ഐ.പി.സി മീഡിയ പുരസ്കാരം: സ്നേഹവായ്പുകൾക്കു മുന്നിൽ നിറകൺചിരിയോടെ തോമസ് വടക്കേക്കുറ്റ്

Voice Of Desert 6 months ago comments
ഐ.പി.സി മീഡിയ പുരസ്കാരം: സ്നേഹവായ്പുകൾക്കു മുന്നിൽ നിറകൺചിരിയോടെ തോമസ് വടക്കേക്കുറ്റ്

എറണാകുളം: അര നൂറ്റാണ്ട് കാലത്തെ മികച്ച മാധ്യമ പ്രവർത്തനത്തിനു ഐ.പി.സി നല്കിയ മാധ്യമ പുരസ്ക്കാരം തോമസ് വടക്കേക്കുറ്റ് ഏറ്റുവാങ്ങി.

കർമ്മം കൊണ്ട് എറണാകുളത്തിന്റെ നിറസാന്നിദ്ധ്യമായ തോമസ് വടക്കേക്കുറ്റിന് തന്റെ പ്രിയപ്പെട്ടവരുടെ മുന്നിൽ ആദരിക്കപ്പെട്ടപ്പോൾ  സദസ് നീണ്ട കരഘോഷങ്ങളാൽ സ്നേഹവായ്പ്പുകൾ പകർന്നു.  ആത്മീയ നേതൃത്വത്തിലേക്ക് ചവിട്ടികയറാൻ ഒപ്പമുണ്ടായിരുന്ന വളഞ്ഞമ്പലം ഐ.പി.സി സഭാ വേദിയിൽ നിന്നും ശാരീരിക ക്ലേശങ്ങൾ മറന്ന് ഐ.പി.സി ഗ്ലോബൽ മീഡിയ അസോസിയേഷൻ നല്കിയ പുരസ്കാരം ഏറ്റുവാങ്ങുമ്പോൾ അതു പ്രിയപ്പെട്ടവർ നല്കിയ സ്നേഹചാർത്തായി.

ചെയർമാൻ സി.വി.മാത്യു പുരസ്കാരവും പാസ്റ്റർ അച്ചൻ കുഞ്ഞ് ഇലന്തൂർ പ്രശസ്തി പത്രവും നല്കി. ജനറൽ കോർഡിനേറ്റർ ടോണി ഡി. ചെവ്വൂക്കാരൻ അവാർഡ് ജേതാവിനെ പരിചയപ്പെടുത്തി.പാസ്റ്റർ സി.പി.മോനായി പ്രശസ്തി പത്രം വായിച്ചു. പാസ്റ്റർ സണ്ണി അലക്സാണ്ടർ അനുഗ്രഹ പ്രാർത്ഥന നടത്തി. ടി.എം.മാത്യു, ഡോ.ജോൺ ജോസഫ്, ഐസക്,  എന്നിവർ ആശംസകൾ നേർന്നു.

ജനറൽ സെക്രട്ടറി സജി മത്തായി കാതേട്ട്  ക്രമീകരണകൾക്ക് നേതൃത്വം നല്കി.

 


സജി മത്തായി കാതെട്ട്‌ —

POST WRITTEN BY
സജി മത്തായി കാതെട്ട്‌

303

PEOPLE VIEWED THIS ARTICLE



നിങ്ങളുടെ അഭിപ്രായങ്ങള്‍ (YOUR COMMENTS)

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ Voice of Desert -ന്റെ അഭിപ്രായമാവണമെന്നില്ല. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.




Editor's Disclaimer

The opinions, beliefs and viewpoints expressed by the various authors and forum participants on this web site do not necessarily reflect the opinions, beliefs and viewpoints of Voice of Desert or official policies of the Voice of Desert.

view full disclaimers

Copyright Disclaimer view full disclaimers

  1. The author of each article published on this web site owns his or her own words.
  2. The articles on this web site may be freely redistributed in other media and non-commercial publications as long as the conditions are met. view details
  3. The articles on this web site may be included in a commercial publication or other media only if prior consent for republication is received from the author. The author may request compensation for republication for commercial uses.
Voice Of Desert, Copyright 2018. All Rights Reserved. 304363 Website Designed and Developed by: CreaveLabs