കര്‍ത്താവിന്റെ വരവ് ഒരു കണിയായി തീരാതിരിക്കട്ടെ പാസ്റ്റര്‍ . റ്റി. വി. തങ്കച്ചന്‍ (പ്രസ്ബിറ്റ ര്‍ .ഏ.ജി ചങ്ങനാശേരി സെക്ഷന്‍)

Voice Of Desert 10 years ago comments
കര്‍ത്താവിന്റെ വരവ്  ഒരു  കണിയായി  തീരാതിരിക്കട്ടെ പാസ്റ്റര്‍ . റ്റി. വി. തങ്കച്ചന്‍ (പ്രസ്ബിറ്റ ര്‍ .ഏ.ജി  ചങ്ങനാശേരി സെക്ഷന്‍)

യേശുക്രിസ്തുവിന്റെ മടങ്ങിവരവ്  ദൈവമക്കളുടെ  വലിയ പ്രത്യാശയാണ്. യേശുവിന്റെ ജനനം സംബന്ധിച്ച് തിരുവെഴുത്തില്‍  രേഖപ്പെടുത്തിയിട്ടുള്ള വചനങ്ങളുടെ ഏഴിരട്ടി വചനങ്ങ ള്‍ തന്റെ മടങ്ങി വരവിനെക്കുറിച്ച് കാണുന്നതിനാ ല്‍ യേശുവിന്റെ ജനനം  നിവര്‍ത്തിയായതു പോലെ മടങ്ങിവരവും നിവര്‍ത്തിയാകും എന്നത് വിശ്വാസയോഗ്യമാണ്. എന്നാല്‍ ദൈവമക്കളി ല്‍  യേശുക്രിസ്തുവിന്റെ മടങ്ങിവരവിന്റെ  ചിന്തയും പ്രത്യാശയും കെട്ടടങ്ങിയിരിക്കുന്ന ഒരു കാലഘട്ടത്തി ല്‍ എത്തിയിരിക്കുന്നു . കാരണം ഭൌതിക നന്മകളുടെ സമൃദ്ധിയും  ലോകത്തിലെ സുഖസൗകര്യങ്ങളും ആഡംബരങ്ങളും  വര്‍ദ്ധിച്ചു  വന്നിരിക്കുന്നു. യേശുക്രിസ്തുവിന്റെ മടങ്ങി വരവിനെ പ്രസംഗിക്കുന്നതിനെക്കാ ള്‍  യേശുക്രിസ്തുവിലൂടെ  നമുക്ക്  ഭുമിയി ല്‍ ലഭിക്കുന്ന സൗഖ്യത്തിനും  സാമ്പത്തിക നന്മകള്‍ക്കും  തലമുറകളുടെ ഉയര്‍ച്ചയ്ക്കും മറ്റുമുള്ള പ്രാര്‍ത്ഥനകളും പ്രസംഗങ്ങളും  വര്‍ദ്ധിച്ചു വരുന്നതിനാ ല്‍  ജനത്തിനും  അതിനപ്പുറത്തേക്ക് ഒരു പ്രത്യാശയ്ക്ക് വഴിയില്ലല്ലോ. സ്നാനപ്പെട്ട് വിശ്വാസികളാകുന്നവരുടെ  എണ്ണം  പണ്ടത്തെക്കാ ള്‍  പലമടങ്ങ് വര്‍ദ്ധിച്ചിട്ടുണ്ട്. പക്ഷെ , പലരും നിത്യജീവനുവേണ്ടി  എന്നതിനേക്കാളുപരി നിത്യവൃത്തിക്കുവേണ്ടിയാണ് എന്നതല്ലേ സത്യം.  

വിശ്വാസികളെ  കെണിയി ല്‍  വീഴ്ത്തുന്നതി ല്‍ വിദഗ്ധനായ  വേട്ടക്കാര ന്‍  പിശാച് കഷ്ടതയിലുടെയും പട്ടിണിയിലുടെയും  വിശ്വാസികളെ വിശ്വാസത്തി ല്‍  നിന്നും പിന്‍തിരിപ്പിക്കാ ന്‍  സാധ്യമല്ല  എന്നുകണ്ട്  സമൃദ്ധിയായ  നന്മകള്‍  നല്‍കാന്‍  തീരുമാനിച്ചു. അങ്ങനെ അവര്‍ അതി ല്‍ സുഖിച്ച് രസിച്ച് ഉല്ലസിച്ച് കര്‍ത്താവിന്റെ മടങ്ങിവരവിനെക്കുറിച്ച് മറന്നു പോകാന്‍ ഇടവരുത്തി . ഇങ്ങനെയിരിക്കവേ കര്‍ത്താവ്  വരുമ്പോ ള്‍  അനേകം വിശ്വാസികള്‍ക്കും  ആ ദിവസം  ഒരു കെണിയായി  ഭവിക്കുമെന്നതി ല്‍  സംശയമില്ല . ലൂക്കോസ് 21:34,35  വേദഭാഗങ്ങ ള്‍  ഈ  സത്യം  വെളിപ്പെടുത്തുന്നു . നിങ്ങളുടെ ഹൃദയം  അതിഭക്ഷണത്താലും  മദ്യപാനത്താലും ഉപജിവന  ചിന്തകളാലും ഭാരപ്പെട്ടിട്ട്  ആ ദിവസം  നിങ്ങള്‍ക്ക് പെട്ടെന്ന് കണി പോലെ വരാതിരിപ്പാ ന്‍  സുക്ഷിച്ചുകൊള്‍വി ന്‍. ഒരു കെണി ഇരയെ ലക്ഷ്യമാക്കി  ഒരുക്കുമ്പോള്‍ അത് ഒരു കെണിയായി  ഇരക്ക്  തോന്നാത്തവിധം  ആയിരിക്കും  ഇരയെക്കാള്‍  വലുപ്പത്തിലും കരുത്തിലും നിര്‍മ്മിക്കുകയും  രക്ഷ്പെടാനവസരം  ലഭിക്കാതെ പെട്ടെന്ന്‍  അകപ്പെടും വിധം ഒരുക്കപ്പെടുകയും  ചെയുന്നു . ഉദാഹരണമായി  എലിയെ  പിടിക്കുന്നതിനും  പുലിയെ പിടിക്കുന്നതിനും വ്യത്യസ്ത  കെണികള്‍  ഒരുക്കാറുണ്ട് . കെണിയി ല്‍  അവയെ ആകര്‍ഷിക്കത്തതായ  ആഹാരം ക്ര്മീകരിച്ചിരിക്കും . അവ തന്റെ  ആപത്തിനായി ഒരുക്കപ്പെട്ടത് എന്ന്‍  തിരിച്ചറിയാതെ തന്റെ ആവശ്യത്തിനായുള്ള  ആഹാരമെന്ന്‍  കരുതി  ആര്‍ത്തിയോടെ അതി ല്‍  പിടി മുറുക്കുമ്പോ ള്‍  പിന്നി ല്‍  വാതി ല്‍  അടയുന്നു . ഇര  അതില്‍ അകപ്പെടുന്നു .രക്ഷപെടാന്‍  കഴിയാതാകുമ്പോ ള്‍ കെണിയായിപ്പോയല്ലോ എന്ന്‍ തിരിച്ചറിയുന്നു. തന്റെ ജിവ ന്‍ നഷ്ടപ്പെടാ ന്‍ പോകുന്ന സമയം ലഭിച്ച ആഹാരം കൊണ്ട് ഫലമില്ലാതാകുന്നു.

ഇപ്രകാരം തന്നെ വിശ്വാസികള്‍ക്ക്  കെണിയാകുന്ന  മുന്നു  കാര്യങ്ങളാണ് ഇവിടെ പറയുന്ന അതിഭക്ഷണം, മദ്യപാനം , ഉപജീവനചിന്ത, അതില്‍  അതിഭക്ഷണം എന്ന വിഷയം മാത്രം അല്പമായി ചിന്തിക്കാം. ഒരു കാലത്ത് വിശ്വസികള്‍ എന്തു കഴിക്കുമെന്ന ബുദ്ധിമുട്ടിലായിരുന്നു. ഇപ്പോള്‍ ഏതു കഴിക്കുമെന്ന നിലയിലെത്തി. ഭക്ഷണം മാത്രമല്ല  വസ്ത്രം,വാഹനം,വീട് ഇതിലെല്ലാം വലിയ വലിയ ആഡംബരങ്ങളും ആര്‍ഭാടങ്ങളും മല്‍സരങ്ങളും വര്‍ദ്ധിച്ചു വന്നിരിക്കുന്നു.  അവ നേടികൊടുക്കുന്ന പ്രാര്‍ത്ഥനകളും പ്രസംഗങ്ങളും പ്രസംഗകരും കൂട്ടായ്മകളും   വദ്ധിച്ചു വന്നിട്ടുണ്ട്. കഷ്ടതകളും പട്ടിണികളും വിശ്വാസികളില്‍ നിന്നും തിരുവെഴുത്തി ല്‍ നിന്നും തുടച്ചു നീക്കുവാന്‍ ഇക്കൂട്ട ര്‍  ഉല്‍സാഹിതരായിരിക്കുന്നു. അവ നല്ലത് എന്ന്‍ ഒട്ടുമിക്ക പേരും ചിന്തിച്ച് തുടങ്ങിയിരിക്കുന്നു.  എന്തായാലും ഈ ലോകത്തിനപ്പുറത്ത് ഒരു ലോകമോ ജിവിതമോ ഉണ്ടായാല്‍തന്നെ  ഇവിടം വിട്ടുപോകാനോ അതിനായി കാത്തിരിക്കാനോ ആവശ്യമല്ലാത്തവണ്ണം ഈ ലോകജീവിതം അത്രമാത്രം സുഖകരമായി മാറിക്കഴിഞ്ഞിരിക്കുന്നു. അപ്പോള്‍ പിന്നെ യേശുവിന്റെ മടങ്ങിവരവിന്‍ എന്തു പ്രസക്തി, അതിനെക്കുറിച്ച് ജനത്തോട് പ്രസംഗിച്ചിട്ട് എന്തുകാര്യം, ജനത്തിന് കേട്ടിട്ട് എന്തു ഗുണം എന്നൊക്കെ ഇതുവരെ ആരും പറഞ്ഞ് കേട്ടിട്ടില്ല എങ്കിലും ഇന്നത്തെ എത്ര വിശ്വാസിക ള്‍ യേശുക്രിസ്തുവിന്റെ മടങ്ങിവരവ് ഇപ്പോള്‍ സംഭവിക്കണം എന്നോ ഒരു മരണം ഇപ്പോ ള്‍ നടക്കട്ടെ എന്നോ പ്രത്യാശയുള്ളവരായിട്ടുണ്ട്. ഇന്നത്തെ സമൃദ്ധി വിശ്വാസികള്‍ക്ക്  ഒരു കെണിയായി തീരാതിരിക്കട്ടെ. നല്ല ഭക്ഷണമോ,നല്ല വസ്ത്രമോ, നല്ല വീടോ,നല്ല വാഹനമോ ആവശ്യമില്ല എന്നല്ല, അതിനോടുള്ള നമ്മുടെ  മനോഭാവവും ആര്‍ത്തിയുമാണ്  പരിശോധിക്കപ്പെടെണ്ടത്. ദൈവം നമുക്ക് ഭൌതീക നന്മകളും സുഖങ്ങളും നല്‍കുമ്പോ ള്‍ കൂടുത ല്‍  സ്വാര്‍ത്ഥതയിലേക്ക്  ഒതുങ്ങിക്കൂടി  മതില്‍ കെട്ടി കഴിഞ്ഞു കൂടാതെ അവയെ കൂട്ടുവിശ്വാസികള്‍ക്കും സമൂഹത്തിനും പങ്കു വയ്ക്കുവാ ന്‍ ഉല്‍സാഹിതരാകേണ്ടതാണ്.

അപ്രകാരം നാലു കുഷ്ടരോഗികള്‍ ചെയ്തതിനെക്കുറിച്ച്  2 രാജാക്കന്മാ ര്‍ 7: 3-16 വരെ വേദഭാഗത്ത് കാണാം. അരാം സൈന്യം നിമിത്തം  ശമര്യയി ല്‍ ദാരിദ്രൃം അത്യുച്ചകോടിയില്‍ എത്തിനില്‍ക്കുമ്പോള്‍  നാലു  കുഷ്ടരോഗിക ള്‍ ജീവനെ ത്യജിച്ച് അരാം പാളയത്തിലെത്തി അവിടെ കൂടാരത്തില്‍ കണ്ടെത്തിയ ഭക്ഷണം ആര്‍ത്തിയോടെ ഭക്ഷിച്ചു കൊണ്ടിരിക്കുമ്പോ ള്‍ ശമരിയയിലെ പട്ടിണി  കിടക്കുന്ന ജനങ്ങളെ ഓര്‍ത്ത് അവര്‍ക്കു ലഭിച്ച ഭക്ഷണം അവ ര്‍ മാത്രം കഴിക്കുന്നത് ശരിയല്ല എന്ന്‍ കണ്ട് രാജധാനിയി ല്‍  അറിവു കൊടുത്ത് ധാന്യം ജനത്തിന് കൊടുത്ത ചരിത്രം നമുക്കും പാഠമാകട്ടെ.

രാത്രി മുഴുവനും അദ്ധ്വാനിച്ചിട്ടും ഒന്നും, ലഭിക്കാതിരുന്ന ശീമോന്റെ  പടകില്‍ യേശു കയറി വചനം സംസാരിച്ച് തീര്‍ന്നശേഷം ആഴ്ത്തിലേക്ക് നീക്കി മീ ന്‍ പിടിക്കാ ന്‍ കല്‍പിച്ചതനുസരിച്ച് വല വീശിയപ്പോ ള്‍ കിട്ടിയ പൊരുത്ത മീന്‍ക്കുട്ടം സ്വന്തം പടകില്‍ മാത്രം നിറയ്ക്കാ ന്‍ ശ്രമിക്കാതെ മറ്റേ പടകിലുള്ളവരെക്കൂടെ മാടി വിളിച്ച് പടക് രണ്ടും മുങ്ങുമാറാകുവോളം നിറച്ചു. രണ്ട് പടകും മുങ്ങുമാറാകുവോളം  ഉള്ള മല്‍സ്യത്തെ ശീമോന്റെ വലയി ല്‍ കൊടുത്ത കര്‍ത്താവ് മറ്റേ പടകിലുള്ളവര്‍ക്കും കൂടിയുള്ളത് നല്‍കിയിരിക്കുന്നു എന്ന്‍ തിരിച്ചറിഞ്ഞതിനാ ല്‍ തന്റെ പടകി ല്‍ മാത്രം അത് നിറയ്ക്കാന്‍ ശ്രമിച്ചില്ല. അങ്ങനെ ചെയ്തിരുന്നെങ്കില്‍ ശീമോന്റെ പടക് നിശ്ചയമായും മുങ്ങിത്താഴുമായിരുന്നു ( ലുക്കോസ്  5: 1-15)

അനേകരുടെയും ജിവിതപടക്  താങ്ങാനാവാത്ത ഭൌതിക നന്മകളുടെ നിറവ് ശേഖരിച്ച് മുങ്ങിത്താഴുകയാണ്. പിന്നെ ചില  രോഗങ്ങളാലും ആപത്തുകളാലും കുറെയൊക്കെ സമ്പത്തുക ള്‍ പടകി ല്‍ നിന്ന് വലിച്ചെറിയപ്പെടാ ന്‍ ഇടവരുത്തി ഭാരം കുറയ്ക്കുമ്പോള്‍ ചില പടകുക ള്‍ രക്ഷപെടാറുണ്ട്. ദൈവം നല്‍കുന്ന ഭൌതിക നന്മകള്‍ മറ്റുള്ളവര്‍ക്കും കൂടി പങ്കു വയ്ക്കുന്നത് എത്രയോ നല്ലതാണ്. നാം എത്ര  ഭൌതിക  ദാഹമുള്ളവരായാലും ഗിദയോ ന്‍ യുദ്ധത്തിനായി തിരഞ്ഞെടുത്തവരെപ്പോലെ  സമൃദ്ധമായ വെള്ളത്തിനു മുമ്പി ല്‍ വീണുകിടന്ന് കുടിച്ച് വയറ് നിറക്കാതെ ശത്രുവിന്റെ  വരവ് ശ്രദ്ധിക്കത്തക്ക നിലയി ല്‍ വെള്ളം കൈയി ല്‍ കോരി കൈ വായിക്കുവച്ച് നായ്‌ നക്കി  കുടിക്കുംപോലെ കുടിക്കുമെങ്കി ല്‍  ശത്രുവിന്റെ കണിയില്‍ നിന്ന് രക്ഷപെടാം. ( ന്യായാധിപന്മാ ര്‍  7: 5-7)

അപ്രകാരം  ഭൌതിക നന്മകള്‍ അനുഭവിക്കുന്നതോടെപ്പം യേശുക്രിസ്തുവിന്റെ മടങ്ങിവരവിനെക്കുറിച്ചുള്ള പ്രത്യാശ നഷ്ടപ്പെടാതെ  സുക്ഷിക്കുക. കര്‍ത്താവിന്റെ വരവ് എറ്റവും അടുത്തിരിക്കുന്നു എന്നറിഞ്ഞ് വേട്ടക്കാരന്റെ കെണിയി ല്‍ പെടാതെ കര്‍ത്താവിന്റെ രാജ്യത്തി ല്‍ ചെന്നു ചേരാന്‍ ദൈവം നമ്മെ സഹായിക്കട്ടെ.....  


Voice of Desert — Editor

POST WRITTEN BY
Voice of Desert
Editor

1,684

PEOPLE VIEWED THIS ARTICLE



നിങ്ങളുടെ അഭിപ്രായങ്ങള്‍ (YOUR COMMENTS)

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ Voice of Desert -ന്റെ അഭിപ്രായമാവണമെന്നില്ല. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.




Editor's Disclaimer

The opinions, beliefs and viewpoints expressed by the various authors and forum participants on this web site do not necessarily reflect the opinions, beliefs and viewpoints of Voice of Desert or official policies of the Voice of Desert.

view full disclaimers

Copyright Disclaimer view full disclaimers

  1. The author of each article published on this web site owns his or her own words.
  2. The articles on this web site may be freely redistributed in other media and non-commercial publications as long as the conditions are met. view details
  3. The articles on this web site may be included in a commercial publication or other media only if prior consent for republication is received from the author. The author may request compensation for republication for commercial uses.
Voice Of Desert, Copyright 2024. All Rights Reserved. 470287 Website Designed and Developed by: CreaveLabs