ദോഹയിലെ പ്രശസ്ത ഇംഗ്ലീഷ് പത്ര സ്ഥാപനത്തില്‍ എഡിറ്റരായിരുന്ന അനില്‍ കുമാര്‍ വിജയന് (56)നിത്യതയില്‍ ചേര്‍ക്കപ്പെട്ടു.
ഹൃദയാഘാതത്തെ തുടര്‍ന്ന് വെള്ളിയാഴ്ചയായിരുന്നു അന്ത്യം.മൂന്ന് പതിറ്റാണ്ട് വിവിധ പത്ര സ്ഥാപനങ്ങളില്‍ ജോലി ചെയ്ത അനില്‍ നല്ലൊരു എഴുത്തുകാരനും സാമൂഹ്യ പ്രതിബദ്ധതയുള്ള മനുഷ്യ സ്നേഹിയുമായിരുന്നു.ക്രിസ്തീയ ഉപദേശങ്ങളില്‍ ആകൃഷ്ടനായി വിശ്വാസം സ്വീകരിച്ചു പെന്തെകൊസ്തു ആരാധനകളില്‍ സംബധിച്ച് പോന്നിരുന്ന അനില്‍ കുമാറിന്റെ വിയോഗത്തില്‍ ദോഹയിലെ വിശ്വാസ സമൂഹം ഏറെ ദുഖത്തിലാണ് .നല്ലൊരു ചിന്തകനും സൌമ്യനുമായിരുന്ന അനില്‍ ,അന്യരുടെ കുറ്റം കണ്ടെത്തുവാനുള്ള ത്വര വിട്ടു നന്മ യുടെ ഊര്‍ജ്ജം പകരുവാനുപദേശിച്ചു.എന്ത് ചെയ്താലും ആരില്‍ നിന്നും പ്രോത്സാഹനം കാത്ത് നില്‍ക്കരുതെന്നും ,ചെയ്യുവാനുള്ളത് ശക്തിയോടെ സ്വയം ചെയ്തു തുടങ്ങണമെന്നും താന്‍ സ്നേഹിതരെ ഉപദേശിച്ചു.
ദോഹയില്‍ വരുന്നതിനു മുന്‍പ് ഖലീജ് ടൈംസിലും ഗള്‍ഫ് ടുഡേയിലും പന്ത്രണ്ടു വര്‍ഷത്തോളം ജോലി ചെയ്തിട്ടുണ്ട് .ഈ മാസം ജോലി വിട്ടു ബോംബയി ലേക്ക് മടങ്ങുവാന്‍ ആഗ്രഹിചിരിന്നു. ഭാര്യ:ഷേര്‍ലി. മക്കള്‍: ഋത്വിക്ക്,രോഹിത്.
വോയിസ് ഓഫ് ഡിസേര്‍ട്ട് ഓണ്‍ ലൈന്‍ ന്യൂസ് മാധ്യമത്തില്‍ നിരവധി ലേഖനങ്ങള്‍ എഴുതിയിട്ടുണ്ട്.സുവിശേഷ ദര്‍ശനം ഉയത്തിപിടിച്ച എന്റെ പ്രിയ സ്നേഹിതന് വേദനയോടെ വിട.(കെ.ബി.ഐസക്ക്)