ഡെറാഡൂണില്‍ സഭക്ക് നേരെ ആക്രമണം

Voice Of Desert 7 months ago comments
ഡെറാഡൂണില്‍ സഭക്ക് നേരെ ആക്രമണം

ഞയറാഴ്ച ആരാധന തടഞ്ഞു, വിശ്വാസികള്‍ ഹൈവേയില്‍ ആരാധിച്ചു

ഡെറാഡൂണ്‍ : ഉത്തരാഖണ്ഡിലെ ഡെറാഡൂണ്‍ ജില്ലയിലെ സെലാക്വിയിലെ എബെനെസർ ഹൗസ് ഓഫ് പ്രയര്‍ (അഗപ്പെ ക്രിസ്ത്യന്‍ അസ്സംബ്ലി) സഭയില്‍ ഇന്നലെ (ഏപ്രില്‍ 22) സഭാ ആരാധന തടഞ്ഞു. കടന്നു വന്ന 80ഓളം വിശ്വാസികളെ സഭയില്‍ പ്രവേശിക്കാന്‍ പോലീസ് അനുവദിച്ചില്ല. മതപരിവര്‍ത്തനം നടത്തുന്നു എന്ന് ആരോപിച്ചുകൊണ്ട്‌ ചിലര്‍ നല്‍കിയ പരാതിയിന്മേല്‍ ആരാധന നടത്താന്‍ പാടില്ല എന്ന് പോലീസ് അറിയിച്ചു. മറ്റു മാര്‍ഗം ഇല്ലാത്തതിനാല്‍ വിശ്വാസികള്‍ വഴിയരികില്‍ ഇരുന്നു ആരാധന നടത്തി.

കഴിഞ്ഞ ആഴ്ച സഭായോഗം നടക്കുന്നതിനിടയില്‍ 40ല്‍ പരം ആളുകള്‍ സഭയില്‍ കടന്നു വരികയും പാസ്റ്റര്‍ മനിയേലിനെ അസഭ്യം പറയുകയും ചെയ്തു. മതപരിവര്‍ത്തനം നടത്തുന്നു എന്ന് ആരോപിച്ചു സഭ നിര്‍ത്തി വെക്കണം എന്ന് അവര്‍ ആവശ്യപ്പെടുകയും, സഭായോഗത്തിന്റെ വീഡിയോ ചിത്രീകരിക്കുകയും ചെയ്തു. തടയാന്‍ ശ്രമിച്ച വിശ്വാസികളോട് അപമര്യാദയായി പെരുമാറുകയും, പാസ്റ്റര്‍ക്കെതിരെ വധഭീഷണി മുഴക്കുകയും ചെയ്തു.

ഉത്തരാഖണ്ഡിലെ എല്ലാ സഭകള്‍ക്കും, വിശ്വാസികള്‍ക്കും അവരുടെ സംരക്ഷണത്തിനും വേണ്ടി ദൈവമക്കള്‍ പ്രാർഥിക്കുക.


 —

POST WRITTEN BY

288

PEOPLE VIEWED THIS ARTICLE



നിങ്ങളുടെ അഭിപ്രായങ്ങള്‍ (YOUR COMMENTS)

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ Voice of Desert -ന്റെ അഭിപ്രായമാവണമെന്നില്ല. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.




Editor's Disclaimer

The opinions, beliefs and viewpoints expressed by the various authors and forum participants on this web site do not necessarily reflect the opinions, beliefs and viewpoints of Voice of Desert or official policies of the Voice of Desert.

view full disclaimers

Copyright Disclaimer view full disclaimers

  1. The author of each article published on this web site owns his or her own words.
  2. The articles on this web site may be freely redistributed in other media and non-commercial publications as long as the conditions are met. view details
  3. The articles on this web site may be included in a commercial publication or other media only if prior consent for republication is received from the author. The author may request compensation for republication for commercial uses.
Voice Of Desert, Copyright 2018. All Rights Reserved. 332032 Website Designed and Developed by: CreaveLabs