട്ടുന്ന ലേഖന സമാഹാരമാണ് ഈ ഗ്രന്ഥം. കലപ്പ മനകൗശലമോ ആഡംബര വിസ്മയമോ അല്ല . അത് തോരാത്ത കണ്ണുനീർ ആണെന്ന് ഗ്രന്ഥ കാരൻ സമർത്ഥിക്കുന്നു. യുവ സ്നേഹിതൻ പബ്ളിക്കേഷൻസ് ആണ് പ്രസാധകർ .ഹല്ലെലൂയ്യ, മീഡിയ മിഷൻ,ഹെബ്രോന്‍ ബുക്ക് ഡിപോ,യുവസ്നേഹിതൻ, ബുക്ക് സ്റ്റാളുകളിൽ പുസ്തകം ലഭിക്കും.വില:175
വിളിക്കുക: 091-9747087323