കുമ്പനാട്: ഐ.പി.സി യിലെ എഴുത്തുകാരെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി എഴുത്തുകാർക്കുള്ള അവാർഡുകൾ നല്കാൻ തീരുമാനിച്ചു.
2017 ജനുവരി മുതൽ 2017 ഡിസംബർ വരെ ആനുകാലികങ്ങളിൽ പ്രസിദ്ധീകരിക്കപ്പെട്ട മികച്ച
1. ലേഖനം
2. കഥ, കവിത, നോവൽ (Fiction)
എന്നിവയ്ക്കും
ഈ കാലയളവിൽ പ്രസീദ്ധീകരിച്ച പുസ്തകത്തിനും,
ഈ കാലയളവിൽ പ്രസിദ്ധീകരിച്ച മികച്ച ടി.വി.ഷോയ്ക്കും അവാർഡ് നല്കും.
2018 നവംബർ 10 നകം ജന.സെക്രട്ടറിക്ക് 3 കോപ്പികൾ വീതം ലഭിച്ചിരിക്കേണ്ടതാണ്.( നേരത്തെ അപേക്ഷിച്ചവർ അയക്കേണ്ടതില്ല)
എഴുത്തുകാർക്കോ പ്രസിദ്ധീകരണങ്ങളുടെ പത്രാധിപ സമിതിക്കോ എന്റട്രികൾ സമർപ്പിക്കാം.
അയക്കേണ്ട വിലാസം:
Tony D Chevookaran,Post Box: 1415,Thrissur-680007 അല്ലെങ്കിൽ
ഐ.പി.സി കേരളാ സ്റ്റേറ്റ് കൗൺസിൽ ഓഫീസിൽ (കുമ്പനാട് ) സജി മത്തായി കാതേട്ട് (ജനറൽ സെക്രട്ടറി, ഐ.പി.സി ഗ്ലോബൽ മീഡിയ അസോസിയേഷൻ) പേരിൽ നേരിട്ട് നല്കാം.
കൂടുതൽ വിവരങ്ങൾക്ക്: 9447372726