ഐ.പി.സി കാനഡ റീജിയന് പ്രസിഡന്റായി പാസ്റ്റര്‍ പെനിയേല്‍ ചെറിയാനും ,സെക്രട്ടറിയായി പാസ്റ്റര്‍ ബെന്നി മാത്യൂവും തിരഞ്ഞെടുക്കപ്പെട്ടു .ഐ പി സി ജനറല്‍ പ്രസിഡന്റ് പാസ്റ്റര്‍ ജേക്കബ് ജോണിന്റെയും ,ബ്രദര്‍.നോബിള്‍ ജോണിന്റെയും അധ്യക്ഷതയില്‍ ഇരുപത്തിയൊന്നു അംഗ എക്സിക്യുട്ടീവ് ഉള്‍പ്പെടുന്ന ഐ.പി.സി റീജിയന് ഒക്ടോബര്‍ 25-നു രൂപീകൃതമായി. പാസ്റ്റര്‍ പെനിയേല്‍ ചെറിയാന്(പ്രസിഡന്റ്) പാസ്റ്റര്‍ സം വര്‍ഗീസ് (വൈസ്-പ്രസിഡന്റ്) പാസ്റ്റര്‍ ബെന്നി മാത്യൂ(സെക്രട്ടറി )പാസ്റ്റര്‍ എബി കെ. ബെന്‍ (ജോ .സെക്രട്ടറി )ബ്രദര്‍.സാബു മാത്യൂ (ട്രഷറര്‍).
കാനഡയിലെ ഇന്ത്യാ പെന്തെകൊസ്തു ദൈവ സഭ ബന്ധത്തിലുള്ള അഞ്ഞൂറില്‍പ്പരം വിശ്വാസികളുടെ ഐക്യ കൂട്ടായ്മയാണിത്.പ്രസിഡന്റായി തിരഞ്ഞ്ഞ്ഞെടുക്കപ്പെട്ട പാസ്റ്റര്‍ പെനിയേല്‍ ചെറിയാന് ,ഐ.പി.സി സ്ഥാപക നേതാക്കളില്‍ ഒരാളായ പാസ്റ്റര്‍ ടി ജി ഉമ്മച്ചന്റെ മകനാണ്.നാല്‍പ്പതു വര്‍ഷമായി കാനഡയില്‍ പാര്‍ക്കുന്ന ഇദ്ദേഹം ടോരോന്ടോയിലെ ഐ.പി.സി ഹെബ്രോന്‍ പെന്തെകൊസ്തല്‍ ചര്‍ച് അസോസിയെറ്റ് പാസ്റ്റരാണ്.
വൈസ്.പ്രസിഡന്റ് പാസ്റ്റര്‍ സാം വര്‍ഗീസ് എഡ്മന്റിലെ കേരള പെന്തെകൊസ്തല്‍ അസ്സെംബ്ലി സഭാ ശുശ്രൂഷകനാണ്.പി.വൈ .പി.യെ ,സണ്‍ഡേ സ്കൂള്‍ സജീവ പ്രവര്‍ത്തകനും ,കംപാഷ്ന് ഫോര്‍ ഏഷ്യ ഡയറക്ടരുമാണ്.
സെക്രട്ടറിയായ പാസ്റ്റര്‍ ബെന്നി മാത്യൂ യുനൈറ്റഡ് ക്രിസ്ത്യന്‍ പെന്തെകോസ്ററ്ല് ഫെല്ലോഷിപ് ശുശ്രൂഷകനാണ്.പതിനേഴു വര്‍ഷമായി കാനഡയില്‍ പാര്‍ക്കുന്ന ഇദ്ദേഹം ചില വര്‍ഷങ്ങള്‍ ഐപി.സി ഫാമിലി കോണ്‍ഫറന്‍സ് നാഷണല്‍ റെപ്രസെന്റീവ് ആയിരുന്നു.ഓണ്‍ലൈന്‍ ബൈബിള്‍ സ്റ്റഡി മിഷനില്‍ സജീവമാണ്.ഭാര്യ ജെസ്സി മാത്യൂ 2019 ലെ ഐ പി സി ഫാമിലി കോണ്‍ഫറന്‍സ് നാഷണല്‍ ലേഡീസ് കോ-ഓഡിനേറ്റരാണ്.
സ്കാര്‍ബറോ എബനേസര്‍ കേരള പെന്തെകോസ്തല്‍ ചര്‍ച് പാസ്റ്റര്‍ ആണ്എബി കെ.ബെന്‍ . ഐ പി സി തിരുവനന്തപുരം നോര്‍ത്ത് സെന്ററിലെ വിവിദ ഉത്തരവാതിത്തങ്ങള്‍ നിര്‍വഹിച്ചിട്ടുള്ള പാസ്റ്റര്‍ എബി ഐ പി സി വെമ്പായം സെന്റെര് സ്പോണ്സര് മിനിസ്റ്റരാണ്.ഹല്ലെലുയ്യാ ക്രൈസ്തവ പത്രത്തിന്റെ വാര്‍ത്താ പ്രതിനിധിയും ,ഐ സി പി എഫ് കാനഡ സ്ഥാപകാംഗവുമാണ്.
സജീവ സഭാ പ്രവര്‍ത്തകനായ ബ്രദര്‍ സാബു കര്‍മ്മേല്‍ ഐ പി സി സെക്രട്ടറിയാണ്.കൂടുതല്‍ വിവരങ്ങള്‍ക്ക് :പാസ്റ്റര്‍ ബെന്നി മാത്യൂ. Email:pastorbennymathew@gmail.com