ഓൺലൈൻ ഗുഡ്ന്യൂസ് ഖത്തർ ചാപ്റ്ററിന്റെ ആഭിമുഖ്യത്തിൽ ഖത്തറിലെ എല്ലാ പെന്തെക്കോസ്തു സഭകളേയും പങ്കെടുപ്പിച്ചു കൊണ്ട് 2018 ഡിസംബർ, 2019 ജനുവരി മാസങ്ങളിലായി നടത്തുന്ന മെഗാ ബൈബിൾ ക്വിസിന്റെ രജിസ്ട്രേഷൻ ആരംഭിച്ചു.
പങ്കെടുക്കാനാഗ്രഹിക്കുന്നവർ തങ്ങളുടെ പേര്, വയസ്സ്, ഉൾപ്പെട്ടു നിൽക്കുന്ന സഭ, മൊബൈൽ നമ്പർ, ഇമെയിൽ ഐഡി എന്നിവ താഴെ കാണുന്ന വാട്സാപ്പ് നമ്പറിൽ അറിയിക്കേണ്ടതാണ്.
+974 6653 8140
+974 6658 7903
വിജയികൾക്ക് ട്രോഫിയും, സമ്മാനവും, സർട്ടിഫിക്കറ്റും നൽകുന്നതാണ്.
നിബന്ധനകളും നിർദ്ദേശങ്ങളും
1. മൽത്സരങ്ങൾ വ്യക്തിപരമായിരിക്കും
2. ഖത്തറിലുള്ള എല്ലാ പെന്തെക്കോസ്ത് സഭാംഗങ്ങള്‍ക്കും (സഭാ ശ്രുശൂഷകർ ഒഴിച്ച്) പങ്കെടുക്കാം
3. പ്രായപരിധി ഇല്ല (ഏതു പ്രായക്കാര്‍ക്കും പങ്കെടുക്കാം)
4. പ്രാഥമിക രണ്ടു റൗണ്ടുകൾ ഓൺലൈൻ/വാട്സപ്പ് പ്രത്യേക ഗ്രൂപ്പ് വഴിയാണ് നടക്കുക
5. ആദ്യത്തെ രണ്ട് റൗണ്ടുകളിൽ നിന്ന് 30 പേരെ സെമി ഫൈനൽ റൗണ്ടിലേക്ക് തിരഞ്ഞെടുക്കുന്നതാണ്
6. ഇവരില്‍ നിന്നും എഴുത്തു പരീക്ഷ വഴി 12 പേരെ ഫൈനലിലേക്ക് തിരഞ്ഞെടുക്കും
7. 12 പേരിൽ നിന്ന് ഒന്നും രണ്ടും മൂന്നും സ്ഥാനം നേടുന്ന വിജയികളെ തിരഞ്ഞെടുക്കും
8. അവസാന റൌണ്ടിലെത്തുന്ന 12 പേര്‍ക്കും സർട്ടിഫിക്കറ്റും സമ്മാനങ്ങളും നൽകുന്നതാണ്
9. വിജയികളെ ഗുഡ് ന്യൂസ് വീക്കിലി കൂടാതെ ഇതര മീഡിയകളിലൂടെയും പരിചയപ്പെടുത്തുന്നതാണ്
10. കൂടുതല്‍ വിവരങ്ങങള്‍ മത്സരാര്‍ത്ഥികളെ നേരിട്ടറിയിക്കുന്നതാണ്
ഒന്നും രണ്ടും റൌണ്ടുകള്‍
a. പ്രത്യേക വാട്സപ്പ് ഗ്രൂപ്പിലൂടെ ഓണ്‍ലൈനിലായിരിക്കും ഈ റൌണ്ടുകളിലെ മത്സരം നടക്കുക
b. പന്ത്രണ്ട് ചോദ്യങ്ങങ്ങള്‍ വീതം ഓരോ റൌണ്ടിലും ഉണ്ടായിരിക്കും
c. ചോദ്യങ്ങള്‍ മലയാളത്തിലും ഇംഗ്ലീഷിലും ഉണ്ടായിരിക്കും
d. മുപ്പത് സെക്കന്റുകള്‍ക്കുള്ളില്‍ ഉത്തരം അയച്ചിരിക്കണം
e. പഴയനിയമത്തില്‍ നിന്നും പുതിയ നിയമത്തില്‍നിന്നും ചോദ്യങ്ങള്‍ ഉണ്ടായിരിക്കും
f. ബ്രായ്ക്കറ്റില്‍ നിന്നും ശരിയുത്തരം തെരഞ്ഞെടുത്താല്‍ മതിയാകും
g. ഈ രണ്ടു റൌണ്ടുകളില്‍ നിന്നും ഏറ്റവും കൂടുതല്‍ മാര്‍ക്ക് ലഭിക്കുന്ന 30 പേരാണ് സെമിഫൈനലിനു അര്‍ഹത നേടുക
സെമി ഫൈനല്‍
a. സെമി ഫൈനല്‍ Religious Complex ലുള്ള ഹാളില്‍ വെച്ചായിരിക്കും നടക്കുക
b. 15 ചോദ്യങ്ങള്‍ ഉള്ള എഴുത്തു പരീക്ഷയായിരിക്കുമിത്
c. പൌലോസിന്റെ ലേഖനങ്ങളില്നിന്നായിരിക്കും എല്ലാ ചോദ്യങ്ങളും
d. ചോദ്യങ്ങള്‍ മലയാളത്തിലും ഇംഗ്ലീഷിലും ഉണ്ടായിരിക്കും
e. പ്രഗല്ഭരായ ക്വിസ് മാസ്റ്റര്‍ ആയിരിക്കും ചോദ്യങ്ങങ്ങള്‍ ചോദിക്കുക
ഗ്രാന്‍ഡ് ഫൈനല്‍
a. സെമി ഫൈനലില്‍ ഏറ്റവും കൂടുതല്‍ പോയിന്റു നേടിയ 12 പേരായിരിക്കും ഫൈനലിലുണ്ടായിരിക്കുക
b. സെമി ഫൈനലിനു ശേഷം അതിനു തുടര്‍ച്ചയായി അന്നേദിവസം അതേ ഹാളില്‍വെച്ചു തന്നെയായിരിക്കും ഫൈനലും നടക്കുക
c. ബൈബിളിലുള്ളതും ബൈബിളിനോട് ബന്ധപ്പെട്ട പൊതു ചോദ്യങ്ങളും ഫൈനലില്‍ ഉണ്ടാകും
d. ഒന്നോ രണ്ടോ ചോദ്യങ്ങല്‍ വീതമുള്ള വിവിധ റൌണ്ടുകളോടുകൂടിയ വിപുലമായ ഫൈനലായിരിക്കുമിത്
e. കൂടുതല്‍ പോയിന്റു നേടുന്ന മൂന്നു പേരായിരിക്കും ട്രോഫികള്‍ക്ക് അര്ഹാരാകുക
f. ഗുഡ്ന്യൂസ് ലൈവ് കവറേജ് ഉണ്ടായിരിക്കുന്നതാണ്
g. ഗുഡ്ന്യൂസ് ഖത്തര്‍ ചാപ്റ്ററിന്റെ തീരുമാനം അന്തിമമായിരിക്കും